ചൈത്രം ഡയറീസ് ...
ചൈത്രം ഡയറീസ് ... ചില ചൈത്രം ഓർമ്മകൾ കുത്തിക്കുറിക്കുന്നു ... ***************************************************************************************************************************** അമ്മയുടെ പാതയിൽ കൂടെ പോയി ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ച ഞാൻ ... ബയോളജി എന്ന സബ്ജെക്ടിലെ എൻറെ പ്രാവിണ്യം കാരണം എത്തിപ്പറ്റിയതു കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ ആണ് ... പുതിയ കോളേജ് ... ഇടിവെട്ട് ബ്രാഞ്ച് - എലെക്ട്രിക്കൽ ...പിതാജി പറഞ്ഞു .. അതിനാണ് സ്കോപ്പ് .. സൊ അതിനു ചേർന്നു.... കോളേജ് തുറന്ന ആദ്യ ദിവസം പെട്ടിയും പൊക്കണവും എടുത്തോണ്ട് കുടുംബസമ്മേതം കോളേജിൽ എത്തി .... വീട് വിട്ടു ആദ്യമായി മാറി നിൽക്കുന്നു ... വീട്ടുകാരോടൊക്കെ റ്റാറ്റാ പറയാൻ നിന്നപ്പോൾ ദേണ്ടെ ന്യൂസ് ... ജന്റ്സ് ഹോസ്റ്റൽ പണി തീർന്നിട്ടില്ല .. സൊ ഞങ്ങളുടെ താമസം വടശേരിക്കര ചൈത്രം ഹോട്ടൽലെ ഡോർമെറ്ററിയിൽ ആണ് ... രാവിലെ കോളേജ് ബസ് ഉണ്ടത്രേ .... അങ്ങനെ ആ റ്റാറ്റാ പറച്ചിൽ വടശ്ശേരിക്കരയിൽ വെച്ചു പൂർത്തിയായി ... ശബരിമല സീസണിൽ അയ്യപ്പന്മാർ സെറ്റിൽ ആകുന്ന സ്ഥലം .. നാലു ഡോർമെറ്ററികൾ ... അതിനോട് ചേർന്ന്... ബാല്കണിയിൽ...