രക്ഷാധികാരി ബൈജു
രക്ഷാധികാരി ബൈജു ഇത് ഒരു സിനിമ നിരൂപണം അല്ല... ഇതിപ്പോ എഴുതാനുള്ള കാരണം ... ഇന്ന് രാവിലെ ആറു മണിക്ക് ഏഷ്യാനെറ്റ് ടീം ഈ പടം ഇട്ടു രാവിലെ നൊസ്റ്റാൾജിയ എന്നൊരു ആഴമുള്ള കയത്തിലേയ്ക്ക് തള്ളിവിട്ടു.. നാട്ടിൻപുറത്തെ കഥ ആണ് എന്നതല്ല എനിക്ക് ഇതിലെ നൊസ്റ്റാൾജിയ ഫാക്ടർ. പ്രവാസി ആയ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം ആണ് എൻ്റെ ഫാക്ടർ.. ഒരവധിക്ക് നാട്ടിൽ വരുന്ന ആൾ, പഴയ കൂട്ടുകാരനെ കാണുന്നു ...ബൈജു തൻ്റെ തനതായ ശൈലിയിൽ തിരക്കിൽ ആയിരുന്ന പുള്ളിയെ കണ്വിന്സ് ചെയ്തു ക്രിക്കറ്റ് കാണാൻ വിളിക്കുന്നു .. കാറിൽ വന്ന പുള്ളിയെ നിർബന്ധിച്ചു പെട്ടി ഓട്ടോ യാത്രാവിധേയനാക്കുന്നു ... കളി തുടങ്ങിയപ്പോൾ കോട്ട് ഒക്കെ ഇട്ടു റ്റിപ് റ്റോപ് ആയിരുന്ന മനുഷ്യൻ .. പതിയെ ആവേശത്തിൽ ലയിക്കുന്നു .. ഇടയ്ക്ക് ബൈജു ചോദിക്കും .. ഈ ചൂടത്തു ഇങ്ങനെ ഒരു വേഷധാരി നീ മാത്രമായിരിക്കുമെന്നു. പുള്ളി അപ്പോൾ മറുപടി കൊടുക്കും... ഈ കോട്ട് ഇപ്പോൾ ഏതാണ്ട് ശരീരത്തിന്റെ ഭാഗമാണെന്നു ..പക്ഷെ അവസാന ഓവറുകളിൽ ആവേശ പോരാട്ടത്തിൽ പുള്ളി കോട്ടൊക്കെ വലിച്ചൂരി ആഘോഷപ്രകടനങ്ങൾ ഉണ്ട്.. അതിനു ശേഷം അന്ന് രാത്രി അവർ തമ്മിലുള്ള സംഭാഷണം..പഴയ ഓ...