Happy Xmas... pinnalla..
പതിവ് പോലെ വളരെ താമസിച്ചു വീടെത്തി... എന്താണ് കാരണം എന്ന് ആദ്യം സഹധർമിണിയോട് പറഞ്ഞു മനസിലാക്കി... ഭാഗ്യം... മനസിലായി ... എന്നിട്ടു ഒന്നിരിക്കാം എന്ന് കരുതിയപ്പോൾ പിള്ളേരുടെ വക സെക്കന്റ് റൌണ്ട് ചോദ്യം ചെയ്യൽ.... ഈ പ്രൊജക്റ്റ് delay എന്നൊക്കെ പറഞ്ഞാൽ അവർക്കെന്ന മനസിലാകാനാ....എന്നാലും... എന്തൊക്കെയോ പറഞ്ഞു സെറ്റ് ആക്കി... കഴിക്കാൻ ഇരുന്നപ്പോൾ മകന്റെ വക ഒരു ചോദ്യം : അച്ഛാ, അച്ഛന് എന്ത് ക്രിസ്മസ് ഗിഫ്റ് ആണ് വേണ്ടത്... ക്രിസ്മസ് പാപ്പയോടു പറയാനാ... മനസ്സിൽ പെട്ടെന്ന് കരുതി : പാവം.. ആ മനുഷ്യൻ ഒരു myth ആണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാനാ ... എന്തായാലും ചെക്കനെ വിഷമിപ്പിക്കേണ്ട... ഞാൻ പറഞ്ഞു : മോനെ, അച്ഛനൊരു പേന മതി... പച്ച കളർ ആയിക്കോട്ടെ.. ഇത് കേട്ട മോൾ : അച്ഛാ എനിക്ക് ഒരു ബാർബി ടോൾ മതി .... പെട്ടെന്ന് മോൻ : എനിക്ക് ഒരു വലിയ ജെസിബി കളിപ്പാട്ടം വേണം.. ഞാൻ കരുതി : കൊള്ളാലോ കളി... എന്റെ ഭാര്യക്ക് എന്നതാ വേണ്ടത്.. അവൾ പറഞ്ഞു : ഓ എനിക്കൊരു സാരി അല്ലേൽ ബാഗ് മതി... ഓക്കേ .. അപ്പൊ എല്ലാം സെറ്റ് ആയി...പിള്ളേർ ഹോംവർക് ഒക്കെ ആയി busy ആയി.. ഞാൻ അപ...