Happy Xmas... pinnalla..
പതിവ് പോലെ വളരെ താമസിച്ചു വീടെത്തി...
എന്താണ് കാരണം എന്ന് ആദ്യം സഹധർമിണിയോട് പറഞ്ഞു മനസിലാക്കി... ഭാഗ്യം... മനസിലായി ...
എന്നിട്ടു ഒന്നിരിക്കാം എന്ന് കരുതിയപ്പോൾ പിള്ളേരുടെ വക സെക്കന്റ് റൌണ്ട് ചോദ്യം ചെയ്യൽ.... ഈ പ്രൊജക്റ്റ് delay എന്നൊക്കെ പറഞ്ഞാൽ അവർക്കെന്ന മനസിലാകാനാ....എന്നാലും... എന്തൊക്കെയോ പറഞ്ഞു സെറ്റ് ആക്കി...
കഴിക്കാൻ ഇരുന്നപ്പോൾ മകന്റെ വക ഒരു ചോദ്യം : അച്ഛാ, അച്ഛന് എന്ത് ക്രിസ്മസ് ഗിഫ്റ് ആണ് വേണ്ടത്... ക്രിസ്മസ് പാപ്പയോടു പറയാനാ...
മനസ്സിൽ പെട്ടെന്ന് കരുതി : പാവം.. ആ മനുഷ്യൻ ഒരു myth ആണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാനാ ... എന്തായാലും ചെക്കനെ വിഷമിപ്പിക്കേണ്ട...
ഞാൻ പറഞ്ഞു : മോനെ, അച്ഛനൊരു പേന മതി... പച്ച കളർ ആയിക്കോട്ടെ..
ഇത് കേട്ട മോൾ : അച്ഛാ എനിക്ക് ഒരു ബാർബി ടോൾ മതി ....
പെട്ടെന്ന് മോൻ : എനിക്ക് ഒരു വലിയ ജെസിബി കളിപ്പാട്ടം വേണം..
ഞാൻ കരുതി : കൊള്ളാലോ കളി... എന്റെ ഭാര്യക്ക് എന്നതാ വേണ്ടത്..
അവൾ പറഞ്ഞു : ഓ എനിക്കൊരു സാരി അല്ലേൽ ബാഗ് മതി...
ഓക്കേ .. അപ്പൊ എല്ലാം സെറ്റ് ആയി...പിള്ളേർ ഹോംവർക് ഒക്കെ ആയി busy ആയി..
ഞാൻ അപ്പോൾ അവളോട് ചോദിച്ചു : പിള്ളേരുടെ ഓരോരോ കാര്യങ്ങളെ... സ്കൂളിൽ എന്തൊക്കെയാ പഠിപ്പിക്കുന്നെ...
ഭാര്യ : അത് സ്കൂളിൽ പഠിപ്പിച്ചതല്ല ഞാൻ പഠിപ്പിച്ചതാ ...
ഞാൻ : അപ്പൊ ക്രിസ്മസ് നു നിന്റെ വീട്ടിൽ നിന്ന് വരുന്നുണ്ടല്ലേ ..
പിന്നേം അവൾ : ഉവ്വാ, നമ്മൾ ഇപ്പൊ സംസാരിച്ച ക്രിസ്മസ് പപ്പാ നിങ്ങളാ ... 25 നു മോർണിംഗ് പിള്ളേർ എണീക്കുമ്പോൾ ഈ പറഞ്ഞ സാധനങ്ങളൊക്കെ ഇവിടെത്തണം .....
ഞെട്ടി നിന്ന എന്നോട് പിന്നേം: എന്തായാലും നിങ്ങടെ ബുദ്ധി കൊള്ളാം .. നൈസ് ആയിട്ട് ഒരു പേനയിൽ ഒതുക്കിയല്ലോ .. അല്ല... നിങ്ങൾക്കെന്തിനാ ഈ പച്ച കളർ പേന .... !!!!!
വാൽകഷ്ണം : അപ്പൊ എല്ലാ ക്രിസ്മസ് പപ്പമാർക്കും ഹാപ്പി ക്രിസ്മസ് (In Advance)..

Comments