സർപ്രൈസ് ഗിഫ്റ്റ്
സംഭവം കഴിഞ്ഞ വർഷം നടന്നതാണു. ഒരവസരം കിട്ടിയപ്പോൾ പറയുആണെന്നേ ഉള്ളു ... ജനുവരി 17. വിവാഹ വാർഷികം അടുക്കാറായി. ഗിഫ്റ്റ് എന്തേലും വേണോ എന്ന് സന്തതസഹചാരിയോട് ഒരു ചോദ്യം ഉന്നയിച്ചു . സാധാരണ ചോദിക്കാത്തതാണ്, പിന്നെ 6 വര്ഷം കഴിഞ്ഞ സ്ഥിതിക്ക് ഈ വക ആചാരങ്ങൾ നിർത്താമല്ലോ എന്ന് കരുതി ചോദിച്ചതാ. വേണ്ടെന്നുള്ള ഉത്തരം കിട്ടി... സദാമാനമായി ... വിവാഹ വാർഷികത്തിന്റെ അന്ന് രാവിലെ എണീറ്റ് ഭാര്യയോട് വിവാഹ വാര്ഷികാശംസകൾ കൊടുത്തു. അവൾ പറഞ്ഞു : ആ അലമാര ഒന്ന് തുറന്ന് നോക്ക്. ചുമ്മാ ഒന്ന് ചെന്ന് തുറന്നപ്പോൾ ദേ കിടക്കുന്നു ഒരു പുതിയ കുർത്ത. ചെകിട്ടത്തു അടി കൊണ്ട് പൊന്നീച്ച പറന്ന അവസ്ഥ ആയി. പിന്നെ പരാതിപെട്ടി തുറന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് പിള്ളേരെ സ്കൂളിൽ വിട്ടു ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഞാനും ഇറങ്ങി ഗിഫ്റ്റ് വാങ്ങാൻ. കൊണ്ട് കൊടുത്തു എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. അന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു. ഇങ്ങനൊരു അവസ്ഥ ഇനി വരരുത്. എത്ര വര്ഷം കഴിഞ്ഞാലും വിവാഹവാർഷികം വിവാഹവാർഷികം തന്നെ ആണ്. ഗിഫ്റ്റ് നിര്ബന്ധവും. ഒരു 9 മാസം കഴിഞ്ഞു. നവംബർ... രാവിലെ അമ്പലത്തിൽ പോണമെന്നു ഭാര്യ പറഞ്ഞു. സീസ...