മത്തൻ കുത്തിയാൽ കുമ്പളം .. അധ്യായം രണ്ട് ..
കൊറോണ പ്രാമാണിച്ചു വർക്ക് ഫ്രം ഹോം തുടങ്ങി.. പിള്ളേർ നോക്കുമ്പോൾ എന്നും രാവിലെ ഓഫീസിലേയ്ക് കെട്ടിയെടുക്കുന്ന പിതാജി ദേണ്ടെ റൂമിൽ ലാപ്ടോപ്പ് നോക്കി അന്ധാളിച്ചിരിക്കണൂ. അവരോടു പറഞ്ഞു കൊറോണ പ്രമാണിച്ചു ഇനി കുറച്ചു നാളേയ്ക്ക് ഇങ്ങനെ തന്നാകും.. ഓക്കേ പറഞ്ഞു അവർ കളിയ്ക്കാൻ പോയി. (വീട്ടിനുള്ളിൽ തന്നെ ). എന്തായാലും വീട്ടിൽ പിള്ളേരുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനും പറ്റുമല്ലോ എന്ന് കരുതി. അവരെ പിടിച്ചു അടുത്തിരുത്തി. പണ്ടത്തെ ഒരു കലാപരിപാടി ഉണ്ട് ... ഫോർ കപ്പ്. പിള്ളേരെ അത് പഠിപ്പിച്ചു ഞെട്ടിക്കാമെന്നു കരുതി... അങ്ങനെ അതൊക്കെ പഠിപ്പിച്ചു വലിയ ആളായി ഞാൻ ലാപ്ടോപ്പ് ന്റെ മുന്നിൽ ഇരുന്നു. ഇച്ചിരി കഴിഞ്ഞപ്പോൾ രണ്ടു പേരും വന്നു, അച്ഛനെന്താ ഇഷ്ടമുള്ള നമ്പർ എന്ന് ചോയ്ച്ചോണ്ടു വന്നു. അവർ ഹാപ്പി. ഏതാണ്ട് ഉച്ച , ഉച്ചര, ഉച്ചേമുക്കാൽ ആയപ്പോൾ പ്രൊജക്റ്റ് ഡെലിവറി ആയി ആകെ കൂടെ പ്രാന്ത് പിടിച്ചെയ്‌ക്കണ സമയം.. ആദി വന്നിട്ട് : അച്ഛാ, ഇതിലേതു ചൂസ് ചെയ്യും ? ഞാൻ നോക്കിയപ്പോൾ ലവൻ തനിയെ ഒരെണ്ണം ഉണ്ടാക്കിക്കൊണ്ട് വന്നു. ഞാൻ ഒന്ന് ചൂസ് ചെയ്തു. അവൻ ചിരിച്ചോണ്ട് പറഞ്ഞു അച്ഛൻ ചൂസ് ചെയ്തത് യു ആർ എ...