മത്തൻ കുത്തിയാൽ കുമ്പളം .. അധ്യായം രണ്ട് ..


കൊറോണ പ്രാമാണിച്ചു വർക്ക് ഫ്രം ഹോം തുടങ്ങി.. പിള്ളേർ നോക്കുമ്പോൾ എന്നും രാവിലെ ഓഫീസിലേയ്ക് കെട്ടിയെടുക്കുന്ന പിതാജി ദേണ്ടെ റൂമിൽ ലാപ്ടോപ്പ് നോക്കി അന്ധാളിച്ചിരിക്കണൂ. അവരോടു പറഞ്ഞു കൊറോണ പ്രമാണിച്ചു ഇനി കുറച്ചു നാളേയ്ക്ക് ഇങ്ങനെ തന്നാകും.. ഓക്കേ പറഞ്ഞു അവർ കളിയ്ക്കാൻ പോയി. (വീട്ടിനുള്ളിൽ തന്നെ ).

എന്തായാലും വീട്ടിൽ പിള്ളേരുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനും പറ്റുമല്ലോ എന്ന് കരുതി. അവരെ പിടിച്ചു അടുത്തിരുത്തി. പണ്ടത്തെ ഒരു കലാപരിപാടി ഉണ്ട് ... ഫോർ  കപ്പ്. പിള്ളേരെ അത് പഠിപ്പിച്ചു ഞെട്ടിക്കാമെന്നു കരുതി... അങ്ങനെ അതൊക്കെ  പഠിപ്പിച്ചു വലിയ ആളായി ഞാൻ ലാപ്ടോപ്പ് ന്റെ മുന്നിൽ ഇരുന്നു. ഇച്ചിരി കഴിഞ്ഞപ്പോൾ രണ്ടു പേരും വന്നു, അച്ഛനെന്താ ഇഷ്ടമുള്ള നമ്പർ എന്ന് ചോയ്ച്ചോണ്ടു വന്നു. അവർ ഹാപ്പി.

ഏതാണ്ട് ഉച്ച , ഉച്ചര, ഉച്ചേമുക്കാൽ ആയപ്പോൾ പ്രൊജക്റ്റ് ഡെലിവറി ആയി ആകെ കൂടെ പ്രാന്ത് പിടിച്ചെയ്‌ക്കണ സമയം..
ആദി വന്നിട്ട് : അച്ഛാ, ഇതിലേതു  ചൂസ് ചെയ്യും ?
ഞാൻ നോക്കിയപ്പോൾ ലവൻ തനിയെ ഒരെണ്ണം ഉണ്ടാക്കിക്കൊണ്ട് വന്നു. ഞാൻ ഒന്ന് ചൂസ് ചെയ്തു. അവൻ ചിരിച്ചോണ്ട് പറഞ്ഞു അച്ഛൻ ചൂസ് ചെയ്തത് യു ആർ എ ബഫ്ഫല്ലോ. കോപ്പ് വേണ്ടായിരുന്നു !.. എന്നാലും കുഴപ്പമില്ല. അവൻ പോയല്ലോ.

കുറച്ചൂടെ കഴിഞ്ഞപ്പോൾ ലവൻ പിന്നെയും :  അച്ഛാ, ഇതിലേതു ചൂസ് ചെയ്യും ?
ഞാൻ നോക്കിയപ്പോൾ അതിൽ ഒരെണ്ണം കുറച്ചു കീറിയിട്ടുണ്ട്. എന്നാൽ പിന്നെ അത് തന്നെ ചൂസ് ചെയ്യാം.. രണ്ടോ മൂന്നോ തവണ ആകുമ്പോൾ അവൻ മടുക്കും. അങ്ങനെ ഞാൻ പിന്നെയും ബഫ്ഫല്ലോ ആയി..

പൊട്ടു. ഡെലിവറി സെറ്റ് ആക്കലോ.

ലവൻ പിന്നെയും 5 മിനിറ്റ് കഴിഞ്ഞപ്പോൾ  : അച്ഛാ, ഇതിലേതു  ചൂസ് ചെയ്യും ?
ഞാൻ പിന്നെയും ബഫ്ഫല്ലോ ... അവൻ ചിരിച്ചു. ഇത് തന്നെ ഒന്നുടെ നടന്നു.. അവൻ എന്നെ നോക്കി ചിരിച്ചോണ്ട് പോയി ..

ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ദേ പിന്നെയും : അച്ഛാ, ഇതിലേതു  ചൂസ് ചെയ്യും ?
ഞാൻ അതെ ബഫ്ഫല്ലോ ചൂസ് ചെയ്തു. അവൻ കപ്പ് ഓപ്പൺ ചെയ്തിട്ട് .. അച്ഛാ ലൈക്സ് റ്റു സ്ലീപ് എന്നും പറഞ്ഞു ഓടിപ്പോയി ..

പിന്നെ വന്നപ്പോൾ അതെ സാധനം ചൂസ് ചെയ്തു .. അച്ഛാ ഈസ് എ മങ്കി ...

സംഭവം അപ്പോൾ മനസിലായി... ഞാൻ കണ്ടു വെച്ച ലൂപ്പ് ഹോൾ അവനു മനസിലായി.. ഓരോ തവണ വരുമ്പോളും അവൻ അത് മാറ്റുന്നു..

സഹധര്മിണിയെ ഒന്ന് നോക്കി  മനസ്സിൽ : ഇവനെന്താ ഇങ്ങനെ ....

അവൾ മനസ്സിൽ  : മത്തൻ കുത്തിയാൽ ....



വാൽകഷ്ണം  : അതിനിടയിൽ മോൾടെ വക . മലയാളം ലെറ്റേഴ്‌സ് പഠിക്കാൻ നല്ല രസമുണ്ട്. നല്ല പെട്ടെന്ന് ഉറക്കം വരും .

എന്താകുമോ എന്തോ !



Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life