ഒരു സസ്പെന്ഷൻ അപാരത !!!
ആറാമത്തെ സെമസ്റ്റർ എക്സാം കഴിഞ്ഞു നിൽക്കുന്ന ഒരു ദിനം .. DSP എന്ന മഹാമേരു കണ്ടു എല്ലാരും പകച്ചു പോയി ..അത് തീർന്നു എന്ന് കരുതി സമാധാനിച്ചിരിക്കുന്ന ടൈം .. ക്ലാസ്സിൽ ഇരുന്നു കത്തിയടിക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു... അടുത്ത സെം ഹോസ്റ്റൽ ഫീ അടയ്‌ക്കേണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ടത്രെ ... ചുമ്മാ ഒന്ന് പോയി നോക്കി .... ഒന്നുടെ നോക്കി ... പിന്നെയും നോക്കി ...അതെ... എന്റെ പേര് മാത്രം ലിസ്റ്റിൽ ഇല്ല ... സാധാരണ ഇത് വരുന്നത് നമ്മുടെ നെയിം ബ്ലാക്ക്‌ലിസ്റ് പട്ടികയിൽ കേറുമ്പോളാണ് ... ഞാൻ പൊതുവെ ഒരു പഠിപ്പി ഇമേജ് നിലനിർത്തിയ ഒരാളായിരുന്നു ...സൊ .. ബ്ലാക്ക്‌ലിസ്റ്റിലോ ... ഞാനോ ... നോ ചാൻസ് ... രണ്ടും കൽപ്പിച്ചു നേരെ പോയി ഹോസ്റ്റൽ വാർഡിന്റെ മുന്നിൽ .. പുള്ളിയുടെ മുന്നിൽ ആ ചോദ്യശരം ഒന്ന് തൊടുത്തു സരോജ് കുമാർ സ്റ്റെയിലിൽ .. എന്തുവാ സാറേ .. ലിസ്റ്റ് കൊടുത്തപ്പോൾ എന്റെ പേരൊക്കെ മറന്നോ ... പുള്ളി : ഹാ .. നീ വന്നോ ... നന്നായി..നിന്റെ പേര് മറന്നതല്ല.... നിന്നെ സസ്‌പെൻഡ് ചെയ്തതാ .. വെക്കേഷന് കഴിഞ്ഞു ഇങ്ങെത്തുമ്പോൾ മാതാപിതാക്കളെയും കൊണ്ട് വരിക ... സുഭാഷ് ... ബലേ ഭേഷ് ... ട്ടപ്പേ ട്ടപ്പേ എന്ന് രണ്ടടി കി