ഒരു സസ്പെന്ഷൻ അപാരത !!!
ആറാമത്തെ സെമസ്റ്റർ എക്സാം കഴിഞ്ഞു നിൽക്കുന്ന ഒരു ദിനം .. DSP എന്ന മഹാമേരു കണ്ടു എല്ലാരും പകച്ചു പോയി ..അത് തീർന്നു എന്ന് കരുതി സമാധാനിച്ചിരിക്കുന്ന ടൈം .. ക്ലാസ്സിൽ ഇരുന്നു കത്തിയടിക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു... അടുത്ത സെം ഹോസ്റ്റൽ ഫീ അടയ്‌ക്കേണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ടത്രെ ...
ചുമ്മാ ഒന്ന് പോയി നോക്കി .... ഒന്നുടെ നോക്കി ... പിന്നെയും നോക്കി ...അതെ... എന്റെ പേര് മാത്രം ലിസ്റ്റിൽ ഇല്ല ... സാധാരണ ഇത് വരുന്നത് നമ്മുടെ നെയിം ബ്ലാക്ക്‌ലിസ്റ് പട്ടികയിൽ കേറുമ്പോളാണ് ... ഞാൻ പൊതുവെ ഒരു പഠിപ്പി ഇമേജ് നിലനിർത്തിയ ഒരാളായിരുന്നു ...സൊ .. ബ്ലാക്ക്‌ലിസ്റ്റിലോ ... ഞാനോ ... നോ ചാൻസ് ...
രണ്ടും കൽപ്പിച്ചു നേരെ പോയി ഹോസ്റ്റൽ വാർഡിന്റെ മുന്നിൽ .. പുള്ളിയുടെ മുന്നിൽ ആ ചോദ്യശരം ഒന്ന് തൊടുത്തു സരോജ് കുമാർ സ്റ്റെയിലിൽ ..
എന്തുവാ സാറേ .. ലിസ്റ്റ് കൊടുത്തപ്പോൾ എന്റെ പേരൊക്കെ മറന്നോ ...
പുള്ളി : ഹാ .. നീ വന്നോ ... നന്നായി..നിന്റെ പേര് മറന്നതല്ല.... നിന്നെ സസ്‌പെൻഡ് ചെയ്തതാ .. വെക്കേഷന് കഴിഞ്ഞു ഇങ്ങെത്തുമ്പോൾ മാതാപിതാക്കളെയും കൊണ്ട് വരിക ...
സുഭാഷ് ... ബലേ ഭേഷ് ... ട്ടപ്പേ ട്ടപ്പേ എന്ന് രണ്ടടി കിട്ടിയ ഒരു ഫീൽ ... ഞാൻ എന്ന ചെയ്തിട്ടാ ..
പിന്നെ ഈ വിവരം വീട്ടിൽ അറിഞ്ഞാൽ ഇത്രയും കാലം ഞാൻ സ്വരുക്കൂട്ടി വെച്ച പുണ്യാളൻ അഗർബത്തീസ് തവിടുപൊടി ആകും ..
എന്ത് ചെയ്യുമെന്ന് ചോയ്ക്കാൻ നേരെ വിട്ടു ക്ലാസ്സ്‌മെറ്റിസ്‌നോട് .. അതിലോട് ബഡി എൻ്റെ ബെഡ് വരെ ബുക്ക് ചെയ്തു .. അതെ,. ഒരു ചെറിയ പനി വരുമ്പോൾ ചാവുന്നോ എന്ന് ചോയിച്ചിരുന്ന എനിക്കിതു തന്നെ വേണം ...
അങ്ങനെ വക്കേഷൻ തീരാറായി .. ഞാൻ ഒരു തീരുമാനം എടുത്തു .. വീട്ടുകാരെ തത്കാലം കാര്യം അറിയിക്കേണ്ട.. ഒറ്റയ്ക്ക് ഒരു കൈ നോക്കാം ..
പോകാനിരുന്നതോ ... പുലിയും സിങ്കവും വാഴുന്ന റൂമിൽ ... Mr P ആൻഡ് ആദരണീയ് രാഘവ്ജി ... വരുന്നടുത്തു വെച്ച് കാണാം ..
******************************************************************************************
ഞാൻ അങ്ങനെ കോളേജ് റീഓപ്പൺ ആയ ഡേ രണ്ടും കൽപ്പിച്ചു ആ സിംഗക്കൂട്ടിൽ കേറി .. മേൽപ്പറഞ്ഞ അവതാരപ്പിറവികളും, ഇരയും (വഴിയേ പറയാം ) പിന്നെ കുറ്റാരോപിതനും (ഞാനും ) കൂട്ടിൽ ഉണ്ട് ..
ഞാൻ : സാറേ .. എന്നെ എന്തിനാണ് സസ്‌പെൻഡ് ചെയ്തതു .. എനിക്കൊരു പിടിയും ഇല്ല ...
Mr P : ഹാ ..നീ വന്നല്ലേ .. കിരൺ .. ഈ ഹോസ്റ്റലിൽ ഇത് വരെ നടന്ന എല്ലാ ഉഡായ്പ്പിലും നിന്റെ ഒരു അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു ... ബട്ട് നിന്റെ സാമർഥ്യം കൊണ്ടോ ഇവിടുള്ളവരുടെ കഴിവുകേട് കൊണ്ടോ .. നിന്നെ ഇത് വരെ പ്രതിക്കൂട്ടിൽ കേറ്റാൻ പറ്റിയിട്ടില്ല ...
ഞാൻ : അങ്ങനെയൊന്നുമില്ല സാർ ..
Mr P : പറഞ്ഞു തീർന്നില്ല ... നീയൊക്കെ കൂടെ ഈ പാവം വാർഡനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ പുറത്താക്കി എന്ന് നോട്ടീസ് ബോർഡിൽ എഴുതി ഒട്ടിക്കും .. അല്ലെ ..
ഞാൻ : സാർ .. എനിക്ക് ഇതിനെ പറ്റി ഒരു വക അറിയില്ല ... (ഇപ്പൊ സംഭവം കത്തി ..)
Mr P : ഉവ്വ ... നീ ഈ സംഭവം നിന്റെ റൂമിൽ ഇരുന്നു ആസൂത്രണം ചെയ്തതിന്റെ തെളിവ് എന്റെ കയ്യിൽ ഉണ്ട് ...
അപ്പോഴത്തെ നല്ല പൊക്കമുള്ള വാർഡൻ (ഇര ): അതെ .. വ്യക്തവും ശക്തവും ആയ തെളിവുകൾ ...
എനിക്ക് അപ്പോൾ പറയണം എന്നുണ്ടായിരുന്നു .. ഞാൻ സ്വന്തം റൂം കണ്ട കാലം മറന്നു എന്ന്... പറഞ്ഞില്ല ...
ഞാൻ അവിടത്തെ നോട്ടോറിയസ് ആയ മരക്കാൻസ് നൈറ്റ് ക്ലബ് (MNC ) ലെ ഒരു അന്തേവാസി ആയിരുന്നു ..
ഞാൻ : സർ .. എനിക്കിതിനെ പറ്റി ഒന്നും അറിയില്ല .. എന്റെ പേരിൽ ഇനി ഒരു കംപ്ലൈന്റ്ഉം വരാതെ ഞാൻ നോക്കിക്കൊള്ളാം ..
Mr P : ഓക്കേ .. നിനക്കിതു ലിസ്റ് വാർണിങ് .. ഇനി എന്തെങ്കിലും കേസിൽ നിന്റെ പേര് പൊങ്ങി വന്നാൽ നിനക്ക് ഡിസ്മിസ്സൽ ലെറ്റർ കിട്ടും
രാഘവ്ജി : അടിയും ..
ഞാൻ : ശെരി സാർ .. എല്ലാം നിങ്ങൾ പറയുന്ന പോലെ ...
ഇര ചിരിച്ചു .. പക വീട്ടാനുള്ളതാണത്രേ .... ഞാനും ബിനീഷും കാരണം പുള്ളിക്ക് ബാസ്കറ്റ്ബാൾ കോർട്ട് കെട്ടാനുള്ള ഒരു ശ്രമം പോലും നടത്താനായില്ല ... അത് അവസാനം ഞങ്ങടെ ബാച്ച് പസോറ്റ് ആയിട്ട് പുള്ളി സെറ്റ് ആക്കി ....
വളരെ പെട്ടെന്ന് തന്നെ, തന്നെ അടിക്കാനുള്ള അനുവാദം കൊടുത്ത ഞാൻ ട്രെൻഡിങ് ആയി ....

ഫ്ലാഷ്ബാക്ക് ..
സംഭവം പ്ലാൻ ചെയ്തപ്പോൾ ഞാനുണ്ടായിരുന്നു .. അത് പരമാർത്ഥം ..
ആസൂത്രണം ചെയ്തത് ... ബിനീഷ് , രാജിൽ , റെജിൻ ..പെട്ടത് ഞാൻ ...
ഏപ്രിൽ ഫൂൾ പ്രമാണിച്ചു കോളേജിന്റെ ലെറ്റർ ഹെഡും , Mr P ഡി ഒപ്പും സഹിതം നല്ലൊരു നോട്ടീസ് പ്രിന്റ് എടുത്തു നോട്ടീസ് ബോര്ഡില് ഒട്ടിച്ചു..
ഒന്ന് കോളേജിലെ ഓഫീസിനടുത്തുള്ളതിൽ .. ഒന്ന് ഞങ്ങടെ സ്വന്തം ഹോസ്റ്റലിൽ ... നോട്ടീസെബോര്ഡിലെ താക്കോൽ അന്നും ... ഒരു പക്ഷെ ഇന്നും ബഡ്ഡീഡ് കയ്യിൽ വെച്ചിട്ടുണ്ട് ..
അവർ നോട്ടീസ് ബോർഡ് തുറന്നു ഒട്ടിച്ചു .. അത്ര തന്നെ ...
അവശേഷിക്കുന്ന ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ... ആ ഒറ്റുകാരൻ ആര് .. ഒരു മര്യാദ ഒക്കെ വേണ്ടേ...

വാൽകഷ്ണം : ഒരു പ്രത്യേക സാഹചര്യത്തിൽ ഓഫീസ് റൂമിൽ പോകേണ്ടി വന്നപ്പോൾ അവിടെത്തെ പൈ എന്ന് പറയുന്ന് പുള്ളി.. എല്ലാരോടും ആയി...
അതേ .. ഈ നിൽക്കുന്ന ചെക്കൻ ആണ് നമ്മുടെ ഇരയെ സസ്‌പെൻഡ് ചെയ്യിച്ചത് .. എന്നാലും നിന്നെ സമ്മതിക്കണം .. ആ നോട്ടീസ് ബോർഡ് കമ്പി കൊണ്ട് കുത്തിത്തുറന്ന് എന്നിട്ട് തിരിച്ചു അടച്ചു .. ഹോ .. നീ കുറെ പാട് പെട്ട് കാണുവല്ലോ ...
മനസ്സിൽ ഒരു ചോദ്യം വന്നതാ : താക്കോൽ പിന്നെ എന്നാത്തിനാ കോപ്പ് വെച്ചേയ്ക്കുന്നതെന്നു .... ചോയിച്ചില്ല .. എന്തിനാ വെറുതെ ...

Comments