ഇരുപത്തിയെട്ട്
ഇരുപത്തിയെട്ട് അധ്യായം ഒന്ന് 2002-ൽ കോളേജിൽ ചേർന്നപ്പോൾ പഠിക്കണം, പുതിയ കൂട്ടുകെട്ട് സമ്പാദിക്കണം, പറ്റുചാ ക്രിക്കറ്റ് കളിക്കണം .. ഇതായിരുന്നു സ്വപ്നം ... തുല്യ ആഗ്രഹങ്ങൾ ഉള്ള പലരെയും കണ്ടെത്തി... ഫസ്റ്റ് ഇയർ പരൂക്ഷ എത്തിയപ്പോൾ പുതിയ ഒരു ശീലം കൂടെ കിട്ടി ... ചീട്ടുകളി ... കഴുത കളിയോ കളി ... പരൂക്ഷയുടെ തലേന്ന് വരെ കളി .... കുറച്ചു കാലം അങ്ങനെ തള്ളി നീക്കി .. അധ്യായം രണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രയുടെ ഫലമായി പൊളിക്കാർ ജോയിൻ ചെയ്തപ്പോൾ മുച്ചീട്ടു അഥവാ ട്രിപ്പിൾ ആസ് രംഗത്ത് വന്നു .. എത്ര പഠിച്ചിട്ടും ആ ഒരു സംഭവം തലയിൽ കേറിയില്ല ... ഗുരുക്കന്മാരിൽ Vijin Mathews ആയിരുന്നു പ്രധാനി .. അധ്യായം മൂന്ന് ആയിടയ്ക്ക് ചിലർ പുതിയ ഒരു സംരംഭം കൊണ്ട് വന്നു . ഇരുപത്തിയെട്ട് ... പലരും സംഘം ചേർന്ന് നല്ല രസമായി കളിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം ... എന്നാൽ പിന്നെ അത് ഒന്ന് പഠിക്കണം എന്ന് കരുതി ... ഏതോ ഒരു ഗുരുവിനു ദക്ഷിണയും വച്ച് കൊണ്ട് knowledge transfer നടന്നു ... കുറ്റം പറയരുതല്ലോ .. ആദ്യത്തെ ദിവസം തന്നെ ഇത് നമുക്ക് പറ്റിയ പണി അല്ലെന്നും പറഞ്ഞു സുലാൻ അടിച്ചു... അധ്യായം നാല് - പ്രധാന അ...