ഇരുപത്തിയെട്ട്

 ഇരുപത്തിയെട്ട്


അധ്യായം ഒന്ന്
2002-ൽ കോളേജിൽ ചേർന്നപ്പോൾ പഠിക്കണം, പുതിയ കൂട്ടുകെട്ട് സമ്പാദിക്കണം, പറ്റുചാ ക്രിക്കറ്റ് കളിക്കണം .. ഇതായിരുന്നു സ്വപ്നം ... തുല്യ ആഗ്രഹങ്ങൾ ഉള്ള പലരെയും കണ്ടെത്തി... ഫസ്റ്റ് ഇയർ പരൂക്ഷ എത്തിയപ്പോൾ പുതിയ ഒരു ശീലം കൂടെ കിട്ടി ... ചീട്ടുകളി ... കഴുത കളിയോ കളി ... പരൂക്ഷയുടെ തലേന്ന് വരെ കളി .... കുറച്ചു കാലം അങ്ങനെ തള്ളി നീക്കി ..

അധ്യായം രണ്ട്

പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രയുടെ ഫലമായി പൊളിക്കാർ ജോയിൻ ചെയ്തപ്പോൾ മുച്ചീട്ടു അഥവാ ട്രിപ്പിൾ ആസ് രംഗത്ത് വന്നു .. എത്ര പഠിച്ചിട്ടും ആ ഒരു സംഭവം തലയിൽ കേറിയില്ല ... ഗുരുക്കന്മാരിൽ Vijin Mathews ആയിരുന്നു പ്രധാനി ..

അധ്യായം മൂന്ന്

ആയിടയ്ക്ക് ചിലർ പുതിയ ഒരു സംരംഭം കൊണ്ട് വന്നു . ഇരുപത്തിയെട്ട് ... പലരും സംഘം ചേർന്ന് നല്ല രസമായി കളിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം ... എന്നാൽ പിന്നെ അത് ഒന്ന് പഠിക്കണം എന്ന് കരുതി ... ഏതോ ഒരു ഗുരുവിനു ദക്ഷിണയും വച്ച് കൊണ്ട് knowledge transfer നടന്നു ... കുറ്റം പറയരുതല്ലോ .. ആദ്യത്തെ ദിവസം തന്നെ ഇത് നമുക്ക് പറ്റിയ പണി അല്ലെന്നും പറഞ്ഞു സുലാൻ അടിച്ചു...

അധ്യായം നാല് - പ്രധാന അദ്ധ്യായം

അധികം താമസിയാതെ തന്നെ ഇപ്പോൾ കൊറോണ പടരുന്നത് പോലെ ഹോസ്റ്റൽ മൊത്തം ഇരുപത്തിയെട്ടു പടർന്നു ... ആദ്യ ശ്രമം ചീറ്റിയതു കൊണ്ട് അങ്ങട് പോകാൻ മടി പിടിച്ചു .. അപ്പോളാണ് പുതിയ ഗുരു Mr Binesh Babu ന്റെ വരവ് . പിടിച്ചിരുത്തി പഠിപ്പിച്ചു .. പഠിച്ചു .. പതിയെ പതിയെ അത് വലിയ ഒരു അഡിക്ഷൻ ആയി മാറി ....ഒരു റൂം ലെ കളി കഴിഞ്ഞാൽ അടുത്ത റൂം ... അങ്ങനെ ഉറക്കം കളഞ്ഞു ..പരൂക്ഷയുടെ തലേന്ന് .. ക്‌ളാസിൽ പോകാതെ ... വീക്കെൻഡ്‌സ് വീട്ടിൽ പോലും പോകാതെ ... ഇരുപത്തിയെട്ടു കളി തുടങ്ങി ./....,.. ശുഭം !!!

ഇതിൽ എടുത്തു പറയേണ്ട ചില ഓർമ്മകൾ ഉണ്ട് ...
1. ഈ കളി മെയിൻ ആയി നടന്നത് മരക്കാൻസ് നൈറ്റ് ക്ലബ് എന്നറിയപ്പെട്ടിരുന്ന M . N . C ... എന്ന റൂമിൽ ആണ് ... പഠിച്ചവരുടെ എണ്ണം കൂടിയപ്പോൾ അവിടെ സ്ഥലമില്ലാതെ ആയി. ആ അവസരത്തിൽ 4 റൂമുകളിൽ വരെ കളി തുടങ്ങി . രാത്രി ഒരു മണി ഒക്കെ ആകുമ്പോൾ ആൾക്കാരുടെ എണ്ണം കുറയും .. അവസാനം ബാക്കി ഉള്ളവരെല്ലാം കൂടെ MNC ൽ കൂടും ...

2. മേല്പറഞ്ഞ പോലെ ഒരു ദിവസം രാവിലെ അഞ്ചു മണി വരെ കളി നീണ്ടു. പതിവ് പോലെ അന്ന് കളിച്ച നാലിൽ മൂന്നു പേർ ആദ്യത്തെ രണ്ടു hour ക്ലാസ്സിൽ കയറിയില്ല... കൂടെ ഉണ്ടായിരുന്ന Mr Joshy V Josephh ഉറങ്ങാതെ വന്നിരുന്നു അസൈൻമെന്റ് എഴുതി രാവിലെ ക്‌ളാസ് അറ്റൻഡ് ചെയ്തു ... കാപാലികൻ ...

3. കള്ളക്കുത്ത് .. അതായത് ഓരോ കാർഡും ആരുടെ കയ്യിൽ കിട്ടും എന്നറിയാവുന്ന രീതിയിൽ ഷഫിൾ ചെയ്യാൻ പഠിപ്പിച്ച രണ്ടു ഭൂലോക കള്ളന്മാർ - Abhilash Gopinath , Lijo Kg..

4. പിറ്റേന്ന് പണ്ടാരമടങ്ങാൻ ഏതു പരീക്ഷ ആണെന്ന് പോലും നോക്കാതെ ... അസൈൻമെൻറ്സ് എഴുതാതെ ... കൂടെ കളിച്ച ചങ്ക് ബ്രോസ് ... Vineeth D Nair, Aaraf Kalam, Vijin Mathews, Saji Narayanan, Sajin Sathyavrathan, Aswin KM, Aneesh Nd, Emil Skariah, Rony David Mathew, Rengith S Unnithan, Anoop Ravi, Rajil Ponnappan, Binesh Babu, Joshy V Josephh, George Jacob, Jerry ... ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെൽ ക്ഷമിക്കുക ... ഓർമക്കുറവ് കാരണം ആണ് /...

5 .പാസ് ഔട്ട് ആയിട്ട് MBA കാലത്തു പ്രോജെക്ടിനായി ചെന്നൈയിൽ പോകേണ്ടി വന്നു .. അന്ന് അഭയം തന്നത് Mr Vineeth D Nair. പരിചയമില്ലാത്ത 5 -6 പേരുടെ കൂടെ താമസിക്കേണ്ടി വരുന്ന ഒരു ചളിപ്പ് ഉണ്ടായിരുന്നു ... വിമുഖത ... പക്ഷെ അവിടെ ചെന്ന് കയറിയപ്പോൾ കണ്ട കാഴ്ച .... ഒരു കുത്തു ചീട്ടുമായി അവർ ഇരുത്തിയെട്ടു കളിക്കുന്നു ... കണ്ണ് നിറഞ്ഞു പോയി ... അവസാനം അവരുടെ കൂടെയും ഇത് തന്നെ ആയി പരിപാടി ...

6. പതിനാറു കുണുക്കുകൾ സ്വന്തമാക്കി കോളേജ് റെക്കോർഡ് എൻ്റെ പേരിൽ തന്നെ ആണിപ്പോലും ... എന്നാണ് എന്റെ വിശ്വാസം ..

-----------------------------------------------------------------------
ഇത് കളിച്ചാൽ ഓർമശക്തി കൂടുമെന്നു വരെ പറഞ്ഞു ഓരോരുത്തരെ പറ്റിച്ചു കളി പഠിപ്പിച്ചു... എന്നിട്ടും MNC തന്ന ആ വൈബ് വേറെ ഒരിടത്തും കിട്ടിയിട്ടില്ല ...

അതെ എന്റെ ഹോസ്റ്റൽ ലൈഫ് --- 28 കൂടുതൽ സുന്ദരമാക്കി ....

വാൽകഷ്ണം : എവിടെ യാത്രയ്ക്ക് പോയാലും ഇപ്പോളും എൻ്റെ ബാഗിലെ ഒരു ചെറിയ കോണിൽ ഒരു കുത്ത് ചീട്ടു ..ഇപ്പോളും ഉണ്ട് .. ഏതു സമയത്തതാണ് കളി അറിയാവുന്ന മൂന്നു പേരെ കൂടെ കിട്ടുക എന്നറിയില്ലല്ലോ ....

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life