The Great Cricket Finale
2004 ജനുവരി 30 .... അതിരാവിലെ എണീറ്റു ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങി .. ഒരിടത്തു ഇലെക്ട്രിക്കലും .. പിന്നെ വേറൊരിടത്തു സി എസും... ആദ്യ സ്പോർട്സ് ഫൈനൽ ... ഇതിനു മുൻപ് രണ്ടു തവണ ഞങ്ങൾ ഏറ്റുമുട്ടി .. ആദ്യ മത്സരം നല്ല ചൂടോടെ പോയിരുന്നപ്പോൾ എൻറെ ഒരു ഓവറിൽ 25 റൺസ് അടിച്ചെടുത്തു Mr അനൂപ് മുരളി .. ഞങ്ങളെ തോൽപ്പിച്ചു .. രണ്ടാമത്തേത് അതിലും ദയനീയ അവസ്ഥ ആയിരുന്നു ... 48 റൺസ് നു എല്ലാരും പുറത്തായി ..തികച്ചും ഏകപക്ഷീയമായി ഞങ്ങൾ തോറ്റു ... ഇതൊക്കെ മനസ്സിൽ വെച്ചോണ്ട് ഞങ്ങൾ ഫൈനലിന് ഇറങ്ങി ... ടോസ്സ് കിട്ടി പതിവ് പോലെ ഞങ്ങൾ ബൗളിംഗ് തിരഞ്ഞെടുത്തു .. ആദ്യ ഓവറിൽ തന്നെ Mr. ബോണി ബൗളർ ആയ രഞ്ജന്റെ തലയ്ക്ക് മുകളിലൂടെ ഒരു സിക്സ് അടിക്കാൻ നോക്കുന്നു .. ഞാൻ ആ ക്യാച്ച് വിടുന്നു ... മനസ്സിൽ വിചാരിച്ചു .. ഈ കളി പോക്കാണ് .. തുടക്കം തന്നെ പിഴച്ചു ... പിന്നെ ഉടൻ തന്നെ Mr ജിന്റോ ഒരു ഡൈവിംഗ് ക്യാച്ച് എടുത്തു ആദ്യ വിക്കറ്റ് സമ്മാനിച്ചു... പതിവിനു വിപരീതമായി എന്നെ ഫസ്റ്റ് ചേഞ്ച് ബൗളിംഗ് രാജാവ് ഏൽപ്പിച്ചു.. രണ്ടാമത്തെ പന്ത് തന്നെ കാണികളുടെ ഇടയിൽ എത്തിച്ചു കൊച്ചേട്ടൻ എന്നെ വരവേറ്റു .... Next ഓവർ ...