The Great Cricket Finale

 2004 ജനുവരി 30 ....


അതിരാവിലെ എണീറ്റു ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങി .. ഒരിടത്തു ഇലെക്ട്രിക്കലും .. പിന്നെ വേറൊരിടത്തു സി എസും... ആദ്യ സ്പോർട്സ് ഫൈനൽ ... 

ഇതിനു മുൻപ് രണ്ടു തവണ ഞങ്ങൾ ഏറ്റുമുട്ടി .. ആദ്യ മത്സരം നല്ല ചൂടോടെ പോയിരുന്നപ്പോൾ എൻറെ ഒരു ഓവറിൽ 25 റൺസ് അടിച്ചെടുത്തു  Mr അനൂപ് മുരളി .. ഞങ്ങളെ തോൽപ്പിച്ചു .. രണ്ടാമത്തേത് അതിലും ദയനീയ അവസ്ഥ ആയിരുന്നു ...  48 റൺസ് നു എല്ലാരും പുറത്തായി ..തികച്ചും ഏകപക്ഷീയമായി ഞങ്ങൾ തോറ്റു ... ഇതൊക്കെ മനസ്സിൽ വെച്ചോണ്ട് ഞങ്ങൾ ഫൈനലിന് ഇറങ്ങി ...


ടോസ്സ് കിട്ടി പതിവ് പോലെ ഞങ്ങൾ ബൗളിംഗ് തിരഞ്ഞെടുത്തു .. ആദ്യ ഓവറിൽ തന്നെ Mr. ബോണി ബൗളർ ആയ രഞ്ജന്റെ തലയ്ക്ക് മുകളിലൂടെ ഒരു സിക്സ് അടിക്കാൻ നോക്കുന്നു .. ഞാൻ ആ ക്യാച്ച് വിടുന്നു ... മനസ്സിൽ വിചാരിച്ചു .. ഈ കളി പോക്കാണ് .. തുടക്കം തന്നെ പിഴച്ചു ... പിന്നെ ഉടൻ തന്നെ Mr ജിന്റോ ഒരു ഡൈവിംഗ് ക്യാച്ച് എടുത്തു ആദ്യ വിക്കറ്റ് സമ്മാനിച്ചു...


പതിവിനു വിപരീതമായി എന്നെ ഫസ്റ്റ് ചേഞ്ച് ബൗളിംഗ്  രാജാവ് ഏൽപ്പിച്ചു.. രണ്ടാമത്തെ പന്ത് തന്നെ കാണികളുടെ ഇടയിൽ എത്തിച്ചു കൊച്ചേട്ടൻ എന്നെ വരവേറ്റു .... Next ഓവർ എറിഞ്ഞു നാലാമത്തെ പന്തിൽ ദേണ്ടെ കിടക്കുന്നു ..ഞാൻ നിലത്തു ... മസിൽ കേറിയത്രെ ....  PT സർ Mr. ഷെനിൽ പറയുന്നു .. മസിൽ വിടെടാ .. ഞാൻ തിരിച്ചു ഇതിൽ കൂടുതൽ എന്ന ചെയ്യാനാ സാറേ എന്നും ... എന്നെ തൂക്കി എടുത്തോണ്ട് കാണികളുടെ ഇടയിൽ പിടിച്ചിരുത്തി ... ഓവർ കമ്പ്ലീറ്റ് ചെയ്യാനെത്തിയ രാജാവ് ഒരു വിക്കറ്റും എടുത്തു - വെടിക്കെട്ടുകാരൻ Mr സംഗീതിന്റെ ..


പിന്നെയും ബൗളിംഗ് നു വന്ന എനിക്ക് അനൂപ് മുരളിയുടെ, ഞാൻ ഒരുപാട് ആഗ്രഹിച്ച വിക്കറ്റ് കിട്ടി ....  അങ്ങനെ.. ആദ്യ ഇന്നിംഗ്സ് കഴിഞ്ഞു .. സി എസ് 19.5 - 111 / 10 ... ഞങ്ങൾക്ക് 112 വേണം ..


ഞങ്ങളുടെ വെടിക്കെട്ട് ഓപ്പണർ ബിനീഷ് ആദ്യം തന്നെ പുറത്തായി. പിന്നെ വരിവരിയായി ബാക്കി ഉള്ള 5  പേർ പോയി .. സ്കോർ 51/ 6 . ഏതാണ്ട് പതിനൊന്നു ഓവറും തീർന്നു . രഞ്ജനും ലിജുവും ക്രീസിൽ ... മരണ പാർട്ണർഷിപിൽ കൂടെ ജയിക്കാൻ  പന്ത്രണ്ട്  റൺസും ...മൂന്നു  വിക്കറ്റ് എന്ന അവസ്ഥയിൽ എത്തി ..എട്ടാമത്തെ വിക്കറ്റ് പോയപ്പോൾ അറഫ് എന്നോട് പറഞ്ഞു പോടാ .. പോയി കളിക്ക് .. ഞാൻ പറഞ്ഞു ഈ വയ്യാത്ത കാൽ വെച്ച് ഞാൻ ഇറങ്ങിയാൽ ശെരിയാകില്ല ... എനിക്ക് ബൈ റണ്ണർ വേണം ...  


അറഫ് കൂടുതലൊന്നും നോക്കിയില്ല .. അടുത്ത് നിന്ന ജെറിമോനെ ഇറക്കി വിട്ടു ...  ഉടനെ തന്നെ അടുത്ത വിക്കറ്റും പോയി .. ജയിക്കാൻ എട്ടു പന്തിൽ പത്ത് റൺസ് ... ഞാൻ ജോർജിനെ ബൈ റണ്ണർ ആക്കി ഇറങ്ങി .. ജെറിമോൻ അപ്പുറത്തു ...


സംഗീത് ബൗളർ ... ആദ്യ പന്ത് ഒന്നും നോക്കിയില്ല.... ഒറ്റ അടി ....  പന്ത് ഇവിടെ പോയെന്നറിയാൻ അധികം നേരം എടുത്തില്ല ... വിക്കറ്റ് കീപ്പർ അത് ബൗളർ ന്റെ കയ്യിൽ കൊടുത്തു ...  ബാറ്റിൽ കൊണ്ടില്ലത്രേ ..... രണ്ടാമത്തെ പന്ത് ബാറ്റിൽ കൊണ്ട് രണ്ടു റൺസ് എടുത്തു .. ജയിക്കാൻ ഓരോവർ എട്ടു റൺസ് ...


19 .1 : സിംഗിൾ എടുത്ത ജെറിമോൻ, എന്നെ ജോലി ഏൽപ്പിച്ചു ..


19 .2  : അടുത്ത പന്ത് ഒന്നും നടന്നില്ല 


നാല് പന്തും 7   റൺസും ...  


19 .3  : അടുത്ത പന്ത് ഡബ്ബിൾ 


19 .4   : അതിനടുത്ത് വൈഡ് 


19 .4   : അതിനടുത്ത് ഒന്നും നടന്നില്ല 



രണ്ടു പന്തിൽ ജയിക്കാൻ 4 റൺസും തോൽക്കാൻ ഒരു വിക്കറ്റും ..


19.5 : അടുത്ത പന്തും കിട്ടി ഒരു ഡബിൾ .. ജയിക്കാൻ ഒരു പന്തിൽ രണ്ടു റൺ ...


അകലെ നിന്നും കമന്ററി .. കേവലം ഒരു പന്തിൽ രണ്ടു റൺസ് ആണ് വേണ്ടത് ഒരു വിക്കറ്റ് മാത്രം ബാക്കി .. പ്രേക്ഷകരെ ....


ഞാൻ മനസ്സിൽ (ഇവന്മാരോട് ഒന്ന് മിണ്ടാതിരിക്കാൻ പറയാൻ പറ്റുവോ കോപ്പ് )...


അതിനിടയ്ക്ക് ഡക്ക്വോർത് ലൂയിസ് വെച്ച് ഒരു റൺ എടുത്താൽ ജയിക്കുമെന്ന് വേറെ കണക്കു കൂട്ടലുകൾ നടക്കുന്നു ..


19.6 : എന്തായാലും അവസാന പന്ത് ഞാൻ നേരെ അടിച്ചുയർത്തി .. Mr ആദർശ് ക്യാച്ചിന് ശ്രമിക്കാതെ റൺ ഔട്ട് ആക്കാൻ വേണ്ടി ആ പന്തും കൊണ്ട് വരുന്നു .. ആ സമയം കൊണ്ട് ജെറിമോനും ജോർജും കൂടെ രണ്ട് റൺ ഓടി ... വയ്യാത്ത കാലും വെച്ച് ഞാനും ഓടി .... 


കുറെ നേരം നീണ്ടു നിന്ന ആഹ്ളാദ പ്രകടനങ്ങൾ .. സ്പ്രൈറ്റ് കുപ്പി വാങ്ങി പതപ്പിച്ചു എല്ലാരുടേം മേൽ ഒഴിക്കുന്നു .. മിട്ടായി വിതരണം .. അങ്ങനെ എന്തൊക്കെയോ .... അങ്ങനെ ആദ്യ ക്രിക്കറ്റ് ചാമ്പ്യൻസ് എലെക്ട്രിക്കൽ ആയി ...


സംഭവം നടന്നിട്ടു പതിനേഴു വർഷങ്ങൾ കഴിഞ്ഞു .. ബട്ട് ഈ ഒരു മത്സരം ഒരിക്കലും മനസ്സിൽ നിന്നും, ഓർമയിൽ നിന്നും മാഞ്ഞു പോകില്ല ...


Final Score : CS : 111/10 (19.5 overs) lost to EEE 112/9 (20 overs)



വാൽകഷ്ണം  :  രണ്ടു വർഷത്തിന് ശേഷം, ഹാട്രിക് കിരീടം തേടി വന്ന ഞങ്ങളെ CS നാല് വിക്കറ്റ്നു തോൽപ്പിച്ചു മധുരപ്രതികാരം ചെയ്ത കാര്യം കൂടി ഞാൻ ഇവിടെ പറയുന്നു .. മേൽപ്പറഞ്ഞ പോലെ ആ മത്സരവും മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകുന്നില്ല !!!!!!!!!




Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life