Posts

Showing posts from February, 2021

പൈനാപ്പിൾ വേട്ട !!!!!

കൊച്ചിലെ മുതൽ തന്നെ വലിയ ഇഷ്ടമുള്ള സംഭവമല്ലായിരുന്നു പൈനാപ്പിൾ.. വീട്ടിൽ ആ സാമാനം കൊണ്ട് വരുമ്പോൾ തന്നെ മുഖം ചുളിക്കുമായിരുന്നു ഈ ഞാൻ ... അങ്ങനെ ഇരിക്കെ കൊല്ലവർഷം 2003 -2004 കാലഘട്ടത്തിൽ ഞങ്ങളുടെ ഹോസ്റ്റീലിന്റെ പുറകിൽ പൈനാപ്പിൾ കൃഷി തുടങ്ങി ...  അതിന്റെ ഉടമ സാബുച്ചേട്ടൻ ആണ്, അല്ല സ്റ്റീഫൻ ചേട്ടൻ ആണ് .. അതും അല്ല പൗലോച്ചായൻ തന്നെ ആണെന്നും പല ന്യൂസ് വന്നു .... ഇനി ആര് തന്നെ ആയാലും എനിക്കെന്താണെന്നുള്ള മട്ടിൽ ഞാനും ... ഒരു സായാഹ്നത്തിൽ മാസത്തിലെ മൊത്തം തുണിയും അലക്കാൻ പോയപ്പോൾ കണ്ട കാഴ്‌ച .... തോട്ടത്തിൽ സുരേഷ് ഗോപി മോഡലിൽ ഒരു നാലഞ്ചു പേർ നിൽക്കുന്നു ..... ഇതു ഞങ്ങളുടേതാണ് .. ഞങ്ങളിതിങ്ങെടുക്കുവാ മോഡ് ....  അവർ എടുത്തു ... ഹോസ്റ്റലിൽ സംഭവം എത്തി ... എല്ലാരും കയ്യിട്ടു വാരി കഴിച്ചു .... അടുത്ത ദിവസം തന്നെ ന്യൂസ് ... അവിടെ ആരും ഇനി പോകരുത് ....റൂൾസ് ആർ മെൻറ് ടു ബി ബ്രോക്കൺ എന്നാണല്ലോ .... ഇത്തവണ ഞാനും സുരേഷ് ഗോപി ആയി .....  പോയി നാലഞ്ചെണ്ണം ഞങ്ങളും പൊക്കി .... അടുത്ത ദിവസം പിന്നെയും .. അവിടെ പന്നിപ്പടക്കം വെച്ചിട്ടുണ്ട് ... പാമ്പു ശല്യം ഉണ്ട് .... പിറ്റേന്ന് അവിടെ ചെന്നപ്പോൾ ഹ...