പൈനാപ്പിൾ വേട്ട !!!!!

കൊച്ചിലെ മുതൽ തന്നെ വലിയ ഇഷ്ടമുള്ള സംഭവമല്ലായിരുന്നു പൈനാപ്പിൾ.. വീട്ടിൽ ആ സാമാനം കൊണ്ട് വരുമ്പോൾ തന്നെ മുഖം ചുളിക്കുമായിരുന്നു ഈ ഞാൻ ...


അങ്ങനെ ഇരിക്കെ കൊല്ലവർഷം 2003 -2004 കാലഘട്ടത്തിൽ ഞങ്ങളുടെ ഹോസ്റ്റീലിന്റെ പുറകിൽ പൈനാപ്പിൾ കൃഷി തുടങ്ങി ...  അതിന്റെ ഉടമ സാബുച്ചേട്ടൻ ആണ്, അല്ല സ്റ്റീഫൻ ചേട്ടൻ ആണ് .. അതും അല്ല പൗലോച്ചായൻ തന്നെ ആണെന്നും പല ന്യൂസ് വന്നു .... ഇനി ആര് തന്നെ ആയാലും എനിക്കെന്താണെന്നുള്ള മട്ടിൽ ഞാനും ...


ഒരു സായാഹ്നത്തിൽ മാസത്തിലെ മൊത്തം തുണിയും അലക്കാൻ പോയപ്പോൾ കണ്ട കാഴ്‌ച .... തോട്ടത്തിൽ സുരേഷ് ഗോപി മോഡലിൽ ഒരു നാലഞ്ചു പേർ നിൽക്കുന്നു ..... ഇതു ഞങ്ങളുടേതാണ് .. ഞങ്ങളിതിങ്ങെടുക്കുവാ മോഡ് ....  അവർ എടുത്തു ... ഹോസ്റ്റലിൽ സംഭവം എത്തി ... എല്ലാരും കയ്യിട്ടു വാരി കഴിച്ചു ....


അടുത്ത ദിവസം തന്നെ ന്യൂസ് ... അവിടെ ആരും ഇനി പോകരുത് ....റൂൾസ് ആർ മെൻറ് ടു ബി ബ്രോക്കൺ എന്നാണല്ലോ .... ഇത്തവണ ഞാനും സുരേഷ് ഗോപി ആയി .....  പോയി നാലഞ്ചെണ്ണം ഞങ്ങളും പൊക്കി ....


അടുത്ത ദിവസം പിന്നെയും .. അവിടെ പന്നിപ്പടക്കം വെച്ചിട്ടുണ്ട് ... പാമ്പു ശല്യം ഉണ്ട് ....


പിറ്റേന്ന് അവിടെ ചെന്നപ്പോൾ ഹോസ്റ്റലിലെ സുരേഷ് ഗോപികൾ എല്ലാരും അവിടെ ഉണ്ട് ....കൂട്ടത്തിൽ പൂച്ച മീശ പിരിച്ചു നിൽക്കുന്ന മീശമാധവനും ...... 


കവറുമായി രണ്ടു പേർ ... അവരെ കണ്ടപ്പോൾ ഞാൻ ചോദിച്ചു .. കട തുടങ്ങാൻ പ്ലാൻ ഉണ്ടോടെ എന്ന് ... 


ബാഷയിൽ രജനി പറയുന്നത് പോലെ അവർ എന്നോട് പറഞ്ഞു ... കൊഞ്ചം അങ്കെ പാർ കണ്ണാ .... നോക്കിയപ്പോൾ ബക്കറ്റുമായി അടുത്ത ടീമ്സ് ... ഞാൻ പറഞ്ഞു ....അളിയാ .. പാമ്പുണ്ട് .. സൂക്ഷിച്ചു ... ആരോട് പറയാൻ ... ആര് കേൾക്കാൻ ...


അവസാനം വന്ന മിക്കവരുടെയും കയ്യൊക്കെ മുള്ളു കൊണ്ട് മുറിഞ്ഞു ... ബട്ട് തളർന്നില്ല ആരും ... 


മോഷണമുതൽ എല്ലാം കൊണ്ട് ഹോസ്റ്റലിൽ കേറി ..... അടുത്ത ചോദ്യം ... ഇതൊക്കെ എവിടെ വെയ്ക്കും ...

സഹമുറിയൻ ... കട്ടിലിന്റെ അടിയിൽ കേറ്റാം ...എന്നാലും ഇത്രയും എണ്ണം എങ്ങനെ സെറ്റ് ആക്കും എന്ന ചോദ്യത്തിനുത്തരം ഉടൻ കിട്ടി ...


ഒരു റൂമിൽ ഒരു കട്ടിൽ ചുവരിനോട് ചേർത്ത് നിർത്തിയിട്ടു അതിന്റെ പുറകിൽ സ്റ്റോർ ചെയ്തു വെച്ചു .. ആരേലും വന്നാലും തുണി ഒക്കെ ഇട്ടേയ്ക്കുയാണെന്നു തോന്നാനായി കുറെ തുണിയും ഇട്ടു .....


എല്ലാ റൂമിലും പൈനാപ്പിൾ.. അതായി അവസ്ഥ ... പിന്നെ പിന്നെ നട്ടപ്പാതിരയ്ക്കുള്ള ചീട്ടുകളിക്കും കൂട്ടായി പൈനാപ്പിൾ.... അത് പല രൂപത്തിലും കട്ട് ചെയ്തു .. എന്തിനേറെ പറയുന്നു .... അത് കട്ട് ചെയ്തു അടച്ചു വെച്ച് വൈൻ ആക്കി വരെ കുടിച്ച ടീമ്സ് ഉണ്ട് ....


പൈനാപ്പിൾ ഇപ്പോൾ കടകളിൽ വെയ്ക്കുന്നത് കാണുമ്പോൾ ഓർക്കുന്നത് പണ്ട് ആ ചുവരിനോട് ചേർന്നുള്ള കട്ടിലിൽ കോട്ടക്കണക്കിനു കിടക്കുന്ന ആ കൂമ്പാരമാണ് .........


കൂടെ കട്ടയ്ക്ക് നിന്ന എല്ലാ സുരേഷ്‌ഗോപിമാർക്കും ... മീശമാധവന്മാർക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു !!!!!!!!!!!!!!!!!









Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life