Posts

Showing posts from November, 2024

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

അന്നും ഇന്നും എന്നും ക്രിക്കറ്റ് എനിക്കൊരു വീക്നെസ്സ് ആണ് . കാരണങ്ങൾ പലതുണ്ട് .. പിതാജി നല്ലൊരു ക്രിക്കറ്റ് പ്ലയെർ ആയിരുന്നു .. കോളേജ് ലെവൽ വരെ ഒക്കെ റെഗുലർ ആയിരുന്നു ... ഒരു ബൗൺസർ ഹുക് ചെയ്തത് കൊണ്ട് ഒരു വിരൽ ഒടിഞ്ഞത് കൊണ്ടും പിന്നെ ഒഫ്‌കോഴ്സ് ജോലിയിൽ ശ്രദ്ധ തിരിഞ്ഞത് കൊണ്ടും എല്ലാം നിർത്തി. പക്ഷെ എല്ലാ ശനിയും ഞായറും ഞങ്ങളെ വിളിച്ചു ക്രിക്കറ്റ് കളിപ്പിക്കുമായിരുന്നു .. ഇന്ത്യടെ ഓരോ ക്രിക്കറ്റ് മാച്ച് കഴിഞ്ഞിട്ടും കൊച്ചച്ചന്മാരുടെ ഓരോരുത്തരുടെയും വക മണിക്കൂറുകൾ നീണ്ട ക്രിക്കറ്റ് അവലോകങ്ങളും ഉണ്ടായിരുന്നു ... ഇതൊക്കെ കണ്ടു വളർന്ന ഞാൻ ഒരു പക്കാ ക്രിക്കറ്റ് പ്രാന്തനായതിൽ അത്ഭുതമൊന്നുമില്ല ..(ഇപ്പോളും ആ അവലോകനം നിർത്തിയിട്ടില്ല .. അനാലിസിസ് നടത്തുന്നത് ഞാനുമായിട്ടാണ് ).. കൊല്ലവർഷം 2000 - പത്താം ക്ലാസ് എക്സാമിന്റെ സമയത്താണ് India v/s Southafrica സീരീസ് നടക്കുന്നത് .. എല്ലാം കട്ടയ്ക് കട്ടയ്ക് നിൽക്കുന്ന മത്സരങ്ങൾ .. ഒളിച്ചും പാത്തും അതൊക്കെ കണ്ടത് സ്മരിക്കുന്നു ... ആൾസോ ഡേ മാച്ചസ് കാണാൻ ഊണ് കഴിഞ്ഞു ക്‌ളാസ് തുടങ്ങുന്നതിനു മുൻപ് സ്കൂളിനടുത്തു താമസിക്കുന്ന ഗടിയുടെ വീട് ഭവനഭേദനം നടത്തിയതു...