ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

അന്നും ഇന്നും എന്നും ക്രിക്കറ്റ് എനിക്കൊരു വീക്നെസ്സ് ആണ് . കാരണങ്ങൾ പലതുണ്ട് ..

പിതാജി നല്ലൊരു ക്രിക്കറ്റ് പ്ലയെർ ആയിരുന്നു .. കോളേജ് ലെവൽ വരെ ഒക്കെ റെഗുലർ ആയിരുന്നു ... ഒരു ബൗൺസർ ഹുക് ചെയ്തത് കൊണ്ട് ഒരു വിരൽ ഒടിഞ്ഞത് കൊണ്ടും പിന്നെ ഒഫ്‌കോഴ്സ് ജോലിയിൽ ശ്രദ്ധ തിരിഞ്ഞത് കൊണ്ടും എല്ലാം നിർത്തി. പക്ഷെ എല്ലാ ശനിയും ഞായറും ഞങ്ങളെ വിളിച്ചു ക്രിക്കറ്റ് കളിപ്പിക്കുമായിരുന്നു ..
ഇന്ത്യടെ ഓരോ ക്രിക്കറ്റ് മാച്ച് കഴിഞ്ഞിട്ടും കൊച്ചച്ചന്മാരുടെ ഓരോരുത്തരുടെയും വക മണിക്കൂറുകൾ നീണ്ട ക്രിക്കറ്റ് അവലോകങ്ങളും ഉണ്ടായിരുന്നു ... ഇതൊക്കെ കണ്ടു വളർന്ന ഞാൻ ഒരു പക്കാ ക്രിക്കറ്റ് പ്രാന്തനായതിൽ അത്ഭുതമൊന്നുമില്ല ..(ഇപ്പോളും ആ അവലോകനം നിർത്തിയിട്ടില്ല .. അനാലിസിസ് നടത്തുന്നത് ഞാനുമായിട്ടാണ് )..
കൊല്ലവർഷം 2000 - പത്താം ക്ലാസ് എക്സാമിന്റെ സമയത്താണ് India v/s Southafrica സീരീസ് നടക്കുന്നത് .. എല്ലാം കട്ടയ്ക് കട്ടയ്ക് നിൽക്കുന്ന മത്സരങ്ങൾ .. ഒളിച്ചും പാത്തും അതൊക്കെ കണ്ടത് സ്മരിക്കുന്നു ... ആൾസോ ഡേ മാച്ചസ് കാണാൻ ഊണ് കഴിഞ്ഞു ക്‌ളാസ് തുടങ്ങുന്നതിനു മുൻപ് സ്കൂളിനടുത്തു താമസിക്കുന്ന ഗടിയുടെ വീട് ഭവനഭേദനം നടത്തിയതും വെറുതെ സ്മരിക്കുന്നു..
+2 എത്തിയപ്പോൾ സയൻസ് ബാച്ച് ആയതു കൊണ്ട് നിങ്ങൾ പഠിക്കാനാണ് സ്കൂളിൽ വരുന്നതെന്നും പറഞ്ഞു ക്രിക്കറ്റ് നിരോധിച്ചായിരുന്നു .. പക്ഷെ റൂൾസ് ആർ ആൽവേസ് മെൻറ് ടു ബി ബ്രോക്കൺ എന്നാണലോ ..
കോളേജ് പോയപ്പോൾ ആദ്യമായി ഹോസ്റ്റൽ ജീവിതം എന്ന ഉത്കണ്ഠ ... പക്ഷെ അതിനേക്കാളും ഇനി ക്രിക്കറ്റ് കളിയ്ക്കാൻ ആളെ കിട്ടുമെന്ന ഒരു സന്തോഷം ... കിട്ടി ... ഒരു സെറ്റ് പ്രാന്തന്മാരെ അവിടെയും കിട്ടി .. മഴ എന്നോ വെയിൽ എന്നോ പരീക്ഷ എന്നോ ഒന്നും വക വയ്ക്കാത്ത ഒരു കൂട്ടം പിള്ളേർ ... ജൂനിയർസ് വന്നപ്പോൾ ചിലർ കുടുംബം സെറ്റ് ആക്കാൻ പോയെങ്കിലും വേറെ ഒരു കൂട്ടം പ്രാന്തന്മാർ ചേർന്നു ..
ഇപ്പോളും ടെസ്റ്റ് മാച്ച് വരെ ഫുൾ ഡേ ഇരുന്നു കാണുന്ന വംശനാശം അനുഭവിക്കുന്ന ബ്രീഡ് .. അതിലെ ഒരു കന്നി ആണ് ഞാൻ .. പണ്ട് 2007 -ൽ Australila v/s സിംബാബ്‌വെ T20 ലോകകപ്പ് കോളേജ് മെസ്സിൽ ഇരുന്നു കണ്ട ഒരേ ഒരു വ്യക്തി ഞാനായിരുന്നു ... ഇതൊക്കെ ആരടേയ് കാണുന്നതെന്ന് പറഞ്ഞു പുച്ഛിച്ച പലരെയും ഇപ്പോളും ഓർക്കുന്നു ... ആ മത്സരഫലം കുറച്ചുപേരെങ്കിലും ഇപ്പോളും ഓർക്കുന്നുണ്ടാവും ..
ചുട്ടു പൊള്ളുന്ന പനി അവഗണിച്ചു ഒരു ഫൈനൽ കളിച്ചതും ... കാലിൽ രക്തം ഒലിപ്പിച്ചു ബൗൾ ചെയ്തതുമൊക്കെ ചെറുത് .. അതിലും വലുതൊക്കെ പിന്നെ ചെയ്തു കൂട്ടി .. ലിഗമെന്റ് ഇഞ്ചുറി വന്നപ്പോൾ ബൈ റണ്ണർ നെ വെച്ച് ടൂർണമെന്റ് കളിച്ചതും , പന്യൂമോണിയ റിക്കവറി ടൈമിൽ മാസ്ക് വെച്ച് ഇറങ്ങിയതും .. രണ്ടു മാസങ്ങൾക്ക് മുൻപ് ഇടത്തെ കൈ പ്ലാസ്റ്റർ ഇട്ടു ഓപ്പണിംഗ് സ്പെൽ നു വന്നതുമൊക്കെ എന്നെ അറിയാവുന്നവർ .. അവനു ഇതൊക്കെ എന്ത് എന്ന രീതിയിൽ കണ്ടു ...
ജോലി കിട്ടിയാൽ , കല്യാണം കഴിഞ്ഞാൽ, പിള്ളേർ ആയാൽ , സ്കൂളിൽ അവരെ ചേർത്താൽ ... ഇവൻ നന്നാകും .. ഒതുങ്ങിക്കൂടും എന്നൊക്കെ കരുതിയവരെ വീണ്ടും വീണ്ടും തെറ്റിച്ചു കൊണ്ട് ഇപ്പോളും ശനിയാഴ്ച്ച രാവിലെ ക്രിക്കറ്റ്കളിക്കാനിറങ്ങുന്ന ഞാൻ വെല്ലുവിളിച്ചുകൊണ്ടേ ഇരിക്കുന്നു ..
കൂടെ കളിച്ചു തുടങ്ങിയ ഏതാണ്ട് എല്ലാവരും പരിപാടി നിർത്തി അവരവരുടെ തിരക്കിൽ ആണ് .. ഇവിടെ അന്നും ഇന്നും ക്രിക്കറ്റ് കഴിഞ്ഞുള്ള തിരക്കേ ഉള്ളു .. CRICKET FIRST, REST IS NEXT എന്ന് തന്നെ ഇപ്പോളും പറഞ്ഞുകൊണ്ട് മുന്നോട്ട് പോകുന്നു...
പൊതുവെ രാവിലെ നേരത്തെ എഴുന്നേൽക്കാത്ത ഞാൻ ഇനി ഇപ്പോൾ ഈ വെള്ളിയാഴ്ച്ച പുലർച്ചെ നാലരയ്ക് എഴുന്നേൽക്കുന്നത് കാണുമ്പോൾ... ചായ ഇട്ടു പെണ്ണിൻപിള്ളയ്ക്ക് കൊടുക്കുമ്പോൾ ... സലിം കുമാർ കൊച്ചി എത്തി എന്ന് പറയുന്നത് പോലെ അവൾ പറയും .. hmm.. ഇന്ത്യ ഓസ്‌ട്രേലിയയിൽ എത്തി അല്ലെ ... ടോസ്സ് കഴിഞ്ഞോ എന്ന് ....
സബറോം കി ക്രിക്കറ്റ് കളി ജോ കഭി ഭി ഖത്തം നഹി ഹോ ജാത്തി ഹേ .. ശംഭോ മഹാദേവാ ...

Comments

Popular posts from this blog

The Viva Voce.......

Engg Life