Posts

Showing posts from 2018

പിന്നെയും ക്രിസ്മസ് !!!

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഞാൻ തന്നെ ആണല്ലോ ക്രിസ്മസ് പപ്പ എന്നും എന്ത് ഗിഫ്റ് പിള്ളേർക്ക് കൊടുക്കണമെന്നും ആലോചിച്ചു ഇരിക്കുയായിരുന്നു. വലിയ ചിലവില്ലാതെ ഒതുക്കണം .. എന്ത് ചെയ്യുമെന്ന് പിന്നേം ചിന്തയിൽ മുഴുകിയപ്പോൾ സഹധർമിണിടെ വക ഒരു പ്രസ്താവന : അതെ പിള്ളേരെ..ഇത്തവണ എന്ത് ഗിഫ്റ് വേണമെന്ന് ലിസ്റ്റ് എഴുതി ആ മേശേടെ മേളിൽ വെച്ചോ .. വേണ്ടതൊക്കെ എഴുതിക്കോ... എൻ്റെ നല്ല ജീവൻ പോയി.. ഭഗവാനെ... ന്തൊക്കെ എഴുതുമോ ആവോ.... അവൾ continue ചെയ്തു : നിങ്ങൾ എഴുതുന്നതിൽ ഒരെണ്ണം പുള്ളി കൊണ്ട് വരും... സമാധാനമായി ... ഒന്ന് വാങ്ങിയാൽ മതിയല്ലോ... പിള്ളേർ എഴുതി.. മോൾ എഴുതിയ ലിസ്റ്റ് നോക്കി : ബാർബി ടോൾ, sweets, പിങ്ക് ഡ്രസ്സ് , വാച്ച് , angel wings, കളർ പെൻസിൽ. അത് വായിച്ചപ്പോൾ ഭാര്യയോട് ഒരു നന്ദി പറയാൻ തോന്നി... മോന്റെ ലിസ്റ്റ് നോക്കി.. ഒരേ ഒരു സാധനം : ഒരു കാർ toy ... വായിച്ചതും കണ്ണ് നിറഞ്ഞു പോയി .. അവനെ അടുത്ത് വിളിച്ചിട്ടു ചോദിച്ചു .. എന്താടാ കുട്ടാ നിനക്ക് ഒരു കാർ മാത്രം മതിയോ... അവൻ ആ കണ്ണ് തള്ളിക്കുന്ന ഉത്തരം പറഞ്ഞു : ഞാൻ ഉദ്ദേശിച്ചത് ഒരു വലിയ കാർ ആണ്. അതിൽ നിറയെ toys വേണം.. എനിക...

സർപ്രൈസ് ഗിഫ്റ്റ്

സംഭവം കഴിഞ്ഞ വർഷം നടന്നതാണു. ഒരവസരം കിട്ടിയപ്പോൾ പറയുആണെന്നേ ഉള്ളു ... ജനുവരി 17. വിവാഹ വാർഷികം അടുക്കാറായി. ഗിഫ്റ്റ് എന്തേലും വേണോ എന്ന് സന്തതസഹചാരിയോട് ഒരു ചോദ്യം ഉന്നയിച്ചു . സാധാരണ ചോദിക്കാത്തതാണ്, പിന്നെ 6  വര്ഷം കഴിഞ്ഞ സ്ഥിതിക്ക് ഈ വക ആചാരങ്ങൾ നിർത്താമല്ലോ എന്ന് കരുതി ചോദിച്ചതാ. വേണ്ടെന്നുള്ള ഉത്തരം കിട്ടി... സദാമാനമായി ... വിവാഹ വാർഷികത്തിന്റെ അന്ന് രാവിലെ എണീറ്റ് ഭാര്യയോട് വിവാഹ വാര്ഷികാശംസകൾ കൊടുത്തു. അവൾ പറഞ്ഞു : ആ അലമാര ഒന്ന് തുറന്ന് നോക്ക്. ചുമ്മാ ഒന്ന് ചെന്ന് തുറന്നപ്പോൾ ദേ  കിടക്കുന്നു ഒരു പുതിയ കുർത്ത. ചെകിട്ടത്തു അടി കൊണ്ട് പൊന്നീച്ച പറന്ന അവസ്ഥ ആയി. പിന്നെ പരാതിപെട്ടി തുറന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് പിള്ളേരെ സ്കൂളിൽ വിട്ടു ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഞാനും ഇറങ്ങി ഗിഫ്റ്റ് വാങ്ങാൻ. കൊണ്ട് കൊടുത്തു എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. അന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു. ഇങ്ങനൊരു അവസ്ഥ ഇനി വരരുത്. എത്ര വര്ഷം കഴിഞ്ഞാലും വിവാഹവാർഷികം വിവാഹവാർഷികം തന്നെ ആണ്. ഗിഫ്റ്റ് നിര്ബന്ധവും. ഒരു 9 മാസം കഴിഞ്ഞു. നവംബർ... രാവിലെ അമ്പലത്തിൽ പോണമെന്നു ഭാര്യ പറഞ്ഞു. സീസ...