പിന്നെയും ക്രിസ്മസ് !!!

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഞാൻ തന്നെ ആണല്ലോ ക്രിസ്മസ് പപ്പ എന്നും എന്ത് ഗിഫ്റ് പിള്ളേർക്ക് കൊടുക്കണമെന്നും ആലോചിച്ചു ഇരിക്കുയായിരുന്നു. വലിയ ചിലവില്ലാതെ ഒതുക്കണം .. എന്ത് ചെയ്യുമെന്ന് പിന്നേം ചിന്തയിൽ മുഴുകിയപ്പോൾ സഹധർമിണിടെ വക ഒരു പ്രസ്താവന :
അതെ പിള്ളേരെ..ഇത്തവണ എന്ത് ഗിഫ്റ് വേണമെന്ന് ലിസ്റ്റ് എഴുതി ആ മേശേടെ മേളിൽ വെച്ചോ .. വേണ്ടതൊക്കെ എഴുതിക്കോ...
എൻ്റെ നല്ല ജീവൻ പോയി.. ഭഗവാനെ... ന്തൊക്കെ എഴുതുമോ ആവോ....
അവൾ continue ചെയ്തു : നിങ്ങൾ എഴുതുന്നതിൽ ഒരെണ്ണം പുള്ളി കൊണ്ട് വരും...
സമാധാനമായി ... ഒന്ന് വാങ്ങിയാൽ മതിയല്ലോ...
പിള്ളേർ എഴുതി.. മോൾ എഴുതിയ ലിസ്റ്റ് നോക്കി : ബാർബി ടോൾ, sweets, പിങ്ക് ഡ്രസ്സ് , വാച്ച് , angel wings, കളർ പെൻസിൽ.
അത് വായിച്ചപ്പോൾ ഭാര്യയോട് ഒരു നന്ദി പറയാൻ തോന്നി...
മോന്റെ ലിസ്റ്റ് നോക്കി.. ഒരേ ഒരു സാധനം : ഒരു കാർ toy ...
വായിച്ചതും കണ്ണ് നിറഞ്ഞു പോയി .. അവനെ അടുത്ത് വിളിച്ചിട്ടു ചോദിച്ചു .. എന്താടാ കുട്ടാ നിനക്ക് ഒരു കാർ മാത്രം മതിയോ...
അവൻ ആ കണ്ണ് തള്ളിക്കുന്ന ഉത്തരം പറഞ്ഞു : ഞാൻ ഉദ്ദേശിച്ചത് ഒരു വലിയ കാർ ആണ്. അതിൽ നിറയെ toys വേണം.. എനിക്കതു മാത്രം മതി .. പുള്ളി കൊണ്ട് വരുമല്ലോ ലെ....
അപ്പൊ എല്ലാര്ക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ്...
വാൽകഷ്ണം : അവനെ ഇനി എന്ത് പറഞ്ഞു പറ്റിക്കുമോ എന്തോ !!!!!!!!!!!

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life