ഫിഫ വേൾഡ് കപ്പ് 2006 ..
കോളേജിൽ വെച്ച് ക്രിക്കറ്റ് , ബാഡ്മിന്റൺ , വോളീബോൾ, ചീട്ടുകളി, അങ്ങനെ ഒരുപാട് കളിച്ചിട്ടുണ്ട് .. മേല്പറഞ്ഞതെല്ലാം ഇപ്പോളും കളിയ്ക്കാൻ ഇഷ്ടമാണ് .. ബട്ട് അന്നും ഇന്നും അത്ര താല്പര്യമില്ലാത്തതു ഫുട്ബോൾ ...പ്രത്യേകിച്ച് കാരണമൊന്നുമില്ല ...ജസ്റ്റ് ദാറ്റ് .. അത് കളിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും അങ്ങ് തെളിയുന്നില്ല ...
അങ്ങനെ ഇരിക്കെ 2006 ലോകകപ്പ് എത്തി .... ഹോസ്റ്റലിൽ ചേരി തിരിഞ്ഞു
ഒരിടത്തു അറഫ്,
Robert Thomas
, Anoop Murali
, Vineeth D Nair
..തുടങ്ങിയ ഘടാഘടികന്മാർ ..... അര്ജന്റീന ഫാൻസ് ....മറുവശത്തു
Ginto Francis
, Anoop Ravi
, Emil Skariah
, Renjan George Thomas
തുടങ്ങിയ ബ്രസീൽ ഫാൻസ് .....ഹെവി ഫാൻഫൈറ്റ് ..... ഇതിനിടയിൽ ഞാനൊരുത്തൻ ... എന്താ നടക്കുന്നതെന്ന് പോലും അറിയാതെ ...
പൊതുവെ എല്ലാത്തിനും കൂടുന്നത് കൊണ്ട് ഇതിനും എൻ്റെ വക എന്തെങ്കിലും വേണം എന്ന് തീരുമാനിച്ചു ....
അറഫിനോട് പറഞ്ഞു ..ഇന്ന് മുതൽ ഞാനും അര്ജന്റീന ഫാൻ ആണ് .... ഐ ആം വിത്ത് യു ഗയ്‌സ് ..... ഉടൻ കിട്ടി മറുപടി : നീ അങ്ങനെ ഉണ്ടാക്കണ്ട ... നീ ബാഡ് ലക്കിന്റെ ബ്രാൻഡ് അംബാസിഡർ ആണ് .. മെനക്കെടുത്താതെ പോയെ .....
അതെ അവസ്ഥ തന്നെ കിട്ടി ...ബ്രസീലുകാരുടെ കയ്യിൽ നിന്നും .....
ആകെ ഡെസ്പ് .... ആയിടയ്ക്ക് തന്നെ ഈ ഫാൻസ് തമ്മിൽ ഫുട്ബോൾ മാച്ച് വെച്ച് ... അന്ന് ആളില്ലാത്തോണ്ട് ഇതിൽ ഒരു ടീമിന്റെ ഗോൾകീപ്പർ ആയി കളിച്ചു .....
ഞാൻ അങ്ങനെ തീരുമാനിച്ചു ... എനിക്കും ഒരു ടീം വേണം ....കുറെ ആലോചിച്ചു അവസാനം ജർമനി ഫാൻ ആയി പ്രഖ്യാപനം നടത്തി ... ഹോസ്റ്റലിൽ ഞാൻ മാത്രം .... പിൽക്കാലത്തു രാഹുൽ തോമസ് എന്ന അവിടുത്തെ പേടിസ്വപ്നവും എന്റെ കൂടെ ഉണ്ടെന്നു അറിഞ്ഞു ....
ആദ്യ മത്സ്സരം ജയിച്ചപ്പോൾ ഒരു ഓളം ഉണ്ടാക്കി .. അപ്പോൾ ദേ കിടക്കുന്നു എമിൽ സാറിന്റെ വക ഒരു ഇടിത്തീ പോലത്തെ ചോദ്യം ... ഡാ നിനക്ക് ഒരു ജർമൻ കളിക്കാരന്റെയെങ്കിലും പേര് അറിയാവോ ?...
വിട്ടു കൊടുത്തില്ല .... പരീക്ഷയ്ക്ക് പോലും ഇത്രയും മെനക്കെട്ടിട്ടില്ല .. ഒരു ദിവസത്തിനകം മെയിൻ 11 കളിക്കാരുടെയും പേര് പടിച്ചു ... ഹല്ലാ പിന്നെ ....
അത് നല്ലൊരു മഴക്കാലം ആയിരുന്നു ... ഹോസ്റ്റലിന്റെ മുന്നിൽ നല്ല ചെളി ഒക്കെ കെട്ടി കിടന്നു ..... ഫുട്ബാൾ മതസരങ്ങൾ അവിടെ പതിവാക്കി .. എല്ലാര്ക്കും ഓരോരോ പേരുകളും വീണു ....
ഒരേ ഒരു പോർട്ടുഗൽ ഫാൻ - അശ്വിൻ - ക്രിസ്ത്യാനോ
ഒരേ ഒരു ഡച്ച് ഫാൻ ശ്രീജിത്ത് - റോബ്ബൻ ..
ചെളിയിൽ ബോൾ അടിച്ചിട്ടു അവിടെ ഒറ്റയ്ക്ക് കളിക്കുന്ന അനൂപ് രവി - കനവാരോ ...
ഞാൻ - ഒലിവർ കാൻ ...
ജിന്റോ - റൊണാൾഡോ
അറഫ് - മെസ്സി .... അങ്ങനെ അങ്ങനെ ...
ആ സമയം ഒരാവശ്യവും ഇല്ലാതെ ഹോസ്റ്റൽ വരാന്തകളിൽ ലൂക്കാസ് എന്നുറക്കെ ഞാൻ വിളിക്കുകയും ... പൊഡോൾസ്കി എന്ന് റൂമിന്റെ അകത്തു നിന്ന് അതെ പോലെ തന്നെ ഒരാവശ്യവുമില്ലാതെ വിളിക്കുകയും ചെയ്യുന്ന രാഹുലിനെയും ചുമ്മാ ഇവിടെ പരാമർശിക്കുന്നു....
അങ്ങനെ ജൂൺ 30 ... 2006 ... അർജന്റീന ജർമനി മത്സാരം ... തോറ്റാൽ വീട്ടിൽ പോകാം ....
അര്ജന്റീന ഫാൻസ് മിക്കവരും അന്ന് കാളി കാണാൻ താഴെ ഉള്ള ഒരു വീട്ടിൽ പോയി .... പെനാലിറ്റി ഷൂട്ട് ഔട്ട് എത്തി .... ഒരുത്തൻ ഫോണേൽ കൂടെ ലൈവ് കമന്ററി തരുന്നുണ്ട് .. കട്ട അര്ജന്റീന ഫാൻ ... അവിടെ അര്ജന്റീന ഗോൾ അടിക്കുന്നു അവൻ ചിരിക്കുന്നു ... ജർമ്മനി തിരിച്ചടിക്കുന്നു .. അവൻ മിണ്ടണില്ല ... അവസാനം അവന്റെ വായിന്നു കേട്ട വാക്..... അടിച്ചെടാ .. ജർമ്മനി കേറി .. നുമ്മ പൊട്ടി .......ആർപ്പുവിളികളോടെ ഞാനും ഒരു കൂട്ടം ബ്രസീൽ ഫാൻസും മേളം തുടങ്ങി .... അന്ന് പുറത്തു പോയി കാളി കണ്ടു വന്ന അര്ജന്റീന ഫാൻസ് നു ഒരു ഗംഭീര സ്വീകരണം തന്നെ കൊടുത്തു ...
പിറ്റേന്ന് ബ്രസീലും ഫ്രാൻസും .. ഇത്തവണ എനിക്ക് കൂട്ടായി അര്ജന്റീന ഫാൻസ് ഉണ്ട് ... ബ്രസീലും പൊട്ടി ... തലേന്നത്തതിന്റെ ബാക്കി പകരം വീട്ടൽ ആയി അര്ജന്റീനക്കാരും ഇറങ്ങി...
അങ്ങനെ ആ രണ്ടു ടീമ്സും പോയപ്പോൾ ജർമ്മനി ഫാൻ ഞാൻ മറ്റൊരു ലോകത്തിൽ ... ബട്ട് ജൂലൈ നാല് ... എക്സ്ട്രാ ടൈം .. എന്റെ പടവും കീറി .. ജർമ്മനി ഇറ്റലിയോട് പൊട്ടി ... അങ്ങനെ എന്റെ വേൾഡ് കപ്പും ഓവർ ... അര്ജന്റീന ബ്രസീൽ ഫാൻസ് ആകെ മൊത്തം കേറി നിരങ്ങി ....
പിന്നീട് അടുത്ത ലോകകപ്പ് .. ജർമ്മനി 4 - 0 നു അർജന്റീനയെ പൊട്ടിച്ചപ്പോൾ പല ഫാൻസും എൻ്റെ കാൾ എടുത്തില്ല ... അത് പോലെ തന്നെ അതിനടുത്ത ലോക കപ്പിൽ മറ്റൊരു ടീമിനെ 7 -1 നു പൊട്ടിച്ചപ്പോളും......
കഴിഞ്ഞ വർഷം ആദ്യ റൗണ്ടിൽ തന്നെ ജർമ്മനി പോയി .. ബട്ട് ആ പഴയ ഓളം ഇല്ലാത്തോണ്ട് വലിയ ഗും ഇല്ലായിരുന്നു ....
ജീവിതത്തിൽ ആദ്യമായി പലതും പഠിച്ചത് കാർമേലിൽ ആണ് .... ഫുട്ബാൾ വരെ !!!!
ലോക കപ്പ് എന്ന് കേൾക്കുമ്പോൾ ഇപ്പോളും ഈ ഓർമ്മകൾ മറക്കാനാവാത്ത അങ്ങനെ ഇരിപ്പുണ്ട് !!!!
ഈ പോസ്റ്റ് .. ആ സ്മരണകൾക്ക് മുന്നിൽ സമർപ്പണം !!!
Comments