ഇലെക്ട്രിക്കൽ ഒരു വികാരമാണ്
ആദ്യമായി കോളേജ് കാണാൻ വന്ന ദിവസം .. എല്ലാരും പറയുന്ന പോലെ തന്നെ... ആ ഭംഗി കണ്ടു വീണു പോയി... പിന്നെ ഹോസ്റ്റൽ ജീവിതം അറിയാനുള്ള ത്വര ... ഒരു കടയിൽ പോണമെങ്കിൽ മഠത്തുമൂഴി വരെ വരണം എന്ന് പറഞ്ഞത് പിതാശ്രീക്ക് അങ്ങട് ഇഷ്ടായി...ചെക്കൻ വഴി തെറ്റില്ലെന്ന് ഉറച്ചതു ... ഐ റ്റിക്കാണ് ആ സമയത്തു സ്കോപ്പ് എന്ന് എല്ലാരും പറഞ്ഞപ്പോൾ പിതാജി പറഞ്ഞു ഇലെക്ട്രിക്കൽ എടുക്ക് ...നല്ലതേ വരൂ ... സൽഗുണസമ്പന്നനും .. അനുസരണശീലം ഒരുപാട് കൂടുതലും ആയ കുട്ടി ആയോണ്ട് ഒന്നും നോക്കിയില്ല ... എടുത്തു... ക്ലാസ്സിൽ വന്നപ്പോൾ നാല്പത്തിഅഞ്ചു ആൺപിള്ളേരും പതിനഞ്ചു പെൺകുട്ടികളും ... എല്ലാരും നല്ല ശാന്ത സ്വഭാവം ... ഒരു കൊല്ലം അങ്ങനെ ക്രിക്കറ്റും പരൂക്ഷകളും കഥകളും ... ഇതിനിടയിൽ കടമറ്റത്തു കത്തനാർ സീരിയലിലെ കത്തനാർ നായകനായ സിനിമ ഷൂട്ടിങ്ങും ഒക്കെ നടന്നു ... അപ്പോൾ തന്നെ ഏതാണ്ട് മനസിലായി .. എലെക്ട്രിക്കൽ എടുത്തത് ശെരിയായില്ല ... ആ ടൈമിലെ ഹരി സർ , സതീഷ് കൃഷ്ണൻ സർ പറഞ്ഞെ കേട്ടപ്പോൾ മനസിലായി ... നല്ല കിടിലം കട്ട ടഫ് സാമാനമാണ് ഇനി വരാൻ പോകുന്നതെന്ന് ... ബട്ട് ഓക്കേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല ... അപ്പോളേയ്ക്കും എ...