എന്റെ കാർമൽ ഓർമ്മകൾ

2002  - 2006



എന്റെ കാർമൽ ഓർമ്മകൾ :



ചൈത്രം ഡോർമെറ്ററി - ക്രിക്കറ്റ്, കുളിസീൻ, കുമ്മകളി ...


നുമ്മടെ ജൻറ്സ് ഹോസ്റ്റലിലേയ്ക്കുളള ആ വരവ്‌ ...കുറച്ചു പേർക്ക് റൂം , ബാക്കി ഉള്ളോർ ഡോർമെറ്ററി


ഹരികുമാർ , സതീഷ് കൃഷ്‌ണൻ , ദീന മിസ്സ്  ആൻഡ് വൺ ആൻഡ് ഓൺലി Dr ഇ.വി. മാത്യു  എന്നിവരുടെ തീപ്പൊരി ലെക്ചർസ് ...


രണ്ടോ മൂന്നോ ഹയർ ഓപ്ഷൻ ... അതിൽ പോയവരും, വന്നവരും ...


ആദ്യ ഇന്റെർണൽസ് ...


ഹണ്ടേർസ്, ഹിൽ ഹാക്‌സ്, രണ്ടു പേരടങ്ങുന്ന ഈഗ്ൾസ് ഗാങ്  പിൽക്കാലത്തു വന്ന  മച്ചാന്സ് ...


രാത്രി ഫുഡ് കഴിഞ്ഞിട്ട് കോളേജ് സ്റ്റെയർ കേസിൽ ഉള്ള ഇരുപ്പ് ...


ചില ദിവസങ്ങളിൽ ആ സ്റ്റെയർ കേസിൽ ഇരിക്കുമ്പോൾ ദൂരെ ഉള്ള മലയിൽ വണ്ടികൾ പോകുന്നതും, അല്ലേൽ കാട്ടു തീ പടരുന്നതും കാണുമായിരുന്നു ... അവാച്യമായ ദൃശ്യാനുഭവം ആയിരുന്നു ...


ഫസ്റ്റ് ഇയർ എക്സാം ടൈമിൽ പഠിച്ച ചീട്ടു വെച്ചുള്ള ആസ് കളി ...


ആദ്യ റിസൾട്ട് .. ആൻഡ് ആഫ്റ്റർ ഇഫക്ട് ....


പറോട്ടയും ചിക്കനും പിന്നെ തൊട്ടുകൂട്ടാനുള്ള എല്ലാ കറിയിലും സന്തതസഹചാരിയായ റബ്ബർ ചെള്ളു ...


ടീവിയുടെ ഹോസ്റ്റൽ വരവും .. പിന്നുള്ള സിനിമ അനുഭവങ്ങളും ....


കൂട്ടത്തിൽ ഒരുത്തൻ കൂട്ടുകാരനോടൊപ്പം ലേഡീസ് ഹോസ്റ്റൽ രാത്രി സന്ദർശനം നടത്തിയതും ...


ചില ശനി - ഞായർ ദിവസങ്ങളിൽ  മല കേറാൻ പോണതും ...


രാത്രി പന്ത്രണ്ടരയ്ക്ക് .. അഞ്ചരയ്ക്കുള്ള വണ്ടി എന്ന സൂപ്പർഹിറ്റ് തിരൈപ്പടം കാണാൻ അലാറം വെച്ച് എണീറ്റ് വന്ന സുഹൃത്തുക്കളും ... (അവർ കണ്ടത് പത്താം ക്ലാസ്സിലെ കെമിസ്ട്രി പാഠങ്ങൾ ...)


2003 ലോക കപ്പ് ആൻഡ് കോപ്പിലെ പോണ്ടിങ്ങും ...


ജൂനിയർസിന്റെ വരവ് ... റാഗിങ്ങ് ....


ആദ്യ ആർട്സ് ... ഒരു ജാതി ഐറ്റം ...


ജന്മദിനം പ്രമാണിച്ചു ഹോസ്റ്റൽ മുഴുവൻ മീൻ ബിരിയാണി സപ്ലൈ ചെയ്ത കൂട്ടുകാരനും ...


ഇരട്ടപ്പേരുകളും ...

മടത്തുംമൂഴിയിൽ നിന്നും അമ്പതു രൂപ കൊടുത്തുള്ള ഓട്ടോ യാത്രയും ...

ജൂനിയർസ്‌ ആദ്യമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ രാവിലെ ഒരു എട്ടു  മണി മുതൽ നട്ടുച്ചയ്ക്ക് പന്ത്രണ്ടു മണി വരെയും , പിന്നീട് വൈകുന്നേരം നാല് മുതൽ ഇരുട്ടുന്നതു വരെയും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതും ...


രണ്ടു ബാച്ച് ചേർന്ന് വാർഡന്മാർക്ക് പണി കൊടുത്തതും ...


ക്രിക്കറ്റ് കളിക്കുമ്പോൾ ഗസ്റ്റ് റോൾ വന്നു പോകുന്ന മുയൽ, പാമ്പു തുടങ്ങിയ ഐറ്റംസും ...


മഴയത്തു പോലും ക്യാച് പിടിച്ചു കളിച്ച തുല്യ മാനസിക വിഭ്രാന്തി ഉള്ള കൂട്ടുകാരും ...


ലാബ് എക്സാമിന്റെ അന്ന് രാവിലെ എഴുന്നേറ്റു എസ്‌റ്റേർണൽ എക്സാമിനറുടെ മുന്നിൽ വെച്ച് നുമ്മടെ സ്വന്തം ബിനു പിള്ള സാറിന്റെ കയ്യൊപ്പു വാങ്ങിയതും ( ഓഫ്‌കോഴ്സ് തലേന്ന് രാത്രി ഒൻപതു മാണി വരെ ഇരുന്നു ലാബിൽ എസ്‌പെരിമെന്റസ് ചെയ്തതും ..)


രാവിലെ ആറു മണിക്ക് എഴുന്നെട്ടുള്ള ക്രിക്കറ്റ് പ്രാക്റ്റീസും ...


ആദ്യ സ്പോർട്സും ... മറക്കാനാവാത്ത ഓർമകളും ...


പ്രേതത്തെ തേടി ഉള്ള യാത്ര ....


ഹോസ്റ്റൽ ടേ ... ഇലക്ട്ര .. സ്പിൻട്രോൺസ് ...


നെവർ എൻഡിങ് ബർത്ഡേയ് സെലിബ്രേഷന്സ് ...


പടക്കം പൊട്ടിക്കൽ നിരോധിച്ച കൊണ്ട് ഹോസ്റ്റലിൽ അപ്പോൾ ഉണ്ടായിരുന്ന ആറോ ഏഴോ പേര് അവിടിട്ടു പൊട്ടാസു പൊട്ടിച്ചു ന്യൂ ഇയർ -2005 വെൽക്കം ചെയ്തതും ..


ഷട്ടിൽ , വോളീബോൾ തുടങ്ങിയവയുടെ വരവ് .. (അതിതു വരെ എന്റെ ജീവിതത്തിൽ നിന്നും പോയിട്ടില്ല .. ക്രിക്കറ്റിന്റെ കാര്യം പ്രത്യേകിച്ച് പറയുന്നില്ല )...


കാന്റീൻ സ്ട്രൈക്ക് ....


വൈവ ...


ലൈബ്രറി പോയി സ്പോർട്സ്റ്റാർ നടുക്കത്തെ പേജ് അടിച്ചു മാറ്റലും ...


ഐഡിയ സി യൂ ജി പ്ലാനും .....


വാലെന്റൈൻസ് ഡേ ലവ് ലെറ്റർ പ്രാങ്ക്സ് ...


അടൂർ / ചെങ്ങന്നൂർ നിന്നും നാട്ടിൽ നിന്ന് വരുന്നവർക്കുള്ള ഹോസ്റ്റലിലേയ്ക്കുള്ള ബസ് യാത്രകൾ....


മിക്ക റൂമുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന അനിമൽ പ്ലാനെറ്റിൽ മാത്രം കണ്ടു വരുന്ന പല ജീവികൾ ...

ഹേയ്ഡേയ് ബാർ ...

ഇരുപതു പേജ് ഉള്ള അസ്‌സൈന്മെന്റ് കോപ്പി ചെയ്തു നാല് പേജ് ആക്കി വെയ്ക്കൽ ...


വെള്ളമില്ലാത്തോണ്ട് കോളേജിൽ പോയി കുളിച്ച ദിനങ്ങൾ ... കോളേജ് ബസ് വരുമ്പോളും തോർത്തുടുത്തു ബക്കറ്റും പിടിച്ചുള്ള ആ ജാഥ ...


ജീപ്പിൽ ഉള്ള സിനിമയ്ക്ക് വേണ്ടിയുള്ള യാത്രകൾ .. നരൻ , നേരറിയാൻ സിബിഐ , അന്യൻ, മാമ്പഴക്കാലം , നാട്ടുരാജാവ് അങ്ങനെ പ്രജാപതി വരെ.......


ഡേ സ്കോളർ സുഹൃത്തുക്കളുടെ ലഞ്ച് കയ്യിട്ടു വാരലും ...


ഞായറായഴ്ച രാവിലെ ഉള്ള പള്ളി / അമ്പലദർശനം ..


ഗോവ ട്രിപ്പ് ...


എൻ്റെ ആദ്യ സപ്പ്ളി : ഒരേ ഒരു രാജാവ് ഡി സ് പി  (16 / 100 )...


പ്രൊജക്റ്റ് .. ഇൻഡസ്ട്രിയൽ വിസിറ്റ് ...


ഇംഗ്ലീഷ് ക്ലാസ് വരുമ്പോൾ ഉള്ള മുങ്ങലും ....


ചിക്കൻ പോക്സും അത് കൊണ്ട് പോയ രണ്ടു പരീക്ഷകളും ...


ഫിഫ വേൾഡ് കപ്പ് .. അര്ജന്റീന തോറ്റു കളി കണ്ടു വന്ന ഫാൻസിനു ബാക്കി ഉള്ളോർ കൊടുത്ത സ്വീകരണവും ....


ജോലി തേടി ഉള്ള യാത്രകളും ----  ആലുവ യൂ സി കോളേജ് ...



ഇതിനിടയ്ക്ക് കേറി വന്ന 28 എന്ന ആ ചീട്ടു കളിയും ... (ഇപ്പോഴും ബാഗിൽ ഒരു കുത്തു ചീട്ടു കരുതാറുണ്ട് ... എപ്പോഴാ കളി അറിയാവുന്ന മൂന്നു പേരെ കൂടെ കിട്ടാറുള്ളതെന്നറിയില്ലല്ലോ ...)


ഇൻഡോർ ക്രിക്കറ്റ് ....


പിന്നെ ഡി സ് പി ടെ പിതാവായി മുന്നിൽ വന്ന ഇലെക്ട്രിക്കൽ സിസ്റ്റം ഡിസൈൻ എന്ന മഹാമേരു ...


ഇണക്കങ്ങളും പിണക്കങ്ങളും ...


കയ്യിൽ നൂറു രൂപ ഉണ്ടെങ്കിൽ സ്ഥിരം നടത്തിയിരുന്ന പുണ്യസ്ഥലദർശനം  - റ്റു പമ്പാവാലി (പിൽക്കാലത്തു വന്ന ബ്രോസിനു ഈ സ്ഥലം എത്രത്തോളം സുപരിചിതമാണെന്നു അറിയില്ല )..


റോയൽ ഇലെക്ട്രിക്കലും കമ്പ്യൂട്ടർ സയൻസും തമ്മിലുള്ള നെവർ എൻഡിങ് റൈവൽറി ... വേറെ രണ്ടു ബ്രാഞ്ച് ഉണ്ടായിരുന്നു ... ബട്ട് ദിസ് വാസ് വെരി വെരി സ്പെഷ്യൽ .. കോളേജ് കഴിഞ്ഞപ്പോൾ എല്ലാനും കട്ട ചങ്ക്‌സ് ആണ് ...



അങ്ങനെ ...ഒരു തീരാത്ത ലിസ്റ്റ് .......

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life