ഇലെക്ട്രിക്കൽ ഒരു വികാരമാണ്
ആദ്യമായി കോളേജ് കാണാൻ വന്ന ദിവസം .. എല്ലാരും പറയുന്ന പോലെ തന്നെ... ആ ഭംഗി കണ്ടു വീണു പോയി... പിന്നെ ഹോസ്റ്റൽ ജീവിതം അറിയാനുള്ള ത്വര ... ഒരു കടയിൽ പോണമെങ്കിൽ മഠത്തുമൂഴി വരെ വരണം എന്ന് പറഞ്ഞത് പിതാശ്രീക്ക് അങ്ങട് ഇഷ്ടായി...ചെക്കൻ വഴി തെറ്റില്ലെന്ന് ഉറച്ചതു ...
ഐ റ്റിക്കാണ് ആ സമയത്തു സ്കോപ്പ് എന്ന് എല്ലാരും പറഞ്ഞപ്പോൾ പിതാജി പറഞ്ഞു ഇലെക്ട്രിക്കൽ എടുക്ക് ...നല്ലതേ വരൂ ... സൽഗുണസമ്പന്നനും .. അനുസരണശീലം ഒരുപാട് കൂടുതലും ആയ കുട്ടി ആയോണ്ട് ഒന്നും നോക്കിയില്ല ... എടുത്തു...
ക്ലാസ്സിൽ വന്നപ്പോൾ നാല്പത്തിഅഞ്ചു ആൺപിള്ളേരും പതിനഞ്ചു പെൺകുട്ടികളും ... എല്ലാരും നല്ല ശാന്ത സ്വഭാവം ... ഒരു കൊല്ലം അങ്ങനെ ക്രിക്കറ്റും പരൂക്ഷകളും കഥകളും ... ഇതിനിടയിൽ കടമറ്റത്തു കത്തനാർ സീരിയലിലെ കത്തനാർ നായകനായ സിനിമ ഷൂട്ടിങ്ങും ഒക്കെ നടന്നു ... അപ്പോൾ തന്നെ ഏതാണ്ട്
മനസിലായി .. എലെക്ട്രിക്കൽ എടുത്തത് ശെരിയായില്ല ... ആ ടൈമിലെ ഹരി സർ , സതീഷ് കൃഷ്ണൻ സർ പറഞ്ഞെ കേട്ടപ്പോൾ മനസിലായി ... നല്ല കിടിലം കട്ട ടഫ് സാമാനമാണ് ഇനി വരാൻ പോകുന്നതെന്ന് ... ബട്ട് ഓക്കേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല ... അപ്പോളേയ്ക്കും എല്ലാരും കോളേജുമായി നല്ലോണം അടുത്തു ...പിന്നീട് ആ ഹെഡ് കൌണ്ട് നാല്പത്തിഒന്പതു ബോയ്സ് ആൻഡ് പതിനാറു ഗേൾസ് എന്നായി...പോളി ടീൻസ് വന്നതോടെ ..
അങ്ങനെയിരിക്കെ ആർട്സ് വന്നു ... ആദ്യത്തെ ആർട്സ് ഫെസ്റ്റ് ..എല്ലാരും അതിന്റെ തിരക്ക് തുടങ്ങി .. എന്തെന്നറില്ല .. അത് വരെ ഇല്ലാതിരുന്ന ഒരു ആവേശവും ഉത്സാഹവും എല്ലാരും കാണിച്ചു തുടങ്ങി ... ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു വി ആർ റോയൽ ഇലെക്ട്രിക്കൽ എന്ന് ... അപ്പോളൊക്കെ ഇബിനു സാർ പറയും .. ഡേയ് റോയൽ മെക്ക് ആണ് ... നിങ്ങ എലിഗന്റ് ഇലെക്ട്രിക്കൽ ... വിട്ടു കൊടുക്കാൻ മനസ്സ് വന്നില്ല ... ഞങ്ങ പറഞ്ഞു ... ഇവിടെ മെക്ക് ഇല്ല .. ഞങ്ങ തന്നാ .. ( അന്ന് മെക്ക് വന്നിട്ടില്ല)
പിന്നെ പുള്ളിയെ വിഷമിപ്പിക്കേണ്ടന്നെന്നു കരുതി റോയൽ ഇലെക്ട്രിക്കൽ .. റിട്ടൺ വിത്ത് എലിഗൻസ് എന്നെഴുതി തുടങ്ങി ...
ആർട്സ് സമയത്തു ഡാൻസ് പ്രാക്ടീസ് തുടങ്ങി ... രാത്രി ഏതാണ്ട് പന്ത്രണ്ടു വരെ ഒക്കെ സിമ്പിൾ ആയി മരണ പ്രാക്ടീസ് .. ജലക് , അറഫ്, ബിനീഷ് , ജിന്റോ, ബ്ലെസ്സൺ, വിജിൻ, വിശാഖ് അങ്ങനെ പ്രാക്ടീസ് ... ഞാൻ കാഴ്ചക്കാരൻ .. കോസ് പൂച്ചയ്ക്ക് അവിടെ കാര്യമില്ല ... കല പണ്ടേ എന്റെ ഏഴയലത്തു
കൂടെ പോയിട്ടില്ല ...
അപ്പോഴാണ് ജലക് ചന്ദ്രൻ ഒരു പാട്ടങ്ങിറക്കി ... മുദ്രാവാക്യം പോലെ .... കല കല കല .. ധും കലക്ക ... ഉ ഹാ ഉ ഹാ ... (2).. കറുത്ത കോഴിക്ക് വെളുത്ത മുട്ട .. ഉ ഹാ ഉ ഹാ ... ആനവായിൽ അമ്പഴങ്ങ ... ഉ ഹാ ഉ ഹാ ... ഇലെക്ട്രിക്കലിനെ തോൽപ്പിക്കാൻ ആരുമുണ്ടോ .. ഉ ഹാ ഉ ഹാ ... എലെക്ട്രിക്കലിനെ തോൽപിക്കാനാരുമില്ല .. ഉ ഹാ ഉ ഹാ ... ..
അന്ന് ആ പാട്ടു നല്ല ഈണത്തിൽ കൂടെ പാടി എല്ലാരും ... ഞാനാദ്യമായായിരുന്നു അങ്ങനെ ഒരു പാട്ടു കേൾക്കുന്നത് ... സൊ എനിക്ക് അത് ഭേഷാ പിടിച്ചു .. അങ്ങനെ ആദ്യ ദിനം ... പരിപാടി തുടങ്ങി ... പ്രസംഗം, ഗ്രൂപ്പ് സോങ് (അത് ഒറ്റയ്ക്ക് പാടിയ സഹപാഠിയെ ഈ അവസരത്തിൽ ഞാൻ വല്ലാണ്ട് ഓർക്കുന്നു), നാടോടിനൃത്തം ... അങ്ങനെ ഓരോരോ പരിപാടിസ് നടക്കുന്നു ...അപ്പോഴാണ് ടംഷെറാഡ്സ് തുടങ്ങാൻ പോണേ ... എന്നെ ഞങ്ങടെ കപ്പിത്താൻ അവനു പകരം പറഞ്ഞു വിട്ടു ( ആ കഥ പണ്ടേ പറഞ്ഞതാ )..ഞങ്ങൾ കേറി ..
എല്ലാം ശടപടെ ശടപടെ എന്നാണ് നടന്നു ... ആദ്യത്തെ റിസൾട്ട് ടംഷെറാഡ്സ് ... ഫസ്റ്റ് പ്രൈസ് ഗോസ് റ്റു .. ഇലെക്ട്രിക്കൽ ,,, അത് കേട്ടതും അന്നാദ്യമായി കോളേജ് കോറിഡോറിൽ ആ വിളി തുടങ്ങി ....കല കല കല .. ധും കലക്ക ... എല്ലാരും... ലിറ്ററലി എല്ലാരും അന്ന് കൂടെ കൂടി ... ആർട്സ് തീരുന്നതു വരെയും .. അതിനു ശേഷവും അത് തുടർന്ന് ..
സ്‌പോർട്സ് ആയപ്പോളേയ്ക്കും ഞങ്ങടെ ജൂനിയർ ബാച്ചുമായി നല്ലോണം അടുത്തു ... ഞങ്ങൾക്ക് പറ്റിയ ബാച്ച് .. അല്ലാതൊന്നും പറയാനില്ല ... കുറച്ചു വിദ്വാന്മാരെ ആ ലിസ്റിന്നും കിട്ടി ...സ്പോർട്സ് .. ക്രിക്കറ്റ് മാച്ച് .. ഫൈനൽ ജയിച്ചിട്ടു ആ പത്തനംതിട്ട ഗ്രൗണ്ട് മൊത്തം ഓടി നടന്നു ഇത് തന്നെ ഉറക്കെ വിളിച്ചതും ...(ശേഷം ഒരാഴ്ച മുടന്തി നടന്നതും )... മറക്കാനാവാത്ത അനുഭവം ...
ആർട്സും സ്പോർട്സും മാത്രമല്ല അവിടെ നടന്ന പല സംഭവങ്ങളും.... ഈവൻ അടി നടന്നപ്പോളും... എല്ലാരും കൂടുതൽ ഒന്നിക്കുക ആയിരുന്നു ... ആ എലെക്ട്രിക്കലിലെ തല തെറിച്ച പിള്ളേർ എന്ന് പറയാത്തവർ കുറവാ .. എല്ലാത്തിനും മുൻപിൽ.. കപ്പിത്താൻ അറഫ് ... പിന്നാലെ .. കൈ വെട്ടാൻ പറഞ്ഞാൽ തല വെട്ടി വന്നിട്ട് രാജാവ് ഏതു കയ്യാണ് വെട്ടേണ്ടതെന്നു പറഞ്ഞില്ല എന്ന് പറയുന്ന ഒരു പറ്റം ഭടന്മാരും ... ജൂനിയർ ബാച്ചിലെ ഭരണം വിഷ്ണുവും ജോർജും ... അവിടെയും പെണ്ണുങ്ങളുടെ എണ്ണം കുറവാ ... ബട്ട് ഉള്ളത് കൊണ്ട് ഓണവും ക്രിസ്റ്മസും എല്ലാം അടിച്ചു പൊളിച്ചു ... എന്തിനും ഏതിനും കൂടെ കട്ടയ്ക്ക് നിക്കണ വേറെ കുറെ ടീമ്സ് ...
കോളേജിൽ നിന്നിറങ്ങിയപ്പോളും ഹോസ്റ്റൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ആ തല തെറിച്ച പിള്ളേർ ഉള്ള ക്ലാസ് ആയിരുന്നു ... പരീക്ഷയുടെ തലേന്ന് മാത്രം പുസ്തകം എടുക്കുന്ന .... വാടാ എന്ന് വിളിച്ചാൽ ഓടി വന്നിട്ട് ... ആരാ വിളിച്ചതെന്നറിയില്ല ... വരാൻ പറഞ്ഞു .. എന്ന് പറയുന്ന ... ഒരു പറ്റം നല്ല കൂട്ടുകാരെ തന്ന ഇലെക്ട്രിക്കൽ ...
പിന്നെ മിസ്ററ് തുടങ്ങിയപ്പോൾ പുതിയ ബാച്ചുകളുടെ പോസ്റ്റുകളും കണ്ടു ... ഏതാണ്ട് തുല്യമായ കഥകൾ ആണ് അവർക്കും പറയാനുണ്ടായിരുന്നത് ... അവിടെന്നു കിട്ടിയ ആ ഫ്രയ്സ് ഞാനിങ്ങേടുക്കുന്നു ...
അന്നും ഇന്നും ഇലെക്ട്രിക്കൽ ഒരു വികാരമാണ് ..
Comments