Posts

Showing posts from May, 2021

പുകവലി ആരോഗ്യത്തിനു ഹാനികരം...

 #SayNoToTobacco  പുകവലി ആരോഗ്യത്തിനു ഹാനികരം...  കോളേജിൽ പഠിക്കുവാണേൽ വീട്ടിലറിഞ്ഞാൽ മാനനഷ്ടം .. കോളേജിൽ പിടിക്കപ്പെട്ടാൽ ധനനഷ്ടം എന്നിവയും ഉണ്ടാകാം ... കൊല്ലവർഷം : 2006  സ്ഥലം  : കാർമൽ വാലി ജൻറ്സ് ഹോസ്റ്റൽ  ദിവസം : ശനിയാഴ്ച  തീയതി  : അമ്മച്ചിയാണേ.... ഓർക്കുന്നില്ല ... എല്ലാ ബാച്ചിലെ പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു സെറ്റ് പുകവലിക്കാർ ... അതിനായി ഒത്തുകൂടാൻ ഒരു റൂമും ... എല്ലാ ഉന്നതന്മാരും അവിടെ കാണും ... പുക വലിക്കാത്തവരും അവരുടെ സാന്നിധ്യം അവിടെ അറിയിച്ചിരുന്നു .. ഒരിക്കൽ ഹോസ്റ്റലിൽ എന്തോ / ആരെയോ കണ്ടു പിടിക്കാനായി വാർഡിന്റെ നേതൃത്വത്തിൽ ഒരു മിന്നൽ റെയ്ഡ് നടന്നു .. ശെരിക്കും എന്തിനാണ് ഈ പരിപാടി എന്നറിയാത്ത കൊണ്ട് എല്ലാവരും അനധികൃതം എന്ന് തോന്നിയ വസ്തുക്കൾ അതാത് റൂമിൽ നിന്നും മാറ്റി ...  എന്തിനാ വെറുതെ..... അങ്ങനെ ഈ റൂമിലെ അന്തേവാസികളും അത് തന്നെ ചെയ്തു ... മൊത്തം പാക്കറ്റും മാറ്റി ....  അങ്ങനെ ഇങ്ങു വാ ബ്രോ .. ഇവിടെ കൂടെ റെയ്‌ഡിക്കോ മോഡലിൽ അന്തേവാസികൾ റെഡി .. അങ്ങനെ ഈ റൂം എത്തി .. ആകെ മൊത്തം തിരഞ്ഞു .. ഒന്നും കിട്ടിയില്ല ... അവർ തന്ന...

എന്റെ മഴക്കാല ഓർമ്മകൾ !!!!

കുട്ടിക്കാലത്തു മഴ എന്ന പ്രഹേളിക എനിക്ക് അത്ര സുഖം ആയി തോന്നിയിട്ടില്ല .. കാരണം മഴ ആയാൽ കറന്റ് പോകാൻ ചാൻസ് കൂടുതൽ ആണ്... പിന്നെ പുറത്തിറക്കില്ല ... പനി വരുമത്രെ..... ആകെ ആശ്വാസം തോന്നിയത് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മഴയുടെ ആധിക്യം കാരണം ഒരു മൂന്ന് നാല് ദിവസം അവധി കിട്ടിയപ്പോൾ ആണ് ...എന്തൊക്കെ പറഞ്ഞാലും മഴയത്തു മൂടി പുതച്ചുറങ്ങാൻ ഇഷ്ടമായിരുന്നു .....  അങ്ങനെ ഇരിക്കെ കൊല്ലവർഷം രണ്ടായിരത്തി രണ്ടു ... ഒക്ടോബർ മുപ്പത്  : പിറ്റേന്ന് കേരളപ്പിറവി ആഘോഷം ആണ് . കാർമൽ വന്നിട്ട് ആദ്യത്തെ പരിപാടി ആയോണ്ട് മുണ്ടുടുക്കാൻ പ്ലാൻ ഇട്ടു ... നല്ല കിടുക്കാച്ചി മഴ .. ആ സമയം വടശ്ശേരിക്കര ചൈത്രം ഹോട്ടൽ / ഡോർമെറ്ററി ആണ് അന്തേവാസ സ്‌ഥലം ... അന്നും കിട്ടി നല്ല അലമ്പ് മഴ .. പിറ്റേന്ന് ഉടുത്ത മുണ്ട് ഒക്കെ ചെളി അടിച്ചു കേറ്റി ആണ് കേരളം പിറവിക്ക് എത്തിയത് ..  പക്ഷെ അന്ന് കോളേജിൽ എത്തിയപ്പോൾ ക്ലാസിനു പുറത്തൂടെ നോക്കിയപ്പോൾ കണ്ടത്  : ദൂരെ കാണാൻ പറ്റുമായിരുന്നു ഒരു മല ... അത് കാണുന്നില്ല.... മേഘങ്ങളാൽ അത് മറയപ്പെട്ടിരിക്കുന്നു ... ആകെ മൊത്തം പച്ചപ്പും ഹരിതാഭയും ...  അന്നാദ്യമായി ഞാൻ മഴയെ ഇഷ്ടപ്പെ...