പുകവലി ആരോഗ്യത്തിനു ഹാനികരം...
#SayNoToTobacco
പുകവലി ആരോഗ്യത്തിനു ഹാനികരം...
കോളേജിൽ പഠിക്കുവാണേൽ വീട്ടിലറിഞ്ഞാൽ മാനനഷ്ടം .. കോളേജിൽ പിടിക്കപ്പെട്ടാൽ ധനനഷ്ടം എന്നിവയും ഉണ്ടാകാം ...
കൊല്ലവർഷം : 2006
സ്ഥലം : കാർമൽ വാലി ജൻറ്സ് ഹോസ്റ്റൽ
ദിവസം : ശനിയാഴ്ച
തീയതി : അമ്മച്ചിയാണേ.... ഓർക്കുന്നില്ല ...
എല്ലാ ബാച്ചിലെ പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു സെറ്റ് പുകവലിക്കാർ ... അതിനായി ഒത്തുകൂടാൻ ഒരു റൂമും ... എല്ലാ ഉന്നതന്മാരും അവിടെ കാണും ... പുക വലിക്കാത്തവരും അവരുടെ സാന്നിധ്യം അവിടെ അറിയിച്ചിരുന്നു ..
ഒരിക്കൽ ഹോസ്റ്റലിൽ എന്തോ / ആരെയോ കണ്ടു പിടിക്കാനായി വാർഡിന്റെ നേതൃത്വത്തിൽ ഒരു മിന്നൽ റെയ്ഡ് നടന്നു .. ശെരിക്കും എന്തിനാണ് ഈ പരിപാടി എന്നറിയാത്ത കൊണ്ട് എല്ലാവരും അനധികൃതം എന്ന് തോന്നിയ വസ്തുക്കൾ അതാത് റൂമിൽ നിന്നും മാറ്റി ... എന്തിനാ വെറുതെ.....
അങ്ങനെ ഈ റൂമിലെ അന്തേവാസികളും അത് തന്നെ ചെയ്തു ... മൊത്തം പാക്കറ്റും മാറ്റി .... അങ്ങനെ ഇങ്ങു വാ ബ്രോ .. ഇവിടെ കൂടെ റെയ്‌ഡിക്കോ മോഡലിൽ അന്തേവാസികൾ റെഡി ..
അങ്ങനെ ഈ റൂം എത്തി .. ആകെ മൊത്തം തിരഞ്ഞു .. ഒന്നും കിട്ടിയില്ല ... അവർ തന്നെ വിചാരിച്ചു .. ശോ !! ഈ പാവം പിള്ളേരുടെ റൂം ഞങ്ങൾ നോക്കരുതായിരുന്നു ....
ഇറങ്ങുന്നതിനു മുൻപ് അതിലൊരാൾ കട്ടിലിന്റെ അടിയിൽ നോക്കി ... ഒരു ചുമന്ന പെട്ടി ... നമ്മുടെ നസീർ ജയൻ കാലത്തെ ഒരെണ്ണം ...
അതങ്ങു ഓപ്പൺ ചെയ്യാൻ പറഞ്ഞപ്പോൾ അതിലൊരാൾ ഞെട്ടി .. ബട്ട് വേറെ വഴി ഇല്ലാത്തോണ്ട് തുറന്നു ... ഇൻഹരിഹർ നഗർ മൂവി ക്ലൈമാക്സിൽ പെട്ടി തുറന്നപ്പോൾ കാശും സ്വർണവും വീണ പോലെ .. ഇവിടെ ഒരു പത്തു നൂറു സിഗെരെറ്റ് പാക്കറ്റ്സ് .. ദേണ്ടെ കിടക്കുന്നു ...
പെട്ടി അതെ പോലെ തന്നെ വാർഡന്റെ റൂമിൽ പോയി ... അന്തേവാസികൾ ആരും തന്നെ ആ ഒരു കാര്യം ചിന്തിച്ചില്ല ... പിന്നെ പരസ്പരം പഴി ചാരിയിട്ടു ഒരു കാര്യവുമില്ലെന്നു അവർ തന്നെ മനസിലാക്കി..
അവർ ചർച്ച ചെയ്തു .. എങ്ങനെ ഇതിൽ നിന്നൂരാം ....
കഥാപാത്രം 1 : ഇതെല്ലാം വേറെ റൂമിൽ നിന്ന് നമ്മളെ പറ്റിക്കാൻ കൊണ്ടിട്ടതാണെന്നു പറഞ്ഞാലോ ??
കഥാപാത്രം 2 : നമ്മളെ കുടുക്കി എന്ന് പറഞ്ഞാലോ ??
കഥാപാത്രം 3 : നമുക്കൊന്നും ഏൽക്കേണ്ട എന്നായാലോ ...
കഥാപാത്രം 4 : ഡേയ് .. നമ്മൾ പുകയ്ക്കും എന്ന് എല്ലാര്ക്കും അറിയാം ...സൊ ഇതിലൊന്നും കാര്യമില്ല ... നമുക്ക് കുറ്റം ഏൽക്കാം .. എന്നിട്ടു പറയാം ഫസ്റ്റ് ഇയർ മുതൽ ഉള്ള നമ്മുടെ കളക്ഷൻ ആണ് ഇതു .. ഞങ്ങൾ ഇപ്പോൾ അങ്ങനെ വലി ഇല്ല ...
എല്ലാര്ക്കും പൊതുവെ സംഭവം അങ്ങ് ഇഷ്ടായി ...അങ്ങനെ അതിൽ ഉറച്ചു നില്ക്കാൻ പ്ലാൻ ഇട്ടപ്പോൾ കൂട്ടത്തിൽ ഇച്ചിരി ആലോചന കൂടുതൽ ഉള്ള ആൾ പറഞ്ഞു ....
അളിയന്മാരെ .. എല്ലാ പാക്കറ്റിലും കൊല്ലവർഷം 2006 .. എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .. അതിനെന്തു ചെയ്യും .. അച്ചടി പിശകെന്നു പറയാൻ പറ്റില്ലല്ലോ .....
വാലിഡ് പോയിന്റ് ...
സൊ നോ രക്ഷ .... ആ പെട്ടി അവിടെന്നു പൊക്കണം .. അല്ലാതെ ഒരു വഴിയും ഇല്ല ..
സംഭവം നടന്നത് ശനിയാഴ്ച്ച ആണ് .. പൗലോച്ചായൻ തിങ്കളാഴ്ച വരും .. അതിനു മുൻപ് എന്തേലും ചെയ്യണം ...
സംഭവം കേട്ടറിഞ്ഞ കൂട്ടത്തിൽ മാന്യനെന്നു തോന്നിക്കുന്ന പൊക്കമുള്ള ഒരു മഹാൻ പറഞ്ഞു... നിങ്ങൾ ഒന്നും അറിയണ്ട ... ഇത് ഞാൻ ഏറ്റു ...
പിന്നെ കണ്ടത് കത്തിയിലെ വിജയ് നെ പോലെ വാർഡിന്റെ റൂം പ്ലാൻ എടുത്തു നോക്കുന്നവനെ ആണ് .. പിന്നെ ധൂംലെ ജോൺ അബ്രഹാം നെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .. ആരും ശല്യപ്പെടുത്തിയില്ല ..പത്ത് തലയാ അവനു ..തനി രാവണൻ ....
ഞായറാഴ്ച വൈകുന്നേരം വാർഡൻ ചായ കുടിക്കാൻ പോകുന്ന സമയം അവൻ ആ പെട്ടി പൊക്കി .... ആരും ശിക്ഷിക്കപ്പെട്ടില്ല ....
ആ പെട്ടി അവൻ എങ്ങനെ പൊക്കി .... അതിനുള്ളിൽ ഉള്ളത് എങ്ങനെ മാറ്റി .... എന്ത് കൊണ്ട് അത് ഒരു ഇഷ്യൂ ആയില്ല ... അതിന്നു വരെ അജ്ഞാതം ...
ഇനി അവൻ അത് വാർഡന്റെ റൂമിന്റെ അടിയിൽ കുഴിച്ചിട്ടോ .. ആവോ ....
എന്ത് തന്നെ ആയാലും അന്ന് തന്നെ മനസിലായി പുകവലിക്ക് പല ദൂഷ്യ വശങ്ങൾ ഉണ്ട് ....
Comments