എന്റെ മഴക്കാല ഓർമ്മകൾ !!!!
കുട്ടിക്കാലത്തു മഴ എന്ന പ്രഹേളിക എനിക്ക് അത്ര സുഖം ആയി തോന്നിയിട്ടില്ല .. കാരണം മഴ ആയാൽ കറന്റ് പോകാൻ ചാൻസ് കൂടുതൽ ആണ്... പിന്നെ പുറത്തിറക്കില്ല ... പനി വരുമത്രെ..... ആകെ ആശ്വാസം തോന്നിയത് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മഴയുടെ ആധിക്യം കാരണം ഒരു മൂന്ന് നാല് ദിവസം അവധി കിട്ടിയപ്പോൾ ആണ് ...എന്തൊക്കെ പറഞ്ഞാലും മഴയത്തു മൂടി പുതച്ചുറങ്ങാൻ ഇഷ്ടമായിരുന്നു .....
അങ്ങനെ ഇരിക്കെ കൊല്ലവർഷം രണ്ടായിരത്തി രണ്ടു ... ഒക്ടോബർ മുപ്പത് : പിറ്റേന്ന് കേരളപ്പിറവി ആഘോഷം ആണ് . കാർമൽ വന്നിട്ട് ആദ്യത്തെ പരിപാടി ആയോണ്ട് മുണ്ടുടുക്കാൻ പ്ലാൻ ഇട്ടു ... നല്ല കിടുക്കാച്ചി മഴ .. ആ സമയം വടശ്ശേരിക്കര ചൈത്രം ഹോട്ടൽ / ഡോർമെറ്ററി ആണ് അന്തേവാസ സ്‌ഥലം ... അന്നും കിട്ടി നല്ല അലമ്പ് മഴ .. പിറ്റേന്ന് ഉടുത്ത മുണ്ട് ഒക്കെ ചെളി അടിച്ചു കേറ്റി ആണ് കേരളം പിറവിക്ക് എത്തിയത് ..
പക്ഷെ അന്ന് കോളേജിൽ എത്തിയപ്പോൾ ക്ലാസിനു പുറത്തൂടെ നോക്കിയപ്പോൾ കണ്ടത് : ദൂരെ കാണാൻ പറ്റുമായിരുന്നു ഒരു മല ... അത് കാണുന്നില്ല.... മേഘങ്ങളാൽ അത് മറയപ്പെട്ടിരിക്കുന്നു ... ആകെ മൊത്തം പച്ചപ്പും ഹരിതാഭയും ... അന്നാദ്യമായി ഞാൻ മഴയെ ഇഷ്ടപ്പെട്ടു .. മഴയാതെ കാർമേലിൻറെ ഭംഗി ഒന്ന് വേറെ തന്നായിരുന്നു ...
പിന്നെ ഡിസംബർ അടുപ്പിച്ചു ഞങ്ങൾ ജന്റ്സ് ഹോസ്റ്റൽ ചേക്കേറി .... അപ്പോൾ മുൻപ് എന്തൊക്കെ വെറുത്തിരുന്നു, അതൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങി :
കറന്റ് പോകുമ്പോൾ, ഒരു കൂട്ടം കുറുക്കന്മാർ ഹോസ്റ്റലിൽ പ്രത്യക്ഷപ്പെടും... ഒരു പ്രത്യേക അംബിയന്സ് ..
മഴ നനഞ്ഞാൽ പനി വരും എന്ന പേടി ... ആരോട് പറയാൻ .. ആര് കേൾക്കാൻ .... ആ സമയത്തു കിട്ടിയ കൂട്ട് കേട്ട് കാരണം മഴയത്തു തന്നെ ക്രിക്കറ്റ് കളിയും, ഫുട്ബോൾ കളിയും , പിൽക്കാലത്തു വോളീബോൾ ആൾസോ ... ഒരു മയവും ഇല്ല ...
ഇനി മഴയുടെ കാഠിന്യം അധികമാണെങ്കിൽ .. ഞാൻ ഉൾപ്പെടുന്ന പ്രത്യേക തരം വിഭാഗം കാച്ചിങ് പ്രാക്ടീസ് എന്നും പറഞ്ഞിറങ്ങും ... ആകെ മൊത്തം നനഞ്ഞു ഹോസ്റ്റലിൽ കേറി ഒരു കുളിയും പാസ്സാക്കി വരും .....
ഇനി ഞായറാഴ്ചകൾ ആണ് മഴ എങ്കിൽ ... ഹോസ്റ്റലിൽ ആൾ കുറവുള്ള സമയം.... ദൂരെ വീടുള്ളവരും മിക്കപ്പോളും ഞാനും അവിടെ കാണും .. ഒരു നാല് മാണി ഒക്കെ അടുപ്പിച്ചു കോളേജിലെ പടിക്കെട്ടിൽ വന്നിരിക്കും ..ആ സമയത്തെ ഒരു വ്യൂ ... എല്ലാ പ്രകൃതി സ്നേഹികൾക്കും ഒരു ദൃശ്യ വിരുന്നായിരുന്നു .....
ആ സമയത്തു കുട ചോയിച്ചാൽ ഒരു സഹോ പറയുമായിരുന്നു .. കുട ഒക്കെ തരാം .. ബട്ട് നനയ്ക്കാൻ പാടില്ല ...
കാർമേലിലെ മഴയെ പറ്റി പറയുമ്പോൾ ഒരിക്കലും വിട്ടുകൂടാത്ത വേറൊന്നുണ്ട് .. ഡിസ്‌കവറി ചാനലിൽ മാത്രം ഞാൻ കണ്ടു വരുന്ന ചില ജീവികൾ അന്ന് കാണപ്പെടും ... റബ്ബർ ചെള്ള് , ശംഖു വരയൻ, കാട്ട് മുയൽ, ഏതാണ്ടൊക്കെ ഇനം പാമ്പുകൾ ... അങ്ങനെ അങ്ങനെ അങ്ങനെ ....
കോളേജിലെ പടിക്കെട്ടിൽ ഇരുന്നു മഴ കാണുന്ന ഒരു ഫീൽ .. അതൊരു പ്രത്യേക ഒന്നാണ് ... അപ്പോൾ കൂടെ ഇരിക്കുന്നവർ മനസ് തുറക്കും .. നഷ്ട പ്രണയം.... ഇപ്പൊ ഉള്ള പ്രണയം .. ഇന്ദുചൂഢന്റെ ഭാവി പരിപാടികൾ .. ആസ് യൂഷ്വൽ കോളേജ് കഴിഞ്ഞു അവിടെ തന്നെ തട്ട് കട തുടങ്ങൽ ... കുറച്ചൂടെ നല്ലോണം പഠിക്കാമായിരുന്നു ... അങ്ങനത്തെ പല പല ചിന്തകൾ ....
ഞായറാഴ്ച അമ്പലത്തിലും പളളിയിലും പോകാൻ കോളേജ് ബസ് വിട്ടു തരുമായിരുന്നു .. ഞങ്ങൾ ചിലർ പോകും ... തലേന്ന് മഴ ഉണ്ടേൽ ആ യാത്രയും ആകെ മൊത്തം അടിപൊളി ആണ്.. കോളേജിന് താഴെ മടത്തുംമൂഴി വഴി മാടമൺ ഒക്കെ കടന്നു .... ആകെ മൊത്തം ദൃശ്യവിസ്മയം ആണ്....
കൊല്ലവർഷം രണ്ടായിരത്തി ഇരുപത്തിയൊന്ന് ... ഇപ്പൊ എല്ലാം പഴയ പോലെ ... മഴ നനഞ്ഞാൽ പനി വരുമത്രെ ... പിള്ളേരെ നല്ലതു മാത്രം പഠിപ്പിക്കുക... മഴയത്തു കളിയ്ക്കാൻ പഠിപ്പിക്കരുത് ... കറന്റ് പോയാൽ കംപ്ലൈന്റ്റ് ചെയ്യണം .. അതിനിടയ്ക്ക് ഈ നാശം പിടിച്ച മഴ .. എന്നിടയ്ക്കിടയ്ക്ക് കേൾക്കണം .....
ബട്ട് മഴയോട് എനിക്കൊന്നേ പറയാനുള്ളു ... സ്റ്റിൽ ഐ ലവ് യു !!!!!!!!
Comments