Happy Bday Vijin

കൊല്ലവർഷം 2003 


ആദ്യത്തെ ഇൻറ്റെർണൽ എക്സാം പേപ്പർ വിതരണം.   


സബ്ജക്ട് : ബേസിക് ഇലക്ട്രോണിക്സ് 

ഗുരു  : അനിത മിസ്സ് .



ആദ്യകാല ഗുരുക്കന്മാരെല്ലാം അത്യാവശ്യം കലിപ്പ് മോഡ് ആയിരുന്നു .. അതിൽ ഫീമെയ്ൽ കലിപ്പി ആയിരുന്നു അനിത മിസ്സ് .. പുള്ളിക്കാരി ഉത്തരക്കടലാസ് വിതരണം ചെയ്യുന്നു ... അതിന്റെ കൂടെ തന്നെ എല്ലാര്ക്കും നല്ല ഫൈറിങ് കൊടുക്കുന്നുണ്ട് .....


അങ്ങനെ .. എത്തി .. റോൾ നമ്പർ 56 ... വിജിൻ മാത്യൂസ് ..


മിസ്സ് : താനിതെന്തുവാടോ എഴുതി വെച്ചേയ്ക്കുന്നെ .. ബൈനറി നമ്പർ ലോജിക് ഒക്കെ തെറ്റാണു ... 

ആ ഉത്തരക്കടലാസ് ഒന്ന് നോക്കിയിട്ടു ആ കലിപ്പി മിസ്സിന്റെ മുഖത്ത് നോക്കി : ഓഹോ .. ഇതൊക്കെ മാറ്റിയോ ...  


അന്നാദ്യമായി അത്രയും കലിപ്പി ആയ ഒരാൾ ഞെട്ടുന്നതു കണ്ടു ...


പിന്നീട് ഡാൻസ് , ഹിന്ദി റേസിറ്റേഷൻ, ഫാഷൻ ഷോ, അത്ലറ്റിക്സ് , ഫുട്ബോൾ, സ്കിറ്റ് തുടങ്ങി പല മേഖലകളിലും തന്റെ സകലകലാവല്ലഭൻ  എന്ന പട്ടം ഉറപ്പിച്ചെടുത്തു ...


പിൽക്കാലത്തു കുഞ്ചാക്കോ ബോബൻ എന്ന് ഈ മുതൽ അറിയപ്പെട്ടു .. പക്ഷെ ഈ ഉള്ളവന്റെ ശരിക്കുള്ള മുഖം ആരും കണ്ടിട്ടില്ല .. ആ മുഖംമൂടി വലിച്ചു കീറാൻ പോകുന്ന എന്റെ കാര്യം ഇനി ആ മുണ്ടൂർ മാടൻ മോഡൽ  പോലെ കണ്ടറിയാം... എന്താകും എന്ന് ...



ആ ഒരു 2002 ബാച്ചിൽ അവന്റെ ഇടി വാങ്ങിക്കൂട്ടാത്തവർ കുറവാണ് . ഈ മുതൽ അടുത്ത് വരുമ്പോൾ ഓടുന്നവർ ആയിരുന്നു കൂടുതൽ .. എന്നെ ഒരു ഷെൽഫിൽ ഇടിച്ചു ചുരുട്ടിക്കൂട്ടിയതും, പിന്നെ സ്ഥിരം വേട്ടമൃഗങ്ങളെ എടുത്തിട്ട് അക്ഷരാർത്ഥത്തിൽ അമ്മാനമാടുകയും ചെയ്ത മഹാൻ ആണ് ഇദ്ദേഹം ... ഇദ്ദേഹത്തെ വധിക്കാൻ വരെ ശ്രമിച്ച വേട്ടമൃഗങ്ങൾ ഉണ്ട്... ആ ശ്രമം ചീറ്റി അവർ വീണ്ടും വേട്ടയാടപ്പെട്ടതു ചരിത്രം....സിംഗം വരുന്നത് പോലെ ഓടി വന്നു എല്ലാം നശിപ്പിച്ചിട്ടു ഒറ്റ പോക്കാണ് ...



ഇപ്പോൾ ബാഷയിലേ തലൈവരെ പോലെ ശാന്തജീവിതം നയിക്കുന്നു ... മിതഭാഷിയും , സമാധാനപ്രിയനും ആയി ഇപ്പോൾ നിൽക്കുന്ന വിജിൻ മാത്യൂസ് നു ഒരായിരം ജന്മദിനാശംസകൾ ...



വാൽകഷ്ണം  : അല്ലേലും ഇനി നേരിട്ട് കാണുമ്പോൾ എന്നെ അവൻ ഇടിക്കാതിരിക്കും എന്ന് പ്രതീക്ഷ ഇല്ല ... സൊ കിട്ടാനുള്ളത് എന്തായാലും കിട്ടുമെന്ന യാഥാർഥ്യ ബോധത്തോടെ..... ജന്മദിനാശംസകൾ ......


Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Football Fever.