സോഷ്യലിസം അറ്റ് കാർമൽ
P. N - താഴെ പറയുന്നതിൽ ചിലതു എന്റെ കഥയും, ബാക്കി, സഹപാഠികളുടെയും ആണ് ..
കോളേജിൽ ആദ്യകാലങ്ങളിൽ സന്തതസഹചാരി ആയിരുന്ന, അല്ലെങ്കിൽ ആകും എന്ന് ഉടമസ്ഥർ കരുതിയിരുന്ന കുറച്ചു സാധനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു .. അവിടെ വന്നപ്പോൾ അതെല്ലാം എന്റേതായിരുന്നു ... പക്ഷെ കാലക്രമേണ അതെല്ലാം ഹോസ്റ്റലിന്റെതായി.. അതിൽ ചിലതു കീഴെ പരാമർശിക്കുന്നു ...
1. ചപ്പൽ - പിൽക്കാലത്തു ഹോസ്റ്റലിലെ പല അന്തേവാസികളും വാസസ്ഥലത്തു വെച്ചിരുന്നതായി കാണപ്പെട്ടു .
2. ബക്കറ്റ് - ഏതാണ്ട് അതെ അവസ്ഥ. രാവിലെ ഏതേലും റൂമിൽ നിന്നും കിട്ടും .. പിറ്റേ ദിവസം അല്ലെങ്കിൽ അന്ന് വൈകുന്നേരം തന്നെ , മറ്റൊരു റൂമിലേയ്ക്ക് വിട്ടു കൂടു പായുമായിരുന്നു ..
3. ഷർട്ടും ജീൻസും - ഇത് പിന്നെ വാങ്ങി ഒരിക്കൽ ഇട്ടതു ഓർക്കുന്നുണ്ട് .. പലതും .. പിൽക്കാലത്തു എന്റേത് തന്നെ ആണെന്ന് ആരോട് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ലായിരുന്നു .. ചില ഷർട്ടുകൾ എല്ലാ ബ്രാഞ്ചിലെയും, ബാച്ചിലേയും ഇട്ടിട്ടുണ്ടത്രെ. ജീൻസ് ഞാൻ ഒരിക്കൽ ആർട്സ് ഫെസ്റ്റിൽ വേഷപ്രച്ഛന്നനായ സഹമുറിയൻ, നോക്കുകുത്തി ആയി ധരിച്ചേയ്ക്കുന്നതു കണ്ടു ..
4. പുസ്തകം - ചില പുസ്തകങ്ങളിൽ 4 വർഷത്തെയും ഉണ്ടായിരുന്നത്രെ (ആലങ്കാരികമായി പറഞ്ഞെന്നെ ഉള്ളു . നാലൊന്നും ഇല്ലായിരുന്നു.)
Comments