കോളേജിൽ വെച്ച് ക്രിക്കറ്റ് , ബാഡ്മിന്റൺ , വോളീബോൾ, ചീട്ടുകളി, അങ്ങനെ ഒരുപാട് കളിച്ചിട്ടുണ്ട് .. മേല്പറഞ്ഞതെല്ലാം ഇപ്പോളും കളിയ്ക്കാൻ ഇഷ്ടമാണ് .. ബട്ട് അന്നും ഇന്നും അത്ര താല്പര്യമില്ലാത്തതു ഫുട്ബോൾ ...പ്രത്യേകിച്ച് കാരണമൊന്നുമില്ല ...ജസ്റ്റ് ദാറ്റ് .. അത് കളിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും അങ്ങ് തെളിയുന്നില്ല ... അങ്ങനെ ഇരിക്കെ 2006 ലോകകപ്പ് എത്തി .... ഹോസ്റ്റലിൽ ചേരി തിരിഞ്ഞു ഒരിടത്തു അറഫ്, Robert Thomas , Anoop Murali , Vineeth D Nair ..തുടങ്ങിയ ഘടാഘടികന്മാർ ..... അര്ജന്റീന ഫാൻസ് .... മറുവശത്തു Ginto Francis , Anoop Ravi , Emil Skariah , Renjan George Thomas തുടങ്ങിയ ബ്രസീൽ ഫാൻസ് ..... ഹെവി ഫാൻഫൈറ്റ് ..... ഇതിനിടയിൽ ഞാനൊരുത്തൻ ... എന്താ നടക്കുന്നതെന്ന് പോലും അറിയാതെ ... പൊതുവെ എല്ലാത്തിനും കൂടുന്നത് കൊണ്ട് ഇതിനും എൻ്റെ വക എന്തെങ്കിലും വേണം എന്ന് തീരുമാനിച്ചു .... അറഫിനോട് പറഞ്ഞു ..ഇന്ന് മുതൽ ഞാനും അര്ജന്റീന ഫാൻ ആണ് .... ഐ ആം വിത്ത് യു ഗയ്സ് ..... ഉടൻ കിട്ടി മറുപടി : നീ അങ്ങനെ ഉണ്ടാക്കണ്ട ... നീ ബാഡ് ലക്കിന്റെ ബ്രാൻഡ് അംബാസിഡർ ആണ് .. മെനക്കെടുത്താതെ പോയെ ..... അതെ അവസ്ഥ തന്നെ ക...
Comments