ടംഷെറാഡ്സ്

ആദ്യത്തെ ആർട്സ് ഫെസ്റ്റ് പ്രീപറേഷൻ ഇൻ പ്രോഗ്രസ്സ് ..
ഞങ്ങൾ ഇലെക്ട്രിക്കൽ ബ്രാഞ്ച് ഒരു ഡാൻസ് അങ്ങട് സെറ്റ് ആക്കാമെന്നു കരുതി .. ദിവസവും പ്രാക്ടീസ് .. രാത്രീ 11 - 12 വരെ ഒക്കെ നീളുന്ന സംഭവം ..
അങ്ങനെ ഫെസ്റ്റ് തുടങ്ങുന്നതിന്റെ തലേന്ന് ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു ചുമ്മാ സംസാരിച്ചോണ്ടിരുന്നപ്പോൾ ഞങ്ങടെ കപ്പിത്താൻ Mr. അറഫ് കലാം : അതേയ് നാളെ അല്ലെ ടംഷെറാഡ്സ് ..
കേട്ട പട്ടാളം : അതെ ..
കപ്പിത്താൻ : അതെ എനിക്കതിനെ പറ്റി ഒരു വിവരവുമില്ല. വേറെ ആരെയെങ്കിലും തട്ടി കേറ്റിക്കൊ ..
പിന്നെ ആലോചന .. സംസാരം .. ഗൂഢാലോചന .. അങ്ങനെ അവസാനം ഈ പണ്ടാരം എന്തെന്ന്പോലും അറിയാത്ത എന്നെ ആ ടീംൽ കുത്തിക്കേറ്റി ..
ഞാൻ , പട്ടാളം , ജലക്ക് , വിശാഖ് .. ഈ നാല് പേര്.... ഈ പരിപാടിയെ പറ്റി ഒന്നും അറിയാത്ത 4 പേർ ... തട്ടിൽ കേറാൻ തീരുമാനിച്ചു .
അന്ന് രാത്രി ഡിസ്കഷൻ ടൈം ഇൽ ആരോ പറഞ്ഞു IT ടീം നു ഇത് വൻ സിംബിൾ പരിപാടി ആയിരിക്കും . സഫല കാസിം ഇതിൽ വൻ പുലി ആണ്. അവർ ചിലർ ഹോസ്റ്റലിൽ ആംഗ്യഭാഷയിലാണ് സംവദനം ..
പെട്ടെന്ന് EC ലെ ലിനിയും (ഓർമ ശെരിയാണെന്നു കരുതുന്നു) മോശമൊന്നുമല്ല ..
കേട്ടതും ഞാനും പട്ടാളവും : ബലേ ഭേഷ് !! നമ്മൾ സിംഹക്കൂട്ടിലേയ്ക്കാണ് കേറി ചെല്ലുന്നതു ..
വരുന്നടുത്തു വെച്ച് കാണാമെന്നു പറഞ്ഞു ഞങ്ങ തട്ടിൽ കേറി.
ആദ്യം പ്രോവെർബ് അവതരണം .. Dont Count the chicken before they are hatched ...

കൂട്ടത്തിൽ ജെലക്കിന്റെ ഇംഗ്ലീഷ് പ്രാവിണ്യം കൊണ്ട് അത് പറഞ്ഞു... സ്റ്റേജിൽ കേറി പഞ്ചാബി ഹൌസ് സിനിമയിലെ പോലെ കോഴിയെ കാണിച്ചത് ഞാൻ ....

രണ്ടാമത്തെ റൌണ്ട് , മൂവി റൌണ്ട്  - മീശമാധവൻ .... ആര്ടിസ്റ് ബിനീഷ് പൊളിച്ചടുക്കി ...

മൂന്നാമത്തെ റൌണ്ട് ആയപ്പോൾ മൂന്നു ടീം തമ്മിൽ അങ്ങനെ വലിയ വ്യത്യാസങ്ങളില്ലാതെ പോണു ..
ലാസ്‌റ് റൌണ്ട് : ഒരു ഇംഗ്ലീഷ് വേർഡ് തരും .. അത് പറയണം ..
ആദ്യം EC : വേർഡ് : Responsible ... അവർ സൗണ്ടസ് ലൈക് പൊൻഡ്‌സ് പൌഡർ എന്നൊക്കെ കാണിച്ചു അവസാനം ഏതാണ്ട് ഒന്നര മിനുറ്റിൽ പരിപാടി സെറ്റ് ആക്കി .
ഞങ്ങടെ ഊഴം : ഞാൻ പോയി.. : കിട്ടിയ വേർഡ് : Dedication ..
സ്റ്റേജിൽ കേറി .. പട്ടാളത്തിനെ നോക്കി... ആദ്യം 4 വിരൽ , പിന്നെ 5 വിരൽ, പിന്നെ 4 വിരൽ, പിന്നെ 9 വിരൽ കാണിച്ചപ്പോളേയ്ക്കും അവൻ പറഞ്ഞു ഡെഡിക്കേഷൻ ... കഷ്ടിച്ച് 7 -8 സെക്കൻഡ്‌സ് ...
എന്താ അവിടെ നടന്നതെന്ന് ആർക്കും അങ്ങട് കത്തിയില്ല .. ഇവന്മാർ ഇതെന്താ കാണിച്ചേ ... ഒരുത്തൻ ഇപ്പോളും ഇരുന്നു എഴുതുന്നുണ്ട് ...
അങ്ങനെ അവസാനം റിസൾട്ട് അന്നൗൻസ് ചെയ്തപ്പോൾ ആ ഡെഡിക്കേഷന്റെ ബലത്തിൽ ഞങ്ങൾ ഫസ്റ്റ് ..
കാർമേൽ ചരിത്രത്തിൽ ആർട്സ് ഫെസ്റ്റിലെ ആദ്യത്തെ റിസൾട്ട് ആൻഡ് അത് ഞങ്ങൾ ജയിച്ചു....
സംഭവം ഡെക്കോഡഡ് : ഞാനും പട്ടാളവും തലേന്നേ ഈ ഒരു ഇവന്റ് എങ്ങനെ ക്രാക്ക് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു .. ഓരോ വേർഡ്‌സ് നും പകരം ആ വേർഡ് അൽഫബെറ്റിക്കൽ ഓർഡർ എത്രാമതാണ് വരുന്നതെന്ന് നമ്പർ കാണിക്കും .. കാണിച്ചു .. ജയിച്ചു
വാൽകഷ്ണം : അന്ന് ഞങ്ങൾക്ക് ഇത് അനുവദനീയമാണോ അല്ലെ എന്ന് അറിയില്ലായിരുന്നു .. കണ്ടു നിന്നവർക്കും 

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life