MNC
പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ... ഒരുപാടുണ്ട് ... കോഴിക്കോട്, കണ്ണൂർ മലപ്പുറം മുതൽ ഡൽഹി , മണാലി , ഹോഗ്നിക്കൽ .. അങ്ങനെ പലതും .. ഒരു കോളേജ് ടൂർ വഴി കണ്ട ഗോവ , മൂകാംബിക , പ്രകൃതിഭംഗി നയങ്ങൾക്ക് തന്ന കുടജാദ്രി .. പിന്നെ ഒഫീഷ്യൽ ട്രിപ്പ് വഴി ഒപ്പിച്ച നെതർലൻഡ്‌സ് .. ആംസ്റ്റർഡാം .. പാരീസ് ..അങ്ങനെ ഉള്ള .. ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ ...
പക്ഷെ .....
കൊല്ലവർഷം 2006 .. അതായതു ഏതാണ്ട് പതിനാറു വര്ഷങ്ങള്ക്ക് മുൻപ് കാർമേലിൽ നിന്നും പടിയിറങ്ങിയവനാണ് ഈ ഞാൻ .... നാളിതു വരെ കഴിഞ്ഞിട്ടും അവിടെ ഒന്ന് പോകണം എന്ന ആഗ്രഹം ആണ് ഇപ്പോളും മനസ്സിൽ ... അതെ കാലഘട്ടത്തിൽ.. അതെ തൊരപ്പന്മാരുടെയും തൊരപ്പികളുടെയും കൂടെ ... അതിനെ പറ്റി എഴുതാമെന്ന് വെച്ചപ്പോൾ പതിവില്ലാതെ ആ സബ്‌ജെക്ടിൽ അസ്‌സൈന്മെന്റ് ആദ്യം സബ്മിറ്റ് ചെയ്ത Aneesh ND എന്ന കൂട്ടുകാരൻ എന്നെ ഹടാതെ ഞെട്ടിച്ചു ...
ഒന്ന് മാറ്റിപ്പിടിക്കാമെന്നു വെച്ചാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ആണ് അവിടെത്തെ മറ്റൊരു ലോകം മനസ്സിൽ വന്നത് ...
Emil Ninan, Vineeth D Nair, Feroz Jinna, Araf Kalam എന്നിവർ താമസിച്ചിരുന്ന ഒരു മുറി ഉണ്ടാരുന്നു (F-18) .... അതിൽ Feroz Jinna പിന്നെ ഹോസ്റ്റൽ വിട്ടു മാറി.. തൊട്ടു അപ്പുറത്തെ റൂമിൽ Ginto, Binesh ... അതിനടുത്തുള്ള റൂമിൽ Rony, Anoop, Renjith പിന്നെ ഞാനും ... അതിനടുത്തുള്ള റൂമിൽ Rajil, Nitheesh, Rajesh എന്നിവരും ...പക്ഷെ ആദ്യം പറഞ്ഞ റൂം ... ഞങ്ങൾ എപ്പോളും അവിടെ തന്നായിരുന്നു ... പൊതുവെ ഉള്ള ആൾകൂട്ടവും , പതിയെ വന്നു വിട്ടു പോകാത്ത 28 -കളിയും, ആൾവാസം ഉള്ളപ്പോൾ മൊത്തം ഉപയോഗത്തിലിരുന്ന ഒരു CD പ്ലെയറും ... ചേർന്നപ്പോൾ ആ റൂമിനു ഒരു പേര് വീണു ...
MNC - മരക്കാൻസ് നൈറ്റ് ക്ലബ് ...
പൊതുവെ അവിടെ കണ്ടു വരുന്ന ഒരു ദിവസത്തിലേയ്ക്കുള്ള എത്തിനോട്ടം ...
അതിരാവിലെ Joshy, Dony ഉൾപ്പടെ ഉള്ള, ലെ പഠിപ്പി ടീമ്സ് കോളേജിലേയ്ക്ക് ഓടുമ്പോൾ പത്ത് മണിയോടടുപ്പിച്ചു എണീക്കുന്ന അന്തേവാസികൾ .. ആ റൂമിലേതല്ലാത്ത ഞാനും അവിടെ സ്ഥിരം തന്നെ .. മിക്കവാറും തൂക്കാൻ വരുന്ന ചേച്ചി ആയിരിക്കും വിളിച്ചുണർത്തുന്നത് ....
എണീറ്റ്, കുളിച്ചോ അല്ലാതെയോ അവിടെന്നു എല്ലാവരും ക്യാന്റീനിൽ ആദ്യം പോകും .. ഫുഡ് കഴിഞ്ഞു കാണും എന്നത് കൊണ്ട് ചായ കിട്ടിയാൽ കിട്ടി എന്ന മോഡ് ... ചില പ്രത്യേക ദിവസങ്ങളിൽ .. അതായത് ക്രിക്കറ്റ് ഉള്ള ദിവസങ്ങളിൽ ആദ്യ ക്ലാസ് കഴിഞ്ഞു വരുന്ന സ്നേഹനിധിയായ സാറിന്റെ കയ്യിൽ നിന്നും നല്ല ചീത്തയും അറ്റൻഡൻസും വാങ്ങും ...
എന്നിട്ടു ക്ലാസിൽ കേറി ഒരു പീരീഡ് അറ്റെൻട് ചെയ്തു പകുതി ആകുമ്പോൾ ഉറക്കം വരും ... അതറിയാതെ.. ആരോടേലും പറഞ്ഞാൽ എല്ലാരും കൂടെ MNC യിൽ ഒരു തിരിച്ചു വരവുണ്ട്... ഉറങ്ങാൻ പോയവൻ കുണുക്കും വെച്ചിരിക്കുന്ന ഭീകരമായ കാഴ്ച പിന്നെ അധികം താമസിയാതെ കാണാം ...
വൈകുന്നേരം അടുക്കുമ്പോൾ ലാസ്‌റ് പീരീഡ് ഈ റൂമിലെ അന്തേവാസികൾ അന്നത്തെ ക്രിക്കറ്റ് കളിക്കുള്ള ടീം ഡിസ്കഷൻ ആയിരിക്കും .. ഇവിടുള്ളവർ അങ്ങനെ പൊതുവെ കാന്റീൻ പഞ്ചാര അടിക്കും കോളേജ് പടവുകളിൽ ഭാവി പരിപാടികൾ ആസൂത്രണത്തിനും വൈകുന്നേരം ഇരിക്കാറില്ല ...നേരെ ഡ്രസ്സ് മാറി ഗ്രൗണ്ടിലേയ്ക്ക് ഇറങ്ങും .. ഒന്നുകിൽ ക്രിക്കറ്റ് .. അല്ലേൽ വോളീബോൾ .. അതും അല്ലേൽ ഷട്ടിൽ ....അല്ലേൽ ഫുട്ബോൾ ..പ്രത്യേകിച്ചും മഴ ഉള്ളപ്പോൾ ഇവിടത്തെ അന്തേവാസികൾ ഇതിനൊക്കെ എന്തായാലും ഇറങ്ങിയിരിക്കും
ഇതെല്ലം കഴിഞ്ഞേ രാത്രി ഭക്ഷണം കഴിച്ചു കുറച്ചു നേരം ആ കോളേജ് വരാന്തയിൽ .. അല്ല.. ആ പടവുകളിൽ ഇരുന്നു ലോകകാര്യങ്ങൾ ചർച്ച ചെയ്യും.. എന്നിട്ടു കുളിച്ചൊരുങ്ങി ഒരു റെക്കോർഡ് ബുക്കും എടുത്തോണ്ട് MNC യിൽ യാത്ര തിരിക്കും .. അപ്പോൾ അവിടെ പത്രസമ്മേളനത്തിനെത്തിയ പത്രക്കാരെ പോലെ എല്ലാവരും കാണും... അന്നത്തെ ദിവസത്തെ ക്രിക്കറ്റ് .. അല്ലേൽ വോളീബോൾ ഇതും അല്ലേൽ ഫുട്ബാൾ നെ പറ്റി ഉള്ള അവലോകനം ...
അതും കഴിഞ്ഞു കുറച്ചു നേരം നല്ലോണം ഇരുട്ടുമ്പോൾ... ഏതാണ്ട് 11 മണി അടുപ്പിച്ചു നേരത്തെ എടുത്ത റെക്കോർഡ് ബുക്ക് ..റമ്മി സ്കോർ കാർഡ് ആയി രൂപമാറ്റം ധരിക്കും .. അതിഷ്ടമില്ലാത്തവർ മൂന്ന് ഗ്രൂപ്പ് ആയി തിരിഞ്ഞു 28 തുടങ്ങും..... അങ്ങനെ ആ പ്രക്രിയ കുറച്ചു കൂടുതൽ സമയം നീളും....
ബോർ അടിക്കുമ്പോൾ അവിടെ ബാറ്റും ബാളും വെച്ച് ഇൻഡോർ ക്രിക്കറ്റ് എന്ന അന്താരാഷ്ട്ര ടൂർണമെന്റ് തുടങ്ങും ... എല്ലാത്തിന്റെയും ഇടയ്ക്ക് പാട്ടും ...
ഇതിനെല്ലാം ഇടയ്ക്ക് ആ റൂമിൽ ഒരുമാതിരിപ്പെട്ട എല്ലാവരും വന്ന് പോകും .. ചില പ്രത്യേക സംശയങ്ങളോടെ ഞങ്ങളുടെ തൊട്ടു താഴത്തെ ബാച്ചിൽ ഉണ്ടായിരുന്ന George, Jerry, Vishu എന്ന ചില മഹാത്ഭുതങ്ങളും, അവിടെ അവരുടെ സാന്നിധ്യം അറിയിക്കുമായിരുന്നു ...
.. ഞായറാഴ്ചകളിൽ പൈനാപ്പിൾ വേട്ടയ്കും , പിന്നെ പിറന്നാൾ ആഘോഷങ്ങൾക്കെല്ലാം ഇവർ മുന്നിൽ കാണും .. കൊടുക്കാനും ... വാങ്ങാനും ... പണ്ട് അവിടെ ജോയിൻ ചെയ്തപ്പോള് ഉണ്ടായിരുന്ന മനോജ് സാർ തന്ന കുമ്മകളി എന്ന വാക്ക് അവിടെ ജീവിപ്പിച്ചതിന് അവിടെ അന്തേവാസികളുടെ പങ്കു .. ഒട്ടും ചെറുതല്ല...
പരീക്ഷ സമയങ്ങളിൽ ആണ് മേല്പറഞ്ഞവയെല്ലാം തകൃതി ആയി നടക്കുന്നത് .. അന്നത്തെ പരീക്ഷയ്ക്കുള്ള തുണ്ടെഴുത്തു മുതൽ പരീക്ഷ എഴുതണോ വേണ്ടയോ എന്ന തീരുമാനം വരെ എടുക്കാൻ ഈ റൂം ഒരു പ്രധാന സ്ഥലം ആയിരുന്നു ..ആ ദിവസങ്ങളിൽ രാവിലെ തുണ്ടെഴുതാൻ ഒരു പ്രത്യേക തയ്യാറെടുപ്പും ഉണ്ടായിരുന്നു ..എന്നെ കൊണ്ടും എഴുതിച്ചിട്ടുണ്ട്.. ഞാൻ എഴുതിയതെന്നാണെന്നു പറഞ്ഞു കൊടുക്കുമ്പോൾ കൊണ്ട് പോകുന്നവർ പറയുമായിരുന്നു.. ഇതിലും ഭേദം പഠിക്കുന്നതായിരുന്നു എന്ന്... അവസാന നിമിഷഗുരു, Vineeth എന്ന വിദ്വാൻ ചില രൂപരേഖകൾ എടുത്തിട്ടു മനോരമ റൂട്ട് മാപ്പ് വരയ്ക്കുന്ന പോലെ അവിടുള്ളവരെ വരച്ചു പഠിപ്പിക്കുമായിരുന്നു .....
ചീട്ടുകളി ഇല്ലാത്തപ്പോൾ അവിടെ സ്നേക്ക് ടൂർണമെന്റ് നടക്കുമായിരുന്നു .. എല്ലാവരുടെയും മൊബൈലിൽ ടോപ് സ്കോർ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിന്ന Rajil, Anoop Murali, Binesh,പിന്നെ ഞാൻ .. എന്നിവരെ വെറുതെ ഒന്ന് സ്മരിക്കുന്നു ... പുതിയ മൊബൈലിൽ ആദ്യമായി കിട്ടിയ ആംഗ്രി ബേർഡ്‌സ് .. ടേൺ എടുത്തു കളിക്കുക എന്നതും അവിടെ ഒരു സംഭവം ആയിരുന്നു ..
പ്രണയരോഗികൾക്കും .. പ്രണയം പൊളിഞ്ഞവർക്കും ..അങ്ങനെ എല്ലാവര്ക്കും ഒത്തു കൂടാൻ പറ്റിയ സ്ഥലം !!!
വീടുകളിൽ നിന്നും കൊണ്ട് വരുന്ന ഫുഡ് മുതൽ, സോപ്പ്, ചീപ്, ബക്കറ്റ്, ചപ്പൽ, കണ്ണാടി, നോട്ടുബുക്ക്, ഉടുതുണി വരെ അവിടെ നിന്ന് ആൾക്കാർ വന്നെടുക്കുമായിരുന്നു ...
സകല ഉഡായിപ്പുകളുടെയും പ്ലാനിംഗ് ഏരിയയും ഈ റൂം തന്നെ ആയിരുന്നു ... അതിൽ ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്യിച്ചത്, പിന്നെ ഒരിക്കൽ എല്ലാവരും കൂടെ ജീൻസ് തല തിരിച്ചു ഇട്ടു പോയത് ...ബർത്ഡേയ് പണികളുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻസ് .. പടക്കം നിരോധിച്ചപ്പോൾ ഹോസ്റ്റൽ വരാന്തയിലെ ടൈൽസിൽ ചുറ്റിക കൊണ്ട് പൊട്ടാസ്സ് പൊട്ടിച്ചത് , ghost hunting എന്നിവ അതിൽ ചില സംഭവങ്ങൾ മാത്രം ..
റൂമിന്റെ ചുവരിൽ മെസ്സിയുടെ പടം .. ഫുട്ബോൾ ലോകകപ്പ് ലോഗോ ... കായിക്കര കപ്പൽ - ഒരു ചുമർ ചിത്രം, 4 കട്ടിൽ .. അതിൽ ഒരു പത്ത് പേരുടെ സ്ഥിരം സാന്നിധ്യം .... ഒരു CD പ്ലയെർ .. സ്ഥിരം പാട്ടുകൾ - Boys, DJ Do11, Schumacher, Strings, Who let the dogs out, Kal ho na ho, Dil chahtha hai, Manmadhan, Udayanaanu Thaaram ..പിന്നെ അത് പോലെ ഒരുപാട് പ്ലേയ് ലിസ്റ്റ് ...
പിന്നെ ഒരു ഡയലോഗ്..... "Life is beautiful, wasting time is wonderful"..
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ... ആൾസോ .. ഇനി എത്ര വര്ഷം കഴിഞ്ഞാലും എന്നോട് എവിടെ പോകാനാണ് ഇഷ്ടമെന്ന് ചോദിച്ചാൽ .. ഒന്നേ പറയാനുള്ളു .. ഇനി ആയാലും ഈ കീഴെപ്പറയുന്ന അന്തേവാസികളും അതിഥികളും യഥേഷ്ടം ജീവിച്ചു പോന്നിരുന്ന MNC .... എനിക്കവിടെ പോയാൽ മതി ...അവരുടെ കൂടെ തന്നെ !!!!
ലെ അന്തേവാസികൾ ...
Vineeth, Emil, Araf, Kiran, Bineesh, Ginto, Rajil
സ്ഥിരം അതിഥികൾ ...
Joshy, Sajimon, Lijo, Aneesh, Sreejith, Aneesh GK, Aswin, Dony, Rony, Renjith, Anoop Ravi, Ajeesh, Renjan, Nithun, Blesson, Abhilash, Sajin
Comments