ABCD .. പഠനം
പിള്ളേരൊക്കെ വളർന്നു വരികയാണല്ലോ ... എന്നാ പിന്നെ അവർക്ക് പഠിക്കാൻ എളുപ്പത്തിനായി ഞാൻ വിചാരിച്ചു ആദ്യം ഇംഗ്ലീഷ് ആൽഫബെറ്സ് തന്നെ തുടങ്ങിയേക്കാം..
ഒരു ചാർട്ട് തന്നെ അങ്ങ് വാങ്ങി... A - Z..
പിന്നെ കുറെ അൽഫബെറ്സ് ഷേപ്പ് ഉം ...
ആദ്യം മോളെ പഠിപ്പിക്കാമെന്ന് കരുതി : ലേഡീസ് ഫസ്റ്റ് എന്നാണല്ലോ..
ആല്ഫബെറ് A കൊടുത്തിട്ട് ആ ചാർട്ടിൽ വെയ്ക്കാൻ പറഞ്ഞു..
അവൾ ചുമ്മാ അങ്ങ് പോയി വെച്ചു..
അത് പോലെ തന്നെ വേറെ ചില ലെറ്റേഴ്‌സും കൊടുത്തു..
അവൾ അത് പുഷ്പം പോലെ കറക്റ്റ് ആയി വെച്ചു...
ഞാൻ കരുതി.. ഇത് കൊള്ളാലോ ഏർപ്പാട്.... പിള്ളേർ പെട്ടെന്ന് പഠിക്കും ...
ഇനി ചെക്കനെ പഠിപ്പിക്കാം..
ആദ്യം കയ്യിൽ കിട്ടിയത് U ....
ആദി അത് വാങ്ങി..
ആ ചാർട്ട് മൊത്തം ഒന്ന് നോക്കി...
ചെറുതായി ഒന്ന് ചരിഞ്ഞു നിന്ന്.. എന്നിട്ട് എന്നെ നോക്കി ചിരിച്ചു...
ചെക്കൻ പെട്ടെന്ന് ആ U ചരിച്ചു വെച്ചു നേരെ C ഇത് വെച്ചു.
എന്നിട്ട് എന്നെ നോക്കി.. അച്ഛാ ... ഞാൻ വെച്ചു.
ഞാൻ ചോദിച്ചു : മോനെ ഇത് U അല്ലെ C അല്ല..
അവൻ പറഞ്ഞു : അച്ഛാ .. തെറ്റാ.. അച്ഛനൊന്നും അറിയില്ല.. ഇതു C അല്ലെ...
ലക്ഷണം കണ്ടിട്ട് ചെക്കൻ എന്നെ കടത്തിവെട്ടുമെന്നാ തോന്നണേ....ഭാവി ടീച്ചർമാരെ... ALERT
Comments