മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല !!!!!

അത്യാവശ്യം നല്ല രീതിയിൽ ഞാൻ ആൾക്കാരെ കോണയ്ക്കും.. വളരെ നല്ല രീതിയിൽ തിരിച്ചും കിട്ടാറുണ്ട്. (അതിനിപ്പോ വലിയ നാണക്കേടൊന്നുമില്ല !!!!)

വീട്ടിൽ മാത്രം പക്ഷെ എനിക്ക് തിരികെ കിട്ടാത്ത ഒന്നാണ് അഥവാ LEG PULLING. പെണ്ണുമ്പിള്ള ഇച്ചിരി പാവമാ...അത് കൊണ്ട് തന്നെ.....

കൊല്ലവർഷം 2013 മാർച്ച്  ഏതാണ്ട് അവസാനം ആകാറായപ്പോൾ , കൃത്യമായി പറഞ്ഞാൽ ഞാൻ ഇരട്ടക്കുട്ടികളുടെ അച്ഛനായി ഒന്നങ്ങു ഞെളിഞ്ഞിരിക്കുമ്പോൾ എന്റെ പ്രിയ പത്‌നി എന്നോട് പറഞ്ഞു  : ' നിങ്ങടെ വേറെ എന്ത് സ്വഭാവം അവർക്ക് കിട്ടിയാലും കുഴപ്പമില്ല... ആ കോണയ്ക്കുന്ന പരിപാടി കിട്ടാതിരുന്നാൽ മതി...'

അത് കേട്ട് ഞാൻ തീരുമാനിച്ചു...എന്ന പിന്നെ പിള്ളേരുടെ മുൻപിൽ കുറച്ചു ഡീസന്റ് ആകാം..ഇനി ഇപ്പൊ അതിന്റെ പേരിൽ ചീത്തപ്പേര് കേൾക്കേണ്ട....

നാലര വർഷങ്ങൾക്ക് ശേഷം....

വീട്ടിൽ ഞാൻ പറഞ്ഞ പോലെ തന്നെ നല്ല ഡീസന്റ് ആയി പിള്ളേരെ വഷളാക്കാതെ നല്ല കുട്ടിയായി നടക്കുന്നു..

ഒരു ദിവസം ഓഫീസ് കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക് എത്തിയപ്പോൾ പതിവില്ലാതെ സഹധർമിണിയുടെ മുഖത്ത് ഒരു കടുപ്പം .. എന്തോ പണി വരാൻ പോകുന്നു എന്ന് മനസിലായ ഞാൻ ചോദിച്ചു... എന്ന പറ്റി...

ഉത്തരം : നിങ്ങടെ മോളോട് ഞാൻ പറഞ്ഞു അച്ഛൻ വന്നിട്ട് പുറത്തു പോകാം എന്ന്. അവൾ പോയി അലമാരയിൽ നിന്നും ഒരു ഡ്രസ്സ് എടുത്തിട്ട് വന്നു... ഞാൻ പറഞ്ഞു മോളെ... ഈ ഡ്രസ്സ് വലുതാണ് ... ഇത് നീ ഇടേണ്ട എന്ന്... 

ഞാൻ : അതിനിപ്പോ എന്നതാ പറ്റിയെ ..

ഉത്തരം : എന്നതാ പറ്റിയതെന്നോ... അവളെന്നോട് പറയുവാ വലുതാണോ ... എന്ന പിന്നെ ഈ ഡ്രസ്സ് ഇപ്പൊ ഞാൻ ഇട്ടു കാണിക്കണം എന്ന്..  എന്നെ അങ്ങ് കളിയാക്കുകയാ..

ഞാൻ  : ഇതൊന്നും ഞാൻ പഠിപ്പിച്ചതല്ലേ.... എന്നെ പറയണ്ട..  മോൻ പാവമാണല്ലോ.. അവൻ എന്തേലും ഇങ്ങനെ പറയുന്നുണ്ടോ .. ഇല്ലല്ലോ...

പെട്ടെന്ന് അതിനും കിട്ടി  : ഓ ആ കഥയും ഞാനങ്ങു പറയാം.. ഇന്ന് ഞാൻ  ആ ഇടുങ്ങിയ ഇടവഴി വഴിയാ കാർ കൊണ്ട് വന്നേ.  അവൻ അപ്പൊ എന്നോട് ചോദിക്കുവാ  അമ്മെ അമ്മെ, വണ്ടിയിലെന്താ പെട്രോൾ ഇല്ലേ എന്ന്...  തീരെ പതിയെ ആണല്ലോ ഓടിക്കുന്നതെന്നു ....

രണ്ടിനും നിങ്ങടെ അതേ സ്വഭാവമാ.....

ഞാൻ ഒന്നും മിണ്ടിയില്ല.. അതാങ്ങാനാണല്ലോ,...


കഴിഞ്ഞ ആഴ്ച നടന്നത്  :  കാർ ഒന്ന് വർക്ഷോപ്പിൽ കാണിക്കേണ്ടി വന്നു .. മോനും കൂടെ വന്നു..  തിരികെ വീടെത്തിയപ്പോൾ സഹധർമിണി ചോദിച്ചു ... മോനോട്

ആദിക്കുട്ടാ .. മാമൻ എന്ത് പ്രശ്നം ഉണ്ടെന്ന പറഞ്ഞെ?

ആദി  : വണ്ടി സ്പീഡിൽ ഓടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളെന്നു പറഞ്ഞു .. ഇനി 'അമ്മ കാര് എടുക്കേണ്ടെന്നും പറഞ്ഞു ...

ഞെട്ടി നിന്ന എന്നോട് അവൾ പറഞ്ഞു.  അല്ലേലും... മത്തൻ കുത്തിയാൽ........

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life