Posts

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

അന്നും ഇന്നും എന്നും ക്രിക്കറ്റ് എനിക്കൊരു വീക്നെസ്സ് ആണ് . കാരണങ്ങൾ പലതുണ്ട് .. പിതാജി നല്ലൊരു ക്രിക്കറ്റ് പ്ലയെർ ആയിരുന്നു .. കോളേജ് ലെവൽ വരെ ഒക്കെ റെഗുലർ ആയിരുന്നു ... ഒരു ബൗൺസർ ഹുക് ചെയ്തത് കൊണ്ട് ഒരു വിരൽ ഒടിഞ്ഞത് കൊണ്ടും പിന്നെ ഒഫ്‌കോഴ്സ് ജോലിയിൽ ശ്രദ്ധ തിരിഞ്ഞത് കൊണ്ടും എല്ലാം നിർത്തി. പക്ഷെ എല്ലാ ശനിയും ഞായറും ഞങ്ങളെ വിളിച്ചു ക്രിക്കറ്റ് കളിപ്പിക്കുമായിരുന്നു .. ഇന്ത്യടെ ഓരോ ക്രിക്കറ്റ് മാച്ച് കഴിഞ്ഞിട്ടും കൊച്ചച്ചന്മാരുടെ ഓരോരുത്തരുടെയും വക മണിക്കൂറുകൾ നീണ്ട ക്രിക്കറ്റ് അവലോകങ്ങളും ഉണ്ടായിരുന്നു ... ഇതൊക്കെ കണ്ടു വളർന്ന ഞാൻ ഒരു പക്കാ ക്രിക്കറ്റ് പ്രാന്തനായതിൽ അത്ഭുതമൊന്നുമില്ല ..(ഇപ്പോളും ആ അവലോകനം നിർത്തിയിട്ടില്ല .. അനാലിസിസ് നടത്തുന്നത് ഞാനുമായിട്ടാണ് ).. കൊല്ലവർഷം 2000 - പത്താം ക്ലാസ് എക്സാമിന്റെ സമയത്താണ് India v/s Southafrica സീരീസ് നടക്കുന്നത് .. എല്ലാം കട്ടയ്ക് കട്ടയ്ക് നിൽക്കുന്ന മത്സരങ്ങൾ .. ഒളിച്ചും പാത്തും അതൊക്കെ കണ്ടത് സ്മരിക്കുന്നു ... ആൾസോ ഡേ മാച്ചസ് കാണാൻ ഊണ് കഴിഞ്ഞു ക്‌ളാസ് തുടങ്ങുന്നതിനു മുൻപ് സ്കൂളിനടുത്തു താമസിക്കുന്ന ഗടിയുടെ വീട് ഭവനഭേദനം നടത്തിയതു...

ഒരു വാട്ടർ വാഷ് അപാരത !!

ഈ അടുത്ത് വർക്ക് ഫ്രം ഹോം പൊളിച്ചു ഓഫീസിൽ വന്ന ഗഡി, എന്റെ വണ്ടി ചോദിച്ചു .. ഞാൻ കൊടുത്തു .. സംഭവം തിരിച്ചെത്തിയപ്പോൾ പെട്രോൾ അടിക്കുക മാത്രം അല്ല അവൻ വണ്ടി വാട്ടർ സർവീസ് ആൾസോ ചെയ്‌തേയ്ക്കുന്നു ... കണ്ടു കണ്ണ് നിറഞ്ഞു പോയി .. ഞാൻ : വാട്ടർ വാഷ് വെണ്ടാർന്നു .. മറുപടി : ഇല്ല കിരൺ ചേട്ടാ ... ഒരു വാട്ടർ വാഷ് ഇല്ലാതെ അത് ഉപയോഗിക്കാൻ പറ്റില്ലാർന്നു ... വല്ലപ്പോഴും ഇതൊന്നു തുടച്ചു വെച്ചൂടെ !!! ശുഭം !

കൂട്ടുകാർ പല വിധം

ഒരു ചെറു കഥ സിനിമ കണ്ടു മടങ്ങിയ വഴി ...ഒരു നായിന്റെ മോൻ പട്ടി , കുറുകെ ചാടി ബൈക്കിൽ നിന്നും വീണു ... കാര്യം കൂട്ടുകാരോട് പറഞ്ഞപ്പോൾ ... ടൈപ്പ് 1 : ഡാ, എന്നിട്ടു ആ പട്ടിക്ക് എന്തെങ്കിലും പറ്റിയോ ? .. ടൈപ്പ് 2 : ബൈക്ക് നു കുഴപ്പമൊന്നും ഇല്ലാല്ലോടെ ? .... ടൈപ്പ് 3 : നീ എന്നിട്ടു ചത്തോ?... ടൈപ്പ് 4 : നിനക്കെന്തെലും പറ്റിയോ ??? ആൻഡ് ദി അൾട്രാ ലെജൻഡ് ടൈപ്പ്.... ടൈപ്പ് 5 : അളിയാ ... ആ സിനിമ എങ്ങനുണ്ട് ?

സോഷ്യലിസം അറ്റ് കാർമൽ

P. N - താഴെ പറയുന്നതിൽ ചിലതു എന്റെ കഥയും, ബാക്കി, സഹപാഠികളുടെയും ആണ് .. കോളേജിൽ ആദ്യകാലങ്ങളിൽ  സന്തതസഹചാരി ആയിരുന്ന, അല്ലെങ്കിൽ ആകും എന്ന് ഉടമസ്ഥർ കരുതിയിരുന്ന കുറച്ചു  സാധനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു .. അവിടെ വന്നപ്പോൾ അതെല്ലാം എന്റേതായിരുന്നു ... പക്ഷെ  കാലക്രമേണ അതെല്ലാം ഹോസ്റ്റലിന്റെതായി.. അതിൽ ചിലതു കീഴെ പരാമർശിക്കുന്നു ... 1. ചപ്പൽ - പിൽക്കാലത്തു ഹോസ്റ്റലിലെ പല അന്തേവാസികളും വാസസ്ഥലത്തു വെച്ചിരുന്നതായി കാണപ്പെട്ടു . 2. ബക്കറ്റ് - ഏതാണ്ട് അതെ അവസ്ഥ. രാവിലെ ഏതേലും റൂമിൽ നിന്നും കിട്ടും .. പിറ്റേ ദിവസം അല്ലെങ്കിൽ അന്ന് വൈകുന്നേരം  തന്നെ , മറ്റൊരു റൂമിലേയ്ക്ക്  വിട്ടു കൂടു പായുമായിരുന്നു .. 3. ഷർട്ടും ജീൻസും - ഇത് പിന്നെ വാങ്ങി ഒരിക്കൽ ഇട്ടതു ഓർക്കുന്നുണ്ട് .. പലതും .. പിൽക്കാലത്തു എന്റേത് തന്നെ ആണെന്ന് ആരോട്  പറഞ്ഞിട്ടും വിശ്വസിക്കുന്നില്ലായിരുന്നു .. ചില ഷർട്ടുകൾ എല്ലാ  ബ്രാഞ്ചിലെയും, ബാച്ചിലേയും ഇട്ടിട്ടുണ്ടത്രെ. ജീൻസ്‌ ഞാൻ ഒരിക്കൽ ആർട്സ് ഫെസ്റ്റിൽ വേഷപ്രച്ഛന്നനായ സഹമുറിയൻ, നോക്കുകുത്തി ആയി ധരിച്ചേയ്ക്കുന്നതു കണ്ടു .. 4. പുസ്തകം  - ചില പുസ്തക...

രക്ഷാധികാരി ബൈജു

Image
 രക്ഷാധികാരി ബൈജു  ഇത് ഒരു സിനിമ നിരൂപണം അല്ല... ഇതിപ്പോ എഴുതാനുള്ള കാരണം ... ഇന്ന് രാവിലെ ആറു മണിക്ക് ഏഷ്യാനെറ്റ് ടീം ഈ പടം ഇട്ടു രാവിലെ നൊസ്റ്റാൾജിയ എന്നൊരു ആഴമുള്ള കയത്തിലേയ്ക്ക് തള്ളിവിട്ടു..   നാട്ടിൻപുറത്തെ കഥ ആണ് എന്നതല്ല എനിക്ക്  ഇതിലെ നൊസ്റ്റാൾജിയ ഫാക്ടർ. പ്രവാസി ആയ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം ആണ് എൻ്റെ ഫാക്ടർ.. ഒരവധിക്ക് നാട്ടിൽ വരുന്ന ആൾ, പഴയ കൂട്ടുകാരനെ കാണുന്നു ...ബൈജു തൻ്റെ തനതായ ശൈലിയിൽ തിരക്കിൽ ആയിരുന്ന പുള്ളിയെ കണ്വിന്സ് ചെയ്തു ക്രിക്കറ്റ് കാണാൻ വിളിക്കുന്നു .. കാറിൽ വന്ന പുള്ളിയെ നിർബന്ധിച്ചു പെട്ടി ഓട്ടോ യാത്രാവിധേയനാക്കുന്നു ... കളി തുടങ്ങിയപ്പോൾ കോട്ട് ഒക്കെ ഇട്ടു റ്റിപ് റ്റോപ് ആയിരുന്ന മനുഷ്യൻ .. പതിയെ ആവേശത്തിൽ ലയിക്കുന്നു .. ഇടയ്ക്ക് ബൈജു ചോദിക്കും .. ഈ ചൂടത്തു ഇങ്ങനെ ഒരു വേഷധാരി നീ മാത്രമായിരിക്കുമെന്നു. പുള്ളി അപ്പോൾ മറുപടി കൊടുക്കും... ഈ കോട്ട് ഇപ്പോൾ ഏതാണ്ട് ശരീരത്തിന്റെ ഭാഗമാണെന്നു ..പക്ഷെ അവസാന ഓവറുകളിൽ ആവേശ പോരാട്ടത്തിൽ പുള്ളി കോട്ടൊക്കെ വലിച്ചൂരി ആഘോഷപ്രകടനങ്ങൾ ഉണ്ട്.. അതിനു ശേഷം അന്ന് രാത്രി അവർ തമ്മിലുള്ള സംഭാഷണം..പഴയ ഓ...

MNC

 പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ...  ഒരുപാടുണ്ട് ...  കോഴിക്കോട്, കണ്ണൂർ മലപ്പുറം മുതൽ ഡൽഹി , മണാലി , ഹോഗ്നിക്കൽ .. അങ്ങനെ പലതും .. ഒരു കോളേജ് ടൂർ വഴി കണ്ട ഗോവ , മൂകാംബിക , പ്രകൃതിഭംഗി നയങ്ങൾക്ക് തന്ന കുടജാദ്രി .. പിന്നെ ഒഫീഷ്യൽ ട്രിപ്പ് വഴി ഒപ്പിച്ച നെതർലൻഡ്‌സ്‌ .. ആംസ്റ്റർഡാം .. പാരീസ് ..അങ്ങനെ ഉള്ള .. ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ ... പക്ഷെ ..... കൊല്ലവർഷം 2006 .. അതായതു ഏതാണ്ട് പതിനാറു വര്ഷങ്ങള്ക്ക് മുൻപ് കാർമേലിൽ നിന്നും പടിയിറങ്ങിയവനാണ് ഈ ഞാൻ .... നാളിതു വരെ കഴിഞ്ഞിട്ടും അവിടെ ഒന്ന് പോകണം എന്ന ആഗ്രഹം ആണ് ഇപ്പോളും മനസ്സിൽ ... അതെ കാലഘട്ടത്തിൽ.. അതെ തൊരപ്പന്മാരുടെയും തൊരപ്പികളുടെയും  കൂടെ ... അതിനെ പറ്റി എഴുതാമെന്ന് വെച്ചപ്പോൾ പതിവില്ലാതെ ആ സബ്‌ജെക്ടിൽ അസ്‌സൈന്മെന്റ് ആദ്യം സബ്മിറ്റ് ചെയ്ത Aneesh ND എന്ന  കൂട്ടുകാരൻ എന്നെ ഹടാതെ ഞെട്ടിച്ചു ...  ഒന്ന് മാറ്റിപ്പിടിക്കാമെന്നു വെച്ചാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ആണ് അവിടെത്തെ മറ്റൊരു ലോകം മനസ്സിൽ വന്നത് ... Emil Ninan, Vineeth D Nair, Feroz Jinna, Araf Kalam എന്നിവർ താമസിച്ചിരുന്ന ഒരു മുറി ഉണ്ടാരുന്ന...

ഒരു ഭക്ഷണചരിത്രം !!!!!!

എപ്പോഴത്തെയും പോലെ കാലഘട്ടം പരാമർശിച്ചു കൊണ്ട് തുടങ്ങുന്നു ... കൊല്ലവർഷം 2002 ... വീട് വിട്ടു ആദ്യമായി താമസം തുടങ്ങാൻ കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റൽ സെറ്റ് അല്ലെന്നു പറഞ്ഞു വടശ്ശേരിക്കര ചൈത്രം ഡോർമെറ്ററിയിൽ താമസം തുടങ്ങി .. അവിടെത്തെ ഫുഡ് നല്ല പണി ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും നൽകി... ഫുഡ് പോയ്സൺ കാരണം ലീവ് എടുക്കുന്നവർ കൂടുതൽ ആയിരുന്നു .. അതിനെല്ലാം ഒരു മുക്തി എന്ന പ്രതീക്ഷ നൽകി ആ ക്രിസ്തുമസ് മാസത്തിൽ ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് മാറി ... തുടക്കം ജോർ ആയിരുന്നു ... രാവിലെ ഇഡലി , ദോശ, ഉപ്പുമാവ്, പുട്ടു, നല്ല കറികൾ .. ഉച്ചയ്ക്ക് ചോറ്, കൂട്ടാൻ, ബുധനാഴ്ച ബിരിയാണി ... വൈകുന്നേരം ചായയും കടിയും ... രാത്രി ചപ്പാത്തി ..പെറോട്ട... ചോറ് .. അങ്ങനെ അങ്ങനെ ... വീക്കെൻഡ്‌സ് ആണേൽ ആദ്യകാലങ്ങളിൽ ഹോസ്റ്റലിൽ ആള് കുറവായിരുന്നു .. മിക്കവരും വീട്ടിൽ പോകും .. ആ സമയം നല്ല അടിപൊളി ഫുഡ് ആയിരിക്കും .. അന്ന് കിട്ടിയ ചില്ലി ഫിഷും ചില്ലി ചിക്കനും ഇപ്പോളും നല്ല ഓര്മ ഉണ്ട്.. ആ സമയത്തെ കാന്റീൻ സ്റ്റാഫ് എല്ലരും അടിപൊളി ആയിരുന്നു .. നല്ല കമ്പനി ടീൻസ് ... അപ്പോൾ അവിടെ ഒരു ചെയറിൽ തന്നെ ഇരുന്നു എല്ലാം നിരീക്ഷിക്കുന്ന ഭൂതം എന്ന ചെ...