ഒരു പ്രേത കഥ !!
Disclaimer : ഈ കഥയ്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ട്. പറയുന്നതെല്ലാം മനപ്പൂർവ്വം ആണ്. സ്ഥലം : കാർമൽ വാലി ജന്റ്സ് ഹോസ്റ്റൽ .. ഞാൻ നാട്ടിൽ പോയിട്ടു ആ ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിപ്പെട്ടു.. കുളി ഒക്കെ കഴിഞ്ഞ ശേഷം, ഞാൻ അന്തേവാസി ആയ M.N.C റൂമിൽ എത്തി, കുറച്ചു നേരത്തെ കുമ്മകളി (അലമ്പുണ്ടാക്കലിന്റെ CML വേർഷൻ) കഴിഞ്ഞ ശേഷം നത്തിന്റെ റൂമിൽ എത്തി. അവിടെ പട്ടിക്കുഞ്ഞുങ്ങളും, നത്തും, ബദരിയും, കലിപ്പൻ കഞ്ഞിക്കുഴിയും ഒരു കഥ പറയുന്നു. എന്നാൽ പിന്നെ കേട്ടേയ്ക്കാമെന്നു കരുതി അങ്ങട് ചെന്നു. പട്ടിക്കുഞ്ഞുങ്ങൾ : ഈ ഹോസ്റ്റലിൽ എന്തോ അമാനുഷികമായി നടക്കുന്നുണ്ട്. ഞാൻ : അതെന്താടാ നിങ്ങൾക്കങ്ങനെ തോന്നാൻ? നത്ത് : ഡാ , മേളിലത്തെ നില ഇപ്പോഴും പണി കഴിഞ്ഞിട്ടില്ലലോ.. അടുത്ത ജൂനിയർ ബാച്ച് വരുമ്പോളേയ്ക്കും തീരും . പക്ഷെ ഇന്നലെ ഞങ്ങൾ അവിടെ ചുമ്മാ ഒന്ന് കേറി നോക്കി. എന്തോ ആരോ വിരൽ ഞൊടിക്കണ പോലെ ഒരു ശബ്ദം. ഞാൻ : ഒന്ന് പോടേയ് . ആളെ പറ്റിക്കാനായിട്ടു .. പട്ടിക്കുഞ്ഞുങ്ങൾ : നീ വാ. ഞങ്ങൾ തെളിയിക്കാം .. ഇവന്മാർ പണ്ടേ ഉടായിപ്പായതു കൊണ്ട് ഞാൻ അതങ്ങു അങ്ങനെ വിശ്വസിച്ചി...