വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്ന സമയം .. സഹധർമിണിയും മോനും പൊരിഞ്ഞ പോരാട്ടം...

അറ്റന്റൻസ് ബോധിപ്പിക്കാമെന്നു കരുതി ഒന്ന് പുറത്തിറങ്ങി...

എന്താ ഇവിടെ ബഹളം ..

സഹധർമിണി  : നിങ്ങടെ മോൻ കളിച്ചു കളിച്ചു എന്റെ വർക്ക് ഷീറ്റ്  എവിടെയോ കൊണ്ട് കളഞ്ഞു ..എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു തരാൻ പറ ...

എന്നിട്ടു മോനോട്  : എടാ, എൻ്റെ ഷീറ്റ് എത്രയും പെട്ടെന്ന് എടുത്തു തന്നോ .. ഇല്ലേൽ നിന്നെ ഞാൻ തല്ലും ...

ഉടനെ സന്തതി  : തല്ലണമെന്നില്ല അമ്മാ .. ഒന്ന് വഴക്കു പറഞ്ഞു വിട്ടാൽ  മതി... ഞാൻ നന്നാവും ..

അവൾ എന്നെ ഒന്ന് നോക്കി .....

ഞാൻ പിന്നൊന്നും നോക്കിയില്ല .. വർക്ക് ഫ്രം ഹോം തുടർന്നു ....

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life