കലിപ്പൻ കഞ്ഞിക്കുഴി !


ഞങ്ങൾ ആയിരുന്നു കോളേജിലെ ആദ്യത്തെ ബാച്ച്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചിട്ടുണ്ട് .. അതവിടെ നിൽക്കട്ടെ... ഒരു പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാൽ ഞങ്ങൾ തന്നായിരുന്നു സീനിയർസ്... സൊ റാഗിങ് അനുഭവിക്കേണ്ടി വന്നിട്ടില്ല ...

2003 അവസാനം ആയപ്പോൾ രണ്ടാമത്തെ ബാച്ച് വന്നു.. റാഗിങ്... തുടങ്ങിയ കലാപരിപാടികൾ എല്ലാരും തുടങ്ങി. അങ്ങനെ തകൃതി ആയി എല്ലാം നടന്നു പോണു.. ഞങ്ങടെ കൂടെ ഒരു കലിപ്പൻ ഉണ്ടാർന്നു. Mr.കഞ്ഞിക്കുഴി ..

വന്ന സമയം തൊട്ടു കഥകളോട് കഥകൾ.. ഒരിക്കൽ അവൻ ജൂനിയർ പിള്ളേരോട് പറയുന്ന കേട്ടു ..

ഡാ ചെക്കാ ... ഈ നെഞ്ചിലെ പാട് കണ്ടോ ?.. കഴിഞ്ഞ ഓണത്തിന് ഒരു വെട്ടു കൊണ്ടതാ.. എന്നോട് കളിയ്ക്കാൻ നിൽക്കണ്ട ... ഞാൻ കളി പഠിപ്പിക്കും....

ഒരു സൈഡിൽ ഞാൻ ഇത് കേട്ട് കൊണ്ടിരിപ്പുണ്ടായിരുന്നു.. ഞാൻ ഉറപ്പിച്ചു ... ലവൻ പുലി ആണ്.. വെറുതെ ഒന്നിലും ഇടപെടേണ്ട ...

അങ്ങനെ ഒരു ദിവസം... ജൂനിയർ ബാച്ച് ഉം ആയി എന്തോ കശപിശ ഉണ്ടായി ആകെ അലമ്പായി എങ്ങനെയോ ഒക്കെ സോൾവ് ആയി.കാര്യം എന്താണെന്ന് കൃത്യമായി ഓർക്കണില്ല .. പക്ഷെ സംഭവം ഇച്ചിരി കലിപ്പായിരുന്നു ..

എല്ലാം കഴിഞ്ഞു രാത്രീ സംഭവങ്ങൾ എല്ലാം കേട്ട് കൊണ്ടിരിക്കുയായിരുന്നു.  അപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ചോദ്യം വന്നു... നമ്മുടെ കഞ്ഞിക്കുഴി ഉള്ളപ്പോൾ അവന്മാരെന്തിനാ പ്രശ്നം ഉണ്ടാക്കിയതു ?

ഞാൻ അത് ചോയിച്ചു .. ഇത്രെയും ഭീകരനായ ഒരു മുതൽ നമ്മുടെ കൂടെ ഉള്ളപ്പോൾ അവന്മാർക്ക് പേടി ഉണ്ടായിരുന്നില്ലേ ? കഞ്ഞിക്കുഴി കലിപ്പായാൽ തീരാവുന്നതല്ലായിരുന്നോ ഇവിടുത്തെ പ്രശ്നം?

ഇത് കേട്ട Mr പട്ടിക്കുഞ് : നീ കോളേജ് മൊത്തം നോക്കിക്കാണും .. പക്ഷെ നീ അവന്റെ റൂമിൽ നോക്കിയാർന്നോ?.. അവിടെ കട്ടിലിന്റെ അടിയിൽ വൻ കലിപ്പായി Mr കഞ്ഞിക്കുഴി ഒളിച്ചിരിപ്പുണ്ടായിരുന്നു .... 

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life