പരിണാമ സിദ്ധാന്തം..

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്നു.. 

പുറത്തു എന്റെ സഹധർമിണി പിള്ളേരെ പിടിച്ചിരുത്തി ക്ലാസ് എടുക്കുന്നു ... ഒന്ന് കാതോർത്തപ്പോൾ കേട്ടത് പരിണാമ സിദ്ധാന്തം... 

ലവൾ  : മക്കളെ ! അങ്ങനെ കുരങ്ങന്മാരിൽ നിന്നും ആണു മനുഷ്യന്മാർ ഉണ്ടായത്... 

എന്നിട്ടു മോളോട് .. അത് കൊണ്ടാണ് നിന്റെ സഹോദരൻ ഇപ്പളും ഒരിടത്തും ഉറച്ചിരിക്കാത്തതു..

ഞാൻ മനസ്സിൽ  : ഇതവൾ അവനിട്ടു വെച്ചതാണോ, അതോ എനിക്കിട്ടു വെച്ചതാണോ ? ഒന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം..

പുറത്തേയ്ക്കിറങ്ങാൻ പോയപ്പോൾ മോൻറെ ചോദ്യം  : അപ്പൊ ഈ ഗാന്ധിജി ഒക്കെ കുരങ്ങൻ ആയിരുന്നല്ലേ ... എന്താ ലെ ...

ലവൾ തിരിഞ്ഞു നോക്കുന്നതിനു മുൻപ് ഞാൻ ജോലി തുടർന്നു .. എന്തിനാ വെറുതെ ......

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life