ഒരു പ്രേത കഥ !!
Disclaimer : ഈ കഥയ്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ട്. പറയുന്നതെല്ലാം മനപ്പൂർവ്വം ആണ്.
സ്ഥലം : കാർമൽ വാലി ജന്റ്സ് ഹോസ്റ്റൽ..
ഞാൻ നാട്ടിൽ പോയിട്ടു ആ ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിപ്പെട്ടു.. കുളി ഒക്കെ കഴിഞ്ഞ ശേഷം, ഞാൻ അന്തേവാസി ആയ M.N.C റൂമിൽ എത്തി, കുറച്ചു നേരത്തെ കുമ്മകളി (അലമ്പുണ്ടാക്കലിന്റെ CML വേർഷൻ) കഴിഞ്ഞ ശേഷം നത്തിന്റെ റൂമിൽ എത്തി. അവിടെ പട്ടിക്കുഞ്ഞുങ്ങളും, നത്തും, ബദരിയും, കലിപ്പൻ കഞ്ഞിക്കുഴിയും ഒരു കഥ പറയുന്നു. എന്നാൽ പിന്നെ കേട്ടേയ്ക്കാമെന്നു കരുതി അങ്ങട് ചെന്നു.
പട്ടിക്കുഞ്ഞുങ്ങൾ : ഈ ഹോസ്റ്റലിൽ എന്തോ അമാനുഷികമായി നടക്കുന്നുണ്ട്.
ഞാൻ : അതെന്താടാ നിങ്ങൾക്കങ്ങനെ തോന്നാൻ?
നത്ത് : ഡാ , മേളിലത്തെ നില ഇപ്പോഴും പണി കഴിഞ്ഞിട്ടില്ലലോ.. അടുത്ത ജൂനിയർ ബാച്ച് വരുമ്പോളേയ്ക്കും തീരും . പക്ഷെ ഇന്നലെ ഞങ്ങൾ അവിടെ ചുമ്മാ ഒന്ന് കേറി നോക്കി. എന്തോ ആരോ വിരൽ ഞൊടിക്കണ പോലെ ഒരു ശബ്ദം.
ഞാൻ : ഒന്ന് പോടേയ് . ആളെ പറ്റിക്കാനായിട്ടു ..
പട്ടിക്കുഞ്ഞുങ്ങൾ : നീ വാ. ഞങ്ങൾ തെളിയിക്കാം ..
ഇവന്മാർ പണ്ടേ ഉടായിപ്പായതു കൊണ്ട് ഞാൻ അതങ്ങു അങ്ങനെ വിശ്വസിച്ചില്ല..
മേളിൽ പോയി.. ഒരു സൗണ്ട് ഒരുത്തൻ ഉണ്ടാക്കി ... അപ്പുറത്തെ സൈഡ് നിന്നും ഒരു അനക്കം ..
പട്ടിക്കുഞ്ഞുങ്ങൾ : കേട്ടോ .. ഇതാ ഞാൻ പറഞ്ഞതു ..
ഞാൻ : ഒന്ന് പോടെ ! അത് കാറ്റാണ് .. അവിടെ കിടക്കുന്ന ആ കമ്പി വല്ലോം ആടുന്നതാവും ..
അവർ പല രീതിയിലും എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു .. എനിക്കെന്തോ അത്ര......
ദിവസങ്ങൾ കടന്നു പോയി.. ഏറ്റവും മേളിലത്തെ നില പണി തുടങ്ങിയില്ല. സ്റ്റെയർ കേസ് അടച്ചിരുന്നു . പക്ഷെ ഞങ്ങൾക്ക് വേണേൽ കേറാനുള്ള സെറ്റ് അപ്പ് ഉണ്ടാരുന്നു .. ഈ പ്രേത കഥ പല വേർഷൻസ് ഇറങ്ങിത്തുടങ്ങി .. അവിടെന്നും ഇവിടെന്നുമൊക്കെ വെറൈറ്റി അനുഭവങ്ങൾ..
അങ്ങനെ ഒരു രാത്രി ... ആ വാർത്ത പരന്നു. അന്ന് വൈകുന്നേരം മുതൽ ബദ്‌രിയെ കാണ്മാനില്ല..
ആരൊക്കെ ഉണ്ടായിരുന്നെന്നറിയില്ല, ഞാനും പട്ടിക്കുഞ്ഞുങ്ങളും കലിപ്പൻ കഞ്ഞിക്കുഴിയും ഒക്കെ ഉണ്ടായിരുന്നെന്നാണ് ഒരോർമ്മ . ഞങ്ങൾ അവനെ തിരഞ്ഞിറങ്ങി.. എല്ലാ റൂമുകളും തിരഞ്ഞു.. വാർഡന്റെ വരെ ..
അവസാനം ആരോ പറഞ്ഞു നമുക്കെന്നാൽ ആ ടെറസിൽ ഒന്ന് പോയി നോക്കാം.. അങ്ങനെ ഞാനുൾപ്പെടുന്ന ഒരു സംഘം രാത്രി 10 നു ആ ടെറസ്സിൽ കേറാൻ തീരുമാനിച്ചു. ലേശം ഭയം ഉണ്ടായിരുന്നു.. ഇല്ലെന്നു പറയുന്നില്ല !!
പതിയെ ടെറസ്സിന്റെ ആ ഷീറ്റ് മാറ്റി കേറാൻ നോക്കുമ്പോൾ പട്ടിക്കുഞ്ഞു : ഡാ കൂതറെ, തിരിച്ചു വരണേടാ !!!
ഞാൻ : ഫ! ആളെ പേടിയാക്കുന്നോടാ കോപ്പേ .. ഒന്ന് നോക്കട്ടെ .. എന്നും പറഞ്ഞു ഞാൻ പുറത്തേയ്ക്കിറങ്ങി .. കൂടെ മറ്റൊരുവനും .. അവിടെ നിന്ന് തന്നെ ചുറ്റും നോക്കി .. ഒന്നും കണ്ടില്ല ...
കൂടെ നിന്ന മഹാൻ .. ഡേ .. എന്തോ ശബ്ദം കേൾക്കുന്നു .. എനിക്ക് പേടിയാകുന്നു .. ഞാൻ പോണു ..
ഞാനും ഇറങ്ങി .. എങ്ങാനും ഇത് ശെരിക്കും ഉള്ളതാണെങ്കിലോ .... അങ്ങനെ പിന്നെയും ഒരു മണിക്കൂർ തള്ളി നീക്കി .. പിന്നെയും തിരച്ചിൽ തുടർന്നു. പത്ത് മണി ഒക്കെ ആയാൽ ബാൽക്കണിയിൽ ഫോൺ വിളി മത്സരം തുടങ്ങും.. അവിടെ നോക്കിയപ്പോളും ബദരി മിസ്സിംഗ്...ഞങ്ങൾ MNC ലോട്ട് തന്നെ തിരിച്ചു നടന്നു ...
പെട്ടെന്നു ഒരു അലർച്ചയും അശരീരിയും .. അളിയാ .. ദേണ്ടെ കാണാതായ ബദരി ..
ഞങ്ങളെല്ലാം ഓടി ചെന്നപ്പോൾ കാലിന്റെ അടിയിൽ രക്തം ഒലിപ്പിച്ചു Mr ബദരി വരുന്നു ....എന്താ സംഭവം എന്ന് ഒരു പിടിയും ഇല്ല ..
കാലൊക്കെ ചുരുട്ടിക്കെട്ടി വെച്ചതിനു ശേഷം ആ രഹസ്യത്തിന്റെ ചുരുളും അവൻ അഴിച്ചു ..
അവനും പട്ടിക്കുഞ്ഞുങ്ങളും കൂടെ സൃഷ്ടിച്ചെടുത്ത കഥാപാത്രമായ ആ പ്രേതം , ലവൻ തന്നെ ആയിരുന്നു..ഞങ്ങൾ ആ ടെറസ്സിന്റെ മേളിൽ കയറി നോക്കിയപ്പോൾ അവൻ ഞങ്ങളുടെ പുറകിലെ ഷീറ്റിൻറെ പുറകിൽ തന്നെ ഉണ്ടായിരുന്നു ...
അവസാനം അവൻ ആ വഴി തന്നെ അകത്തു കേറാൻ നോക്കിയപ്പോൾ അവിടെ ഞങ്ങളിൽ ചിലരെ കണ്ടു അവൻ ട്വിസ്റ്റ് കാണിച്ചതാ ... ബാൽക്കണി വഴി കേറാൻ സൺഷേഡ് വഴി കൈവരിയിലേയ്ക്ക് ചാടിയതാ ...
വന്നു പെട്ടത് ആ കമ്പിയുടെ പുറത്തു .. അങ്ങനെ ആ പ്രേതം മനുഷ്യനായി ...
വാൽകഷ്ണം : ഈ കഥ, എന്റെ അനുഭവം. വേറെ പല വീക്ഷണകോണകങ്ങളും ഞാൻ കമന്റ് സെക്ഷനിൽ പ്രതീക്ഷിക്കുന്നു. അനുഭവസ്ഥർ വേറെയും ഉണ്ട് .. ക്ലൈമാക്സ് ഇത് തന്നെ ...

Comments