സംഭവം ഡിപ്രെഷൻ അല്ല !!!
ഒരു ചെറിയ ഇമേജ് ബ്രേക്കിംഗ് ... എപ്പോളും ചിരിയും കളിയും ആയി മാത്രം നിങ്ങൾ കണ്ടിട്ടുള്ള എൻ്റെ ഒരു റീസെൻറ് അനുഭവം ....
ഒരു 5 -6 മാസങ്ങൾക്ക് മുൻപ് നടന്നത് ...
ഓഫീസിലും ഞാൻ നല്ല ആക്റ്റീവ്, ആലബൻ മോഡ് ആണ് .. ബട്ട് ആ പറഞ്ഞ സമയം പെട്ടെന്ന് ഞാൻ സൈലന്റ് ആയി ... മിണ്ടാട്ടം കുറഞ്ഞു ... ചിലർ ചോതിച്ചു ... ഓഫ്‌കോഴ്സ് ... വളരെ പെട്ടെന്ന് തന്നെ കണ്ടു പിടിക്കാവുന്ന കേസ് ആണ് ...
സംഭവം ഡിപ്രെഷൻ അല്ല ... ബട്ട് ഏതാണ്ട് ആ ഒരു അവസ്ഥ ... കാരണം ഞാൻ എന്നോട് തന്നെ ചോദിച്ചു .... പലരും എന്നോട് ചോദിച്ചു ...ഞാൻ പറഞ്ഞില്ല ... ആ അവസ്ഥയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരം മറ്റൊന്നുമല്ല .... ജീവിതത്തിൽ ഇന്നും ഇന്നലെയും എടുത്തു നോക്കുമ്പോൾ എനിക്ക് കലണ്ടർ തീയതി അല്ലാതെ ഒരു വ്യത്യാസവും തോന്നുന്നില്ല ... ഇനി നാളെയും ഇതു തന്നെ അവസ്ഥ ... എന്നും ഒരേ കാര്യങ്ങൾ .. ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ചെയ്തു പോകുന്നു ... ഒരു മടുപ്പ് ..
പണ്ടൊക്കെ ആയിരുന്നേൽ എന്തേലും സ്പോർട്സ് ആക്ടിവിറ്റി വഴി ഞാൻ എൻഗേജ്ഡ് ആണ് .. സൊ അങ്ങനെ തോന്നിയിട്ടേ ഇല്ല ... ഇപ്പോൾ ക്രിക്കറ്റ് കളിക്കാനോ , ഷട്ടിൽ കളിക്കാനോ ഒക്കെ ആരെയെങ്കിലും വിളിച്ചാൽ ... ഒരു കിഡ്‌നി ചോദിച്ചാൽ തരുന്ന ആ ദേഷ്യ മുഖഭാവം ആണ് തരുന്നത് ... വീട്ടിൽ പിള്ളേരുടെ കൂടെ ഉള്ള കുമ്മകളി ഉണ്ട്... ബട്ട് എന്തോ മിസ്സിംഗ് ....
സഹധർമിണി ഇത് നോട്ടീസ് ചെയ്തു ... കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു ... അവൾ ആയിടയ്ക്ക് വെറുതെ ഒന്ന് ചോദിച്ചു .. നിങ്ങടെ ഓഫീസിലെ ബേസ്ഡ് ഫ്രണ്ട് ആരാണ് .... ഞാൻ ഒരുപാടൊന്നും ആലോചിക്കാതെ പറഞ്ഞു ... ആരുമില്ല ... അവിടെ അങ്ങനെ പറയാൻ എനിക്കാരുമില്ല ...
കോളേജിൽ ഫ്രണ്ട്‌സ് ഉണ്ടായിരുന്നല്ലോ ... ആരൊക്കെ ആയി ടച്ച് ഉണ്ട് .... ഞാൻ പറഞ്ഞു .. ഞാൻ തന്നെ കുറച്ചു കാലമായി രാവിലെ എണീക്കുന്നു .. എട്ടു മണിക്ക് നിങ്ങളെ സ്കൂളിൽ കൊണ്ടാക്കിയിട്ടു അത് വഴി ഓഫീസിൽ പോണു .... രാത്രി ഒൻപതിന് വരുന്നു .... എവിടെ സമയം ... അവളൊന്നും പറഞ്ഞില്ല ... ഒരു ചിരിയിൽ ഒതുക്കി ...
ക്രിക്കറ്റ് എനിക്ക് ഒരു പ്രാന്തായിരുന്നു ... പിന്നെ പല ഗെയിംസിലും ഇൻവോൾവ്ഡ് ആയതു കൊണ്ട് മുന്പങ്ങനെ തോന്നിയിട്ടില്ല ... ചിലപ്പോളൊക്കെ ... അല്ല ... മിക്കപ്പോളും ഞാൻ കാർമൽ ആയി ഒന്ന് താരതമ്യപെടുത്തും.. അവിടെ ഈ അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല ....പിന്നെ കരുതും ... പ്രായമായി വരുന്നു ... എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും ... കുടുംബം ഒക്കെ ആയി എല്ലാനും ഒതുങ്ങിക്കൂടി ... അത്ര തന്നെ ...
അങ്ങനെ ആ ഒരു അവസ്ഥയും ആയി പൊരുത്തപ്പെട്ടു വന്നപ്പോൾ ലോക്കഡോൺ .... കൂടുതലൊന്നും പറയാനില്ല ... ശനിയും ഞായറും വരെ കട്ടപ്പണി .... ഉറക്കമില്ല ... അതും മേത്തയുടെ ഫോട്ടം കണ്ടാൽ ഉറങ്ങുന്ന എനിക്ക് ..... ബട്ട് ആരോടും ഒന്നും പറഞ്ഞില്ല ... പെണ്ണുംപിള്ള എല്ലാം കാണുന്നുണ്ട് .. അവൾക്ക് കാര്യം അറിയില്ല ... ബട്ട് അവൾ ആ ചോദ്യം പിന്നെയും ചോദിച്ചു .. കൂട്ടുകാർ എത്രയുണ്ട് ... ഞാനൊന്നും പറഞ്ഞില്ല ...
അങ്ങനെയിരിക്കെ... ഏതാണ്ട് അഞ്ചു കൊല്ലമായി ഉള്ള ഞങ്ങടെ ഇലെക്ട്രിക്കൽ വഹട്സപ്പ് ഗ്രൂപ്പിൽ ഒരു ചോദ്യം ... ഒരു സൂം കാൾ ആയാലോ ... ഞാനും ഓക്കേ പറഞ്ഞു ...
കാൾ വെച്ചു .. ഏതാണ്ട് പതിനഞ്ചു പേര് കൂടി ... ഒരു രണ്ടു രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല .... പിന്നെയും വെച്ചു .. ഇതേ അവസ്ഥ ... ഞാൻ കൂട്ടത്തിൽ ഒരാളെ നോട്ടീസ് ചെയ്തു ... രണ്ടു കാളിലും ഉണ്ടായിരുന്നു .. കാര്യമായി ഒന്നും പറഞ്ഞില്ല ചിരിച്ചു കൊണ്ടിരുന്നു ... ബാക്കി ചിലരും അതെ അവസ്ഥ .... ഞാനിതു രണ്ട കാളും കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞാണ് ആലോചിച്ചത് ...അതിൽ പലരും .. ആ ഒരു മോമെന്റ്റ് എൻജോയ് ചെയ്യുക ആയിരുന്നു
യാദൃശ്ചികം ആയി നമ്മുടെ ഡിപ്രെഷൻ സ്പെഷ്യലിസ്റ്റുമായി ഒരു വാട്സാപ്പ് സംവാദനം നടന്നു ... അത് മുഴുമിപ്പിക്കാറായപ്പോൾ അവൻ പറഞ്ഞു ... ഡേയ് വല്ലപ്പോഴുമൊക്കെ വിളിയെടേയ് ... സെയിം സംഭവം പിന്നെയും അവന്റെ വായിൽ നിന്നും കേട്ട് .. പലരുടേം പേര് അവൻ പറഞ്ഞു ഇവരെല്ലാം എന്താ ചെയ്യുന്നതെന്ന് എനിക്കറിയാം.... നിന്റെ ഒരു വിവരവും ഇല്ല ...
ഇതിൽ നിന്നെല്ലാം ഒരു കാര്യം മനസിലായി.... വർക്ക് ,ക്രിക്കറ്റ്, ഷട്ടിൽ ഒന്നുമില്ലായിരുന്നു എന്റെ പ്രശ്നം .. ജീവിതത്തിൽ പൊന്നു പോലെ കാത്തു വെച്ചിരുന്ന സുഹൃത് ബന്ധങ്ങൾ കാലത്തിന്റെ കൂടെ പോയപ്പോൾ ഞാൻ മറന്നു .. പണിത്തിരക്ക് ഒരു കാരണം എന്ന് കരുതി ...
എല്ലൊരോടും പറയാനുള്ള ഒരു കാര്യം ... ചിലപ്പോൾ നിങ്ങളിൽ പലർക്കും ഈ ഒരു അവസ്ഥ വന്നേയ്ക്കാം ... കാലത്തിനൊപ്പം പോകുമ്പോൾ ... പക്ഷെ കൂട്ടുകാരുമായി ഇടിയ്ക്കിടയ്ക് ഒരു കാൾ ... വാട്സാപ്പ് ചാറ്റ് വഴി അല്ല ... അല്ലാതെ ... നേരിട്ട് കാണുകയോ .. ഫോൺ വഴിയോ ... ആ ഒരു ബന്ധം സൂക്ഷിക്കുക ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളെല്ലാം കോളേജ് ലൈഫ് ആണ് ഏറ്റവും കൂടുതൽ അടിച്ചുപൊളിച്ചതു ... ആ സുഹൃത്ത്ബന്ധങ്ങൾ സ്വന്തം തിരക്ക് മറന്നു ... അതിനു വില കല്പിക്കുക .. ഒരുപാട് ..ഒരുപാട് ഗുണം ചെയ്യും ...
വാൽകഷ്ണം ഒന്ന് : ചിലർ ഇതാദ്യം മുതലേ ചെയ്യുന്നുണ്ട് .. ഒരു പക്ഷെ അവർക്ക് ഞാനീ പറഞ്ഞത് മനസിലാകില്ല ...പക്ഷെ ഇതേ അനുഭവം ഉണ്ടായിരുന്നവർ തീർച്ചയായും കാണും ... അവർക്കിതുപകരിക്കും ...
വാൽകഷ്ണം രണ്ടു : ഞാനിപ്പോ പലരേയും വിളിക്കാറുണ്ട് .. അത്യാവശ്യം പഴയ സുഹൃത്ബന്ധങ്ങൾ പൊടി തട്ടി എടുക്കുന്നുണ്ട് .. സൊ ആ ഡെപ്പ്രെഷൻ ഈസ് നോട്ട് വാലിഡ് എനിമോർ ....
വാൽകഷ്ണം മൂന്നു : എന്നെ ആ പഴയ കൂതറ ആക്കി എടുക്കാൻ കാർമൽ മിസ്ഡ് വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട് ...
ഇനി ആ ഡിപ്രെഷൻ സ്പെഷ്യലിസ്റ്നെ ധൈര്യമായി ഒന്ന് വിളിച്ചോട്ടെ
Comments