Self Intro
ആരും ചലഞ്ചു ചെയ്തില്ല ... എപ്പോളെത്തേം പോലെ ദേണ്ടെ ഞാൻ വലിഞ്ഞു കേറി വരുന്നു .... ഞാൻ കിരൺ .. 2002 -2006 ബാച്ചിലെ ഇലെക്ട്രിക്കൽ വിദ്യാർത്ഥി ...ആ കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന എല്ലാരും ... സ്റ്റുഡന്റസ് ... ടീച്ചേർസ് ... വർക്കേഴ്സ് .... അങ്ങനെ എല്ലാരും ഉൾപ്പെടുന്ന സമൂഹം കൂതറ എന്ന പേരിൽ അറിഞ്ഞിരുന്ന വ്യക്തിത്വം ... ഒരു പക്ഷെ ഇപ്പോളും അങ്ങനെ തന്നെ അറിയപ്പെടുന്നു .. തിരോന്തരംകാരൻ ആണ് ... ആദ്യമായി ആണ് വീട്ടീന്ന് മാറി അത്രയും ദൂരെ നിന്നതു ... അത് ഇത്രയും പ്രകൃതിരമണീയമായ ... ഇത്രയും അനുഭവങ്ങൾ പകർന്നു തന്ന കാർമൽ കോളേജ് .... ഒരു എഴുപതു ശതമാനം മാർക്കോടെ പാസ്സ് ആയി .. (ഫസ്റ്റ് സെമെസ്റ്ററിൽ നല്ല ഇന്റെര്ണല്സ് കിട്ടിയിരുന്നേൽ.. കൂടുതൽ കിട്ടിയേനെ ).. ഇതിവിടെ പറയാൻ കാര്യമെന്തെന്നു വെച്ചാൽ ഒരു പഠിപ്പി ഇമേജ് ഇച്ചിരി ഉണ്ടായിരുന്നു .. ബട്ട് ആ കോളേജിലെ ഏറ്റവും വലിയ തല്ലുകൊള്ളി ഞാനായിരുന്നു.. കുതറയെ തല്ലണമെന്ന് പറഞ്ഞാൽ ഹോസ്റ്റൽ ഇളകുമായിരുന്നു .. ഒരുമാതിരി എല്ലാരുടെന്നും തല്ലു വാങ്ങിക്കൂട്ടിയിട്ടുണ്ട് ...അവിടെ നടന്ന ഏതാണ്ട് ഒരു എൺപതു ശതമാനം ഉഡായിപ്പുകളിലും എന്റെ രഹസ്യമായ കൈകൾ ഉണ്ടായിരുന്നു .... അൾട്ടി...