Get Together
കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരിടയ്ക്ക് കോളേജിൽ ഒരു ഗെറ്റ് ടുഗെതെർ സെറ്റ് ആക്കിയാലോ എന്നൊരു ആശയം ഗ്രൂപ്പിൽ കണ്ടു .. എപ്പോളത്തെയും പോലെ ഞാൻ ഓക്കേ പറഞ്ഞു .. പതിവ് പോലെ ഒന്നും നടക്കില്ലെന്നു തോന്നി ...
ദിവസങ്ങൾ കഴിയുന്തോറും അതെന്റെ വെറും തോന്നലാണെന്നു മനസിലായി ... എല്ലാരും നല്ല ചൂടിൽ കാര്യങ്ങൾ നീക്കുന്നു .. ഓരോ ബ്രാഞ്ചിൽ നിന്നും ആൾക്കാരെ വിളിക്കാനുള്ള ചുമതല കുറച്ചു പേർക്ക് ... പിന്നെ പഴയ സ്റ്റാഫിനെ പോക്കാനുള്ളത് .... കോളേജിൽ പോയി സംസാരിക്കണം എന്നത് .... പിന്നെ മാർക്കറ്റിംഗ് .. അതായത് ഈ സാമാനം എല്ലാരേം അറിയിച്ചു ചൂട് പിടിപ്പിച്ചു മാക്സിമം പൊലിപ്പിക്കുക എന്ന ജോലി എനിക്കും ചിലർക്കും ....
തുടങ്ങി .... പല രീതിയിലും ഭാവത്തിലും കൌണ്ട് ഡൌൺ പോസ്റ്റുകൾ ... ആക്റ്റീവ് ആയ ചർച്ചകൾ അങ്ങനെ അങ്ങനെ ....
അവസാനം 2013 ഡിസംബർ 22 നു ഞങ്ങൾ കോളേജിൽ കണ്ടുമുട്ടി ..........പഴയ സഹപാഠികളെയും അധ്യാപകരെയും എല്ലാവരെയും കണ്ടു ... ആ കണ്ടുമുട്ടലിനു അവസരം ഉണ്ടാക്കിത്തന്ന എല്ലാവര്ക്കും നന്ദി ...
ആ സംഭവം കഴിഞ്ഞിട്ട് നാളെ ഏഴു വര്ഷം തികയുന്നു ...
Comments