Birthday celebrations

 ഏപ്രിൽ 20 .. 1985 .. ഞാൻ എന്ന ഞാൻ ഭൂജാതനായി ...

അത്യാവശ്യം നല്ല ദിവസം ... പ്ലസ് ടു വരെ സ്കൂളിൽ ഒരു മുട്ടായി പോലും വാങ്ങി കൊടുക്കേണ്ടി വന്നില്ല ... സൊ ധനകാര്യപരമായി ഒരു നഷ്ടവും ഇല്ല ...
2002 -ൽ കാർമൽ കോളേജിൽ കേറി ... ആദ്യമായി അങ്ങനെ ബർത്ഡേയ് ചെലവുകൾ ചെയ്തു .... കാലക്രമേണ ബർത്ഡേയ് ആഘോഷങ്ങൾ കൂടുതൽ അഡ്വെഞ്ചുറസ് ആയി ... എന്തിനാണ് ജനിച്ചത് എന്ന് വിധം ആഘോഷങ്ങൾ പൊളിച്ചടുക്കി .... കുറച്ചു അനുഭവങ്ങൾ കീഴെ ...
2005 - ഏപ്രിൽ 20 ... എന്തിനാണ് ഞാൻ ജനിച്ചത് എന്നെനിക്ക് ആദ്യം തോന്നിയ ദിവസം .... 12 ആയപ്പോളേയ്ക്കും റൂമിനു പുറത്തു ഒരു ജനാവലി ..... ലാലേട്ടന്റെ മൂവി ഫസ്റ്റ് ഡേ എഫ്ഫക്റ്റ് .... എന്നെ തല്ലണം എന്ന് പറഞ്ഞാൽ പഠിപ്പിക്കുന്ന സാറന്മാർ വരെ വരുമായിരുന്നു .. (എന്തോ ഇഷ്ടമായിരുന്നു എന്നെ എല്ലാര്ക്കും )...
ആദ്യം റൂമിന്റെ പുറത്തേയ്ക്ക് കൊണ്ട് പോയി ഒരു ബോട്ടിൽ ചെൽപാർക്ക് നീല മഷി സഹമുറിയൻ
Arun Ashok
എന്റെ മേൽ ഒഴിച്ചു ... ബാത്‌റൂമിൽ കൊണ്ട് പോയി എന്നെ മാത്രം മാറ്റി നിർത്തി അവർ മേളിലേയ്ക്ക് നോക്കി ... അപകടം മണത്ത ഞാൻ കളരിപരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഇടതും വലതും ഒന്നും നോക്കാതെ ഒഴിഞ്ഞു മാറി .... ദേണ്ടെ ഞാൻ നിന്ന സ്ഥലത്തു ഒരു ബക്കറ്റ് പൈൻആപ്പിൾ വേസ്റ്റ് മേലെ നിന്നും ഒഴിക്കപ്പെട്ടു ... രക്ഷപെട്ട സമാധാനത്തിൽ നിൽക്കുമ്പോൾ അവർ ബാക്കി ഇരുന്നത് എന്റെ പുറത്തു തന്നെ ഒഴിച്ചു ... പിന്നെയും എന്തൊക്കെയോ നടന്നു ... എല്ലാം കഴിഞ്ഞു കുളിക്കാൻ കേറിയപ്പോൾ ദേണ്ടെ ലൈറ്റ് ഓഫ് ചെയ്തു തീയും എടുത്തോണ്ട് വെളിച്ചപ്പാട് ... പിന്നെ ബാത്റൂമിലെ മേലിൽ നിന്നും എന്തൊക്കെയോ ഒഴിക്കപ്പെടുന്നു ... ബാത്റൂം കഴുകുന്ന സാധനങ്ങൾ എല്ലാം ഓരോന്നായി വന്നു വീഴുന്നു .... അങ്ങനെ അങ്ങനെ.... ഏതാണ്ട് ഒന്നേകാൽ മണിക്കൂർ നീണ്ട ആഘോഷം കഴിഞ്ഞു ....
അടുത്ത വര്ഷം ... അതെ ദുർദിനം ....
ഇത്തവണ കൂടുതൽ വെറൈറ്റി ആകുമെന്ന് ഉറപ്പായിരുന്നു ... ഞാൻ പാസ് ഔട്ട് ആകുന്ന വര്ഷം .... ഏതാണ്ട് ആ ബാച്ചിലെ ലാസ്‌റ് ബർത്ഡേയ് ... ആഘോഷിക്കാൻ വേറെ കാരണം വേണമെന്നില്ലല്ലോ ......
ആദ്യം ഇട്ടിരുന്ന ഉടുപ്പ് ഊരി അത് തന്നെ വെച്ച് എന്നെ ഒരു കസേരയിൽ കെട്ടിയിട്ടു ... ഒരാഴ്ച പഴക്കമുള്ള പായസം ആദ്യം എൻ്റെ ശരീരം സന്ദർശിച്ചു .. നല്ല പുളിച്ച മണം .... മീൻകറി .. സാമ്പാർ ... വഴിയേ വന്നു ..... അതിനു ശേഷം വന്നത് കത്രികയും ആയി അടുത്ത സഹമുറിയൻ
Anoop Ravi
..... എത്ര കരഞ്ഞു പറഞ്ഞിട്ടും ഉണ്ടായിരുന്ന പൂച്ചമീശ അവൻ കത്രിച്ചു കളഞ്ഞു ... കഷണ്ടി മറയ്ക്കാൻ വെച്ചിരുന്ന മുടി മുറിക്കാൻ പോയപ്പോൾ പാവം തോന്നി ഏതോ ഒരുത്തൻ അത് പിൻവലിപ്പിച്ചു ... ഇതിന്റെ വീഡിയോ ഉണ്ട്..... ബട്ട് ഇടുന്നില്ല ... അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്നെ കൊണ്ട് മീശ വടിപ്പിച്ചു..... ലാസ്‌റ് ബർത്ഡേയ് അങ്ങനെ ഖുദാഗവാ .....
മറ്റു ചില ഓർമ്മകൾ കൂടെ കുറിക്കുന്നു ...
1 . രാജിൽ എന്ന് പറയുന്ന മഹാന്റെ ജന്മദിനം ആഘോഷിക്കാൻ സാധന സാമഗ്രികൾ കളക്ട് ചെയ്യാനായി റൂമിൽ കേറിയിറങ്ങുന്നു .. ജൂനിയർസിന്റെ കയ്യിൽ നിന്നും വേസ്റ്റ് ആയി ഇന്റലും ഉണ്ടോന്നു ചോയ്ച്ചപ്പോൾ പഴയ ബ്ലേഡ് എടുത്തു തന്ന ധനൂപിനെ ഈ അവസരത്തിൽ വല്ലാണ്ട് സ്മരിക്കുന്നു ..
2 . പഴയ മീന്കറിയിൽ കുളിച്ചു നിൽക്കുന്ന രാജാവ്
Aaraf Kalam
3 . ലിപ്സ്റ്റിക്കിൽ മുങ്ങി നിൽക്കുന്ന
Renjan George Thomas
..
4 . ഓണത്തിനും ക്രിസ്റ്റമസിനും എന്നല്ല എന്തിനും നമ്മൾ കോഴിയെ അറുക്കും ... അത് പോലെ എല്ലാ ബർത്ഡേയ്ക്കും അവസാനം കുളിക്കേണ്ട അവസ്ഥ വരുന്ന
Robert Thomas
... ഇങ്ങനൊക്കെ നോക്കിയാലും അവന്റെ പുറത്തും സാമാനങ്ങൾ വന്നു വീഴും ...
5 . ബെഡ്ഷീറ്റിൽ കെട്ടിയിട്ടു ഉരുട്ടപ്പെടുന്ന പലരും ....
കാര്യം എന്തൊക്കെ പറഞ്ഞാലും ഇത് നല്ലൊരു അനുഭവം ആണ് ... ഇതിന്റെ ബാക്കി പത്രമായി ഞാൻ ഏതാണ്ട് ഇതേ പരിപാടി എം ബി എ പഠിച്ച SCMS എന്ന വളരെ സ്ട്രിക്ട് ആയ കോളേജിലും കൊണ്ട് വന്നു .. രാത്രി ഒരു മണിക്ക് ഇരയെ എടുത്തു കൊണ്ട് എല്ലാ റൂമിലും ചെന്ന് ചവിട്ടു വാങ്ങി കൊടുക്കകയായിരുന്നു അന്നത്തെ കലാപരിപാടി ...
പിൽക്കാലത്തു ഓഫീസിൽ വന്നപ്പോളും ഇതു തന്നെ അവസ്ഥ .... ഒരു ഫോട്ടം കീഴെ കൊടുത്തിട്ടുണ്ട് ...... രണ്ടു വര്ഷം മുൻപ് നടന്ന ഒന്ന് .... ഷേവിങ്ങ് ക്രീം, മസാലപ്പൊടി, ദോശമാവ് , പഴയ സാമ്പാറും ചമ്മന്തിയും അങ്ങനെ പലതും അതിൽ കാണബിൾ ആണ് ..




Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life