ചിന്താമണി കൊലക്കേസ്
രാവിലെ ഏഷ്യാനെറ്റ് ഇട്ടപ്പോൾ ചിന്താമണി കൊലക്കേസ് ...
2006 ഏപ്രിൽ പതിനാറിന് റിലീസ് ആയ പടം ... റിലീസ് ഇന്റെ അന്ന് തന്നെ കോളേജിൽ നിന്നും പതിവ് പോലെ ആളെ കൂട്ടി രണ്ടു ജീപ്പ് കുത്തി നിറച്ചു പത്തനംതിട്ട അനുരാഗിലേയ്ക്ക് വിട്ടു .... നല്ല സസ്പെൻസ് ഉള്ള മൂവി ആണെന്നാ കേട്ടത് .... അല്ലേലും റിലീസിന്റെ അന്ന് തന്നെ ഇത് പോലെ ജീപ്പ് വിളിച്ചു പടം കാണാൻ പോകുന്നത് നുമ്മടെ ഹോബി ആയിരുന്നു .... നരൻ, നേരറിയാൻ സിബിഐ, ചാന്തുപൊട്ട്, അന്യൻ അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ... അവസാനം അങ്ങനെ പോയി കണ്ടത് പ്രജാപതി ( മറക്കാൻ അഗ്രഹിക്കുന്ന ഒന്ന് )....
അപ്പൊ പറഞ്ഞു വന്നത് ... കൊലക്കേസ് .... മാറ്റിനി വിട്ടിറങ്ങിയതും ചെന്ന് പെട്ടത് സഹപാഠി ആയ Mr
Rejin Mannil
എന്ന മഹാന്റെ മുന്നിൽ ... നീ എന്നതാടാ ഇന്ന് ഉച്ചയ്ക്ക ശേഷം വരാത്തതെന്നു ചോദിച്ചു തീരുന്നതിനു മുൻപ് ... ഡാ .. സായ്‌കുമാറാണ് വില്ലൻ കേട്ടോ .. മറക്കാതെ ഇത് തന്നെ ആലോചിച്ചു പടം കാണണേ ..............സസ്പെൻസ് ഠിം !!!അല്ലേലും ഇങ്ങനെത്തെ രസംകൊല്ലികൾ എല്ലായിടത്തും കാണും !!!!!!!!!!
Comments