Self Intro

 ആരും ചലഞ്ചു ചെയ്തില്ല ... എപ്പോളെത്തേം പോലെ ദേണ്ടെ ഞാൻ വലിഞ്ഞു കേറി വരുന്നു ....

ഞാൻ കിരൺ .. 2002 -2006 ബാച്ചിലെ ഇലെക്ട്രിക്കൽ വിദ്യാർത്ഥി ...ആ കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന എല്ലാരും ... സ്റ്റുഡന്റസ് ... ടീച്ചേർസ് ... വർക്കേഴ്സ് .... അങ്ങനെ എല്ലാരും ഉൾപ്പെടുന്ന സമൂഹം കൂതറ എന്ന പേരിൽ അറിഞ്ഞിരുന്ന വ്യക്തിത്വം ... ഒരു പക്ഷെ ഇപ്പോളും അങ്ങനെ തന്നെ അറിയപ്പെടുന്നു ..
തിരോന്തരംകാരൻ ആണ് ... ആദ്യമായി ആണ് വീട്ടീന്ന് മാറി അത്രയും ദൂരെ നിന്നതു ... അത് ഇത്രയും പ്രകൃതിരമണീയമായ ... ഇത്രയും അനുഭവങ്ങൾ പകർന്നു തന്ന കാർമൽ കോളേജ് ....
ഒരു എഴുപതു ശതമാനം മാർക്കോടെ പാസ്സ് ആയി .. (ഫസ്റ്റ് സെമെസ്റ്ററിൽ നല്ല ഇന്റെര്ണല്സ് കിട്ടിയിരുന്നേൽ.. കൂടുതൽ കിട്ടിയേനെ ).. ഇതിവിടെ പറയാൻ കാര്യമെന്തെന്നു വെച്ചാൽ ഒരു പഠിപ്പി ഇമേജ് ഇച്ചിരി ഉണ്ടായിരുന്നു .. ബട്ട് ആ കോളേജിലെ ഏറ്റവും വലിയ തല്ലുകൊള്ളി ഞാനായിരുന്നു.. കുതറയെ തല്ലണമെന്ന് പറഞ്ഞാൽ ഹോസ്റ്റൽ ഇളകുമായിരുന്നു .. ഒരുമാതിരി എല്ലാരുടെന്നും തല്ലു വാങ്ങിക്കൂട്ടിയിട്ടുണ്ട് ...അവിടെ നടന്ന ഏതാണ്ട് ഒരു എൺപതു ശതമാനം ഉഡായിപ്പുകളിലും എന്റെ രഹസ്യമായ കൈകൾ ഉണ്ടായിരുന്നു ....
അൾട്ടിമേറ്റ് ക്രിക്കറ്റ് പ്രാന്തൻ .... അവിടെ നാല് കൊല്ലം ക്രിക്കറ്റ് കളിച്ചതിനു ഒരു കയ്യും കണക്കും ഇല്ല ... ഒരു മാന് ഓഫ് ദി ഫൈനൽ അവാർഡും കിട്ടിയിട്ടുണ്ട് - മൂന്ന് ഓവർ രണ്ടു വൈഡ് ഉൾപ്പടെ മൂന്നു റൺ നാല് വിക്കറ്റ് ... എഗൈൻ അതിവിടെ എടുത്തു പറഞ്ഞത് മറ്റൊരു ഇമേജ് ബ്രേക്ക് ചെയ്യാനാണ് ... ആ കോളേജിൽ എന്നെ ഒരു വട്ടമെങ്കിലും സിക്സ് അടിക്കാത്തവർ കുറവാ ... ബട്ട് ഈ പറഞ്ഞ പോലെ തന്നെ എന്നെ പോലെ ഒരു സെറ്റ് ക്രിക്കറ്റ് പ്രാന്തന്മാർ അവിടെയുണ്ടായിരുന്നു ... ഇപ്പോഴും എല്ലാ ജനുവരി മുപ്പതിനും ഞാൻ ഫേസ്ബുക്കിൽ 2004 ൽ നടന്ന ഒരു ക്രിക്കറ്റ് മാച്ച് വിവരിക്കാറുണ്ട് 😛
കോളേജ് കഴിഞ്ഞു എലെക്ട്രിക്കൽ ബാച്ചിനോടുള്ള സ്നേഹം കാരണവും , ജാവ പഠിക്കാനുള്ള മടി കാരണവും, സോഫ്റ്റ്‌വെയർ ഇൻഡസ്ട്രയിൽ കേറണ്ട എന്ന് കരുതി കൊച്ചി scms കോളേജിൽ പോയി എച് ആർ ആൻഡ് മാർക്കറ്റിംഗ് എടുത്തു .. ഇപ്പൊ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ലീഡ് ടെസ്റ്റ് എഞ്ചിനീയർ ആയി ജ്വൊലി ചെയ്യന്നു ... പറഞ്ഞിട്ട് കാര്യമില്ല .. അതാ വിധി ...
കാർമേലിൽ നിന്നും കിട്ടിയ ആ തൊലിക്കട്ടി, ക്രിക്കറ്റ് പ്രാന്ത്, വോളീബോൾ പ്രാന്ത് , ബാഡ്മിന്റൺ പ്രാന്ത് .. ഇപ്പോളും അത് പോലെ കൊണ്ട് നടക്കുന്നു ... 28 കളിയ്ക്കാൻ മാത്രം ഇപ്പൊ ആരെയും കിട്ടാറില്ല .. എന്നാലും ഒരു കുത്തു ചീട്ടു ഇവിടെ പോയാലും കരുത്താറുണ്ട് ...
പണ്ടത്തെ പേക്കോലവും ഇപ്പോളത്തെ കോലവും കൂടെ അറ്റാച്ച് ചെയ്യുന്നു.. ഫോട്ടോയിൽ ഒരു സെറ്റ് ഇരട്ടക്കുട്ടീസിനെയും കാണാം.... (ഏഴു വയസ്സായി )
... മിഷ്ടർ അനീഷ് എൻ ഡിയെ പോലെ തന്നെ ആദ്യത്തെ ട്രോള് ഞാൻ തന്നെ എന്നെ ചെയ്യന്നു ...ഞാനും അവനും ഒക്കെ ഒരേ വേവ്ലെങ്താ ....
വാൽകഷ്ണം : തള്ളെ കൂതറ ..... ഇങ്ങനെ പറഞ്ഞു പറഞ്ഞു എന്റെ പേര് ഞാൻ തന്നെ കണ്ടെത്തിയതാണ് ... ഇത്രയും ഗതികെട്ടവൻ ....വേറെ ഉണ്ടോ ആവോ ....

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life