Posts

Showing posts from 2017

Happy Xmas... pinnalla..

പതിവ് പോലെ വളരെ താമസിച്ചു വീടെത്തി... എന്താണ് കാരണം എന്ന് ആദ്യം സഹധർമിണിയോട് പറഞ്ഞു മനസിലാക്കി...  ഭാഗ്യം... മനസിലായി ... എന്നിട്ടു ഒന്നിരിക്കാം എന്ന് കരുതിയപ്പോൾ പിള്ളേരുടെ വക സെക്കന്റ് റൌണ്ട് ചോദ്യം ചെയ്യൽ....  ഈ പ്രൊജക്റ്റ് delay  എന്നൊക്കെ പറഞ്ഞാൽ അവർക്കെന്ന മനസിലാകാനാ....എന്നാലും... എന്തൊക്കെയോ പറഞ്ഞു സെറ്റ് ആക്കി... കഴിക്കാൻ ഇരുന്നപ്പോൾ മകന്റെ വക ഒരു ചോദ്യം  : അച്ഛാ, അച്ഛന് എന്ത് ക്രിസ്മസ് ഗിഫ്റ് ആണ് വേണ്ടത്... ക്രിസ്മസ് പാപ്പയോടു പറയാനാ... മനസ്സിൽ പെട്ടെന്ന് കരുതി : പാവം.. ആ മനുഷ്യൻ ഒരു myth ആണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാനാ ... എന്തായാലും ചെക്കനെ വിഷമിപ്പിക്കേണ്ട... ഞാൻ പറഞ്ഞു : മോനെ, അച്ഛനൊരു പേന മതി... പച്ച കളർ ആയിക്കോട്ടെ.. ഇത് കേട്ട മോൾ : അച്ഛാ എനിക്ക് ഒരു ബാർബി ടോൾ മതി .... പെട്ടെന്ന് മോൻ : എനിക്ക് ഒരു വലിയ ജെസിബി കളിപ്പാട്ടം വേണം.. ഞാൻ കരുതി : കൊള്ളാലോ കളി... എന്റെ ഭാര്യക്ക് എന്നതാ വേണ്ടത്.. അവൾ പറഞ്ഞു : ഓ എനിക്കൊരു സാരി അല്ലേൽ ബാഗ് മതി... ഓക്കേ .. അപ്പൊ എല്ലാം സെറ്റ് ആയി...പിള്ളേർ  ഹോംവർക്  ഒക്കെ ആയി busy ആയി.. ഞാൻ അപ്പോൾ അവളോട് ചോദിച്ചു : പിള്ളേ

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല !!!!!

അത്യാവശ്യം നല്ല രീതിയിൽ ഞാൻ ആൾക്കാരെ കോണയ്ക്കും.. വളരെ നല്ല രീതിയിൽ തിരിച്ചും കിട്ടാറുണ്ട്. (അതിനിപ്പോ വലിയ നാണക്കേടൊന്നുമില്ല !!!!) വീട്ടിൽ മാത്രം പക്ഷെ എനിക്ക് തിരികെ കിട്ടാത്ത ഒന്നാണ് അഥവാ LEG PULLING. പെണ്ണുമ്പിള്ള ഇച്ചിരി പാവമാ...അത് കൊണ്ട് തന്നെ..... കൊല്ലവർഷം 2013 മാർച്ച്  ഏതാണ്ട് അവസാനം ആകാറായപ്പോൾ , കൃത്യമായി പറഞ്ഞാൽ ഞാൻ ഇരട്ടക്കുട്ടികളുടെ അച്ഛനായി ഒന്നങ്ങു ഞെളിഞ്ഞിരിക്കുമ്പോൾ എന്റെ പ്രിയ പത്‌നി എന്നോട് പറഞ്ഞു  : ' നിങ്ങടെ വേറെ എന്ത് സ്വഭാവം അവർക്ക് കിട്ടിയാലും കുഴപ്പമില്ല... ആ കോണയ്ക്കുന്ന പരിപാടി കിട്ടാതിരുന്നാൽ മതി...' അത് കേട്ട് ഞാൻ തീരുമാനിച്ചു...എന്ന പിന്നെ പിള്ളേരുടെ മുൻപിൽ കുറച്ചു ഡീസന്റ് ആകാം..ഇനി ഇപ്പൊ അതിന്റെ പേരിൽ ചീത്തപ്പേര് കേൾക്കേണ്ട.... നാലര വർഷങ്ങൾക്ക് ശേഷം.... വീട്ടിൽ ഞാൻ പറഞ്ഞ പോലെ തന്നെ നല്ല ഡീസന്റ് ആയി പിള്ളേരെ വഷളാക്കാതെ നല്ല കുട്ടിയായി നടക്കുന്നു.. ഒരു ദിവസം ഓഫീസ് കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക് എത്തിയപ്പോൾ പതിവില്ലാതെ സഹധർമിണിയുടെ മുഖത്ത് ഒരു കടുപ്പം .. എന്തോ പണി വരാൻ പോകുന്നു എന്ന് മനസിലായ ഞാൻ ചോദിച്ചു... എന്ന പറ്റി... ഉത്തരം : നിങ്ങട

ABCD .. പഠനം

പിള്ളേരൊക്കെ വളർന്നു വരികയാണല്ലോ ... എന്നാ പിന്നെ അവർക്ക് പഠിക്കാൻ എളുപ്പത്തിനായി ഞാൻ വിചാരിച്ചു ആദ്യം ഇംഗ്ലീഷ് ആൽഫബെറ്സ് തന്നെ തുടങ്ങിയേക്കാം.. ഒരു ചാർട്ട് തന്നെ അങ്ങ് വാങ്ങി... A - Z.. പിന്നെ കുറെ അൽഫബെറ്സ് ഷേപ്പ് ഉം ... ആദ്യം മോളെ പഠിപ്പിക്കാമെന്ന് കരുതി : ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.. ആല്ഫബെറ് A കൊടുത്തിട്ട് ആ ചാർട്ടിൽ വെയ്ക്കാൻ പറഞ്ഞു.. അവൾ ചുമ്മാ അങ്ങ് പോയി വെച്ചു.. അത് പോലെ തന്നെ വേറെ ചില ലെറ്റേഴ്‌സും കൊടുത്തു.. അവൾ അത് പുഷ്പം പോലെ കറക്റ്റ് ആയി വെച്ചു... ഞാൻ കരുതി.. ഇത് കൊള്ളാലോ ഏർപ്പാട്.... പിള്ളേർ പെട്ടെന്ന് പഠിക്കും ... ഇനി ചെക്കനെ പഠിപ്പിക്കാം.. ആദ്യം കയ്യിൽ കിട്ടിയത് U .... ആദി അത് വാങ്ങി.. ആ ചാർട്ട് മൊത്തം ഒന്ന് നോക്കി... ചെറുതായി ഒന്ന് ചരിഞ്ഞു നിന്ന്.. എന്നിട്ട് എന്നെ നോക്കി ചിരിച്ചു... ചെക്കൻ പെട്ടെന്ന് ആ U ചരിച്ചു വെച്ചു നേരെ C ഇത് വെച്ചു. എന്നിട്ട് എന്നെ നോക്കി.. അച്ഛാ ... ഞാൻ വെച്ചു. ഞാൻ ചോദിച്ചു : മോനെ ഇത് U അല്ലെ C അല്ല.. അവൻ പറഞ്ഞു : അച്ഛാ .. തെറ്റാ.. അച്ഛനൊന്നും അറിയില്ല.. ഇതു C അല്ലെ... ലക്ഷണം കണ്ടിട്ട് ചെക്കൻ എന്നെ