Posts

Showing posts from November, 2021

ഒരു ഭക്ഷണചരിത്രം !!!!!!

എപ്പോഴത്തെയും പോലെ കാലഘട്ടം പരാമർശിച്ചു കൊണ്ട് തുടങ്ങുന്നു ... കൊല്ലവർഷം 2002 ... വീട് വിട്ടു ആദ്യമായി താമസം തുടങ്ങാൻ കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റൽ സെറ്റ് അല്ലെന്നു പറഞ്ഞു വടശ്ശേരിക്കര ചൈത്രം ഡോർമെറ്ററിയിൽ താമസം തുടങ്ങി .. അവിടെത്തെ ഫുഡ് നല്ല പണി ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും നൽകി... ഫുഡ് പോയ്സൺ കാരണം ലീവ് എടുക്കുന്നവർ കൂടുതൽ ആയിരുന്നു .. അതിനെല്ലാം ഒരു മുക്തി എന്ന പ്രതീക്ഷ നൽകി ആ ക്രിസ്തുമസ് മാസത്തിൽ ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് മാറി ... തുടക്കം ജോർ ആയിരുന്നു ... രാവിലെ ഇഡലി , ദോശ, ഉപ്പുമാവ്, പുട്ടു, നല്ല കറികൾ .. ഉച്ചയ്ക്ക് ചോറ്, കൂട്ടാൻ, ബുധനാഴ്ച ബിരിയാണി ... വൈകുന്നേരം ചായയും കടിയും ... രാത്രി ചപ്പാത്തി ..പെറോട്ട... ചോറ് .. അങ്ങനെ അങ്ങനെ ... വീക്കെൻഡ്‌സ് ആണേൽ ആദ്യകാലങ്ങളിൽ ഹോസ്റ്റലിൽ ആള് കുറവായിരുന്നു .. മിക്കവരും വീട്ടിൽ പോകും .. ആ സമയം നല്ല അടിപൊളി ഫുഡ് ആയിരിക്കും .. അന്ന് കിട്ടിയ ചില്ലി ഫിഷും ചില്ലി ചിക്കനും ഇപ്പോളും നല്ല ഓര്മ ഉണ്ട്.. ആ സമയത്തെ കാന്റീൻ സ്റ്റാഫ് എല്ലരും അടിപൊളി ആയിരുന്നു .. നല്ല കമ്പനി ടീൻസ് ... അപ്പോൾ അവിടെ ഒരു ചെയറിൽ തന്നെ ഇരുന്നു എല്ലാം നിരീക്ഷിക്കുന്ന ഭൂതം എന്ന ചെ