Posts

Showing posts from April, 2020

ഒരു പ്രേത കഥ !!

Disclaimer : ഈ കഥയ്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ട്. പറയുന്നതെല്ലാം മനപ്പൂർവ്വം ആണ്. സ്ഥലം  : കാർമൽ വാലി ജന്റ്സ് ഹോസ്റ്റൽ .. ഞാൻ നാട്ടിൽ പോയിട്ടു ആ ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിപ്പെട്ടു.. കുളി ഒക്കെ കഴിഞ്ഞ ശേഷം, ഞാൻ അന്തേവാസി ആയ M.N.C റൂമിൽ എത്തി, കുറച്ചു നേരത്തെ കുമ്മകളി (അലമ്പുണ്ടാക്കലിന്റെ CML വേർഷൻ) കഴിഞ്ഞ ശേഷം നത്തിന്റെ റൂമിൽ എത്തി. അവിടെ പട്ടിക്കുഞ്ഞുങ്ങളും, നത്തും, ബദരിയും, കലിപ്പൻ കഞ്ഞിക്കുഴിയും  ഒരു കഥ പറയുന്നു. എന്നാൽ പിന്നെ കേട്ടേയ്ക്കാമെന്നു കരുതി അങ്ങട് ചെന്നു. പട്ടിക്കുഞ്ഞുങ്ങൾ   : ഈ ഹോസ്റ്റലിൽ എന്തോ അമാനുഷികമായി നടക്കുന്നുണ്ട്. ഞാൻ  : അതെന്താടാ നിങ്ങൾക്കങ്ങനെ തോന്നാൻ? നത്ത് : ഡാ , മേളിലത്തെ നില ഇപ്പോഴും പണി കഴിഞ്ഞിട്ടില്ലലോ.. അടുത്ത ജൂനിയർ ബാച്ച് വരുമ്പോളേയ്ക്കും തീരും . പക്ഷെ ഇന്നലെ ഞങ്ങൾ അവിടെ ചുമ്മാ ഒന്ന് കേറി നോക്കി. എന്തോ ആരോ വിരൽ ഞൊടിക്കണ പോലെ ഒരു ശബ്ദം. ഞാൻ : ഒന്ന് പോടേയ് . ആളെ പറ്റിക്കാനായിട്ടു .. പട്ടിക്കുഞ്ഞുങ്ങൾ  : നീ വാ. ഞങ്ങൾ തെളിയിക്കാം .. ഇവന്മാർ പണ്ടേ ഉടായിപ്പായതു കൊണ്ട് ഞാൻ അതങ്ങു അങ്ങനെ വിശ്വസിച്ചില്ല.. മേളിൽ പോയി.. ഒരു സൗണ്

വർക്ക് ഫ്രം ഹോം : യെറ്റ് അനതർ ഡേ ..

ശനിയാഴ്ച ആണ് .. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... വർക്ക് നടക്കണമല്ലോ ..രാവിലെ തന്നെ ലാപ്ടോപ്പ് എടുത്തു കുത്തിയിരിപ്പു തുടങ്ങി ... കുറെ കഴിഞ്ഞപ്പോൾ സഹധർമിണി : ദേ മനുഷ്യാ .. ഇന്ന് ശനി ആണ്. എന്നെ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു.. രാവിലെ എണീറ്റ് ഒരു കട്ടൻ ചായ എങ്കിലും ഒന്നിട്ടു തന്നൂടേ ... ഞാൻ : ഈ ജോലി ഒന്നൊതുങ്ങട്ടെ .. എല്ലാം സെറ്റ് ആക്കാം ... സഹധർമിണി : അയിന് നിങ്ങൾ കട്ടൻ ചായ ഇട്ടാൽ അത് കുടിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കുമല്ലോ .. ഒരു കട്ടൻ ഇടാൻ അറിയാവോ മനുഷ്യാ ... പെട്ടെന്ന് മോൾ : അച്ഛാ !! ആദ്യം വെള്ളം ചൂടാക്കണം .. എന്നിട്ടു ഇച്ചിരി ആ കറുത്ത പൗഡർ ഇടണം .. പിന്നെ ഷുഗർ .. എന്നിട്ടു 5 മിനിറ്റ് വെയിറ്റ് ചെയ്‌താൽ കട്ടൻ റെഡി.. സഹധർമിണി : കണ്ടോ കണ്ടോ .. കൊച്ചു കുട്ടികൾക്ക് വരെ അറിയാം,.. ഞാൻ : ദേ നിൻറെ മോൻ വരുന്നു .. അവനോടു കൂടെ ചോയ്ക്ക് ... സഹധർമിണി : ആദിക്കുട്ടാ .. എങ്ങനാ കട്ടൻ ചായ ഉണ്ടാക്കണതെന്നു അച്ഛന് പറഞ്ഞു കൊടുത്തേ .. ആദി : അച്ഛാ .. its very simple .. ആദ്യം കട്ടൻ ഉണ്ടാക്കാനുള്ള പാത്രം എടുക്കുക...എന്നിട്ടു ഗ്യാസ് ഓൺ ആക്കുക ... സഹധർമിണി : കണ്ടോ കണ്ടോ.. ഇവൻ കുറച്ചൂടെ പ്ലാൻഡ് ആ

പരിണാമ സിദ്ധാന്തം..

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്നു..  പുറത്തു എന്റെ സഹധർമിണി പിള്ളേരെ പിടിച്ചിരുത്തി ക്ലാസ് എടുക്കുന്നു ... ഒന്ന് കാതോർത്തപ്പോൾ കേട്ടത്  പരിണാമ സിദ്ധാന്തം...  ലവൾ  : മക്കളെ ! അങ്ങനെ കുരങ്ങന്മാരിൽ നിന്നും ആണു മനുഷ്യന്മാർ ഉണ്ടായത്...  എന്നിട്ടു മോളോട് .. അത് കൊണ്ടാണ് നിന്റെ സഹോദരൻ ഇപ്പളും ഒരിടത്തും ഉറച്ചിരിക്കാത്തതു.. ഞാൻ മനസ്സിൽ  : ഇതവൾ അവനിട്ടു വെച്ചതാണോ, അതോ എനിക്കിട്ടു വെച്ചതാണോ ? ഒന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.. പുറത്തേയ്ക്കിറങ്ങാൻ പോയപ്പോൾ മോൻറെ ചോദ്യം  : അപ്പൊ ഈ ഗാന്ധിജി ഒക്കെ കുരങ്ങൻ ആയിരുന്നല്ലേ ... എന്താ ലെ ... ലവൾ തിരിഞ്ഞു നോക്കുന്നതിനു മുൻപ് ഞാൻ ജോലി തുടർന്നു .. എന്തിനാ വെറുതെ ......

കലിപ്പൻ കഞ്ഞിക്കുഴി !

ഞങ്ങൾ ആയിരുന്നു കോളേജിലെ ആദ്യത്തെ ബാച്ച്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചിട്ടുണ്ട് .. അതവിടെ നിൽക്കട്ടെ... ഒരു പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാൽ ഞങ്ങൾ തന്നായിരുന്നു സീനിയർസ്... സൊ റാഗിങ് അനുഭവിക്കേണ്ടി വന്നിട്ടില്ല ... 2003 അവസാനം ആയപ്പോൾ രണ്ടാമത്തെ ബാച്ച് വന്നു.. റാഗിങ്... തുടങ്ങിയ കലാപരിപാടികൾ എല്ലാരും തുടങ്ങി. അങ്ങനെ തകൃതി ആയി എല്ലാം നടന്നു പോണു.. ഞങ്ങടെ കൂടെ ഒരു കലിപ്പൻ ഉണ്ടാർന്നു. Mr.കഞ്ഞിക്കുഴി .. വന്ന സമയം തൊട്ടു കഥകളോട് കഥകൾ.. ഒരിക്കൽ അവൻ ജൂനിയർ പിള്ളേരോട് പറയുന്ന കേട്ടു .. ഡാ ചെക്കാ ... ഈ നെഞ്ചിലെ പാട് കണ്ടോ ?.. കഴിഞ്ഞ ഓണത്തിന് ഒരു വെട്ടു കൊണ്ടതാ.. എന്നോട് കളിയ്ക്കാൻ നിൽക്കണ്ട ... ഞാൻ കളി പഠിപ്പിക്കും.... ഒരു സൈഡിൽ ഞാൻ ഇത് കേട്ട് കൊണ്ടിരിപ്പുണ്ടായിരുന്നു.. ഞാൻ ഉറപ്പിച്ചു ... ലവൻ പുലി ആണ്.. വെറുതെ ഒന്നിലും ഇടപെടേണ്ട ... അങ്ങനെ ഒരു ദിവസം... ജൂനിയർ ബാച്ച് ഉം ആയി എന്തോ കശപിശ ഉണ്ടായി ആകെ അലമ്പായി എങ്ങനെയോ ഒക്കെ സോൾവ് ആയി.കാര്യം എന്താണെന്ന് കൃത്യമായി ഓർക്കണില്ല .. പക്ഷെ സംഭവം ഇച്ചിരി കലിപ്പായിരുന്നു .. എല്ലാം കഴിഞ്ഞു രാത്രീ സംഭവങ്ങൾ എല്ലാം കേട്ട് കൊണ്ടിരിക്

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്ന സമയം .. സഹധർമിണിയും മോനും പൊരിഞ്ഞ പോരാട്ടം... അറ്റന്റൻസ് ബോധിപ്പിക്കാമെന്നു കരുതി ഒന്ന് പുറത്തിറങ്ങി... എന്താ ഇവിടെ ബഹളം .. സഹധർമിണി  : നിങ്ങടെ മോൻ കളിച്ചു കളിച്ചു എന്റെ വർക്ക് ഷീറ്റ്  എവിടെയോ കൊണ്ട് കളഞ്ഞു ..എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു തരാൻ പറ ... എന്നിട്ടു മോനോട്  : എടാ, എൻ്റെ ഷീറ്റ് എത്രയും പെട്ടെന്ന് എടുത്തു തന്നോ .. ഇല്ലേൽ നിന്നെ ഞാൻ തല്ലും ... ഉടനെ സന്തതി  : തല്ലണമെന്നില്ല അമ്മാ .. ഒന്ന് വഴക്കു പറഞ്ഞു വിട്ടാൽ  മതി... ഞാൻ നന്നാവും .. അവൾ എന്നെ ഒന്ന് നോക്കി ..... ഞാൻ പിന്നൊന്നും നോക്കിയില്ല .. വർക്ക് ഫ്രം ഹോം തുടർന്നു ....