Posts

Showing posts from 2022

സോഷ്യലിസം അറ്റ് കാർമൽ

P. N - താഴെ പറയുന്നതിൽ ചിലതു എന്റെ കഥയും, ബാക്കി, സഹപാഠികളുടെയും ആണ് .. കോളേജിൽ ആദ്യകാലങ്ങളിൽ  സന്തതസഹചാരി ആയിരുന്ന, അല്ലെങ്കിൽ ആകും എന്ന് ഉടമസ്ഥർ കരുതിയിരുന്ന കുറച്ചു  സാധനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു .. അവിടെ വന്നപ്പോൾ അതെല്ലാം എന്റേതായിരുന്നു ... പക്ഷെ  കാലക്രമേണ അതെല്ലാം ഹോസ്റ്റലിന്റെതായി.. അതിൽ ചിലതു കീഴെ പരാമർശിക്കുന്നു ... 1. ചപ്പൽ - പിൽക്കാലത്തു ഹോസ്റ്റലിലെ പല അന്തേവാസികളും വാസസ്ഥലത്തു വെച്ചിരുന്നതായി കാണപ്പെട്ടു . 2. ബക്കറ്റ് - ഏതാണ്ട് അതെ അവസ്ഥ. രാവിലെ ഏതേലും റൂമിൽ നിന്നും കിട്ടും .. പിറ്റേ ദിവസം അല്ലെങ്കിൽ അന്ന് വൈകുന്നേരം  തന്നെ , മറ്റൊരു റൂമിലേയ്ക്ക്  വിട്ടു കൂടു പായുമായിരുന്നു .. 3. ഷർട്ടും ജീൻസും - ഇത് പിന്നെ വാങ്ങി ഒരിക്കൽ ഇട്ടതു ഓർക്കുന്നുണ്ട് .. പലതും .. പിൽക്കാലത്തു എന്റേത് തന്നെ ആണെന്ന് ആരോട്  പറഞ്ഞിട്ടും വിശ്വസിക്കുന്നില്ലായിരുന്നു .. ചില ഷർട്ടുകൾ എല്ലാ  ബ്രാഞ്ചിലെയും, ബാച്ചിലേയും ഇട്ടിട്ടുണ്ടത്രെ. ജീൻസ്‌ ഞാൻ ഒരിക്കൽ ആർട്സ് ഫെസ്റ്റിൽ വേഷപ്രച്ഛന്നനായ സഹമുറിയൻ, നോക്കുകുത്തി ആയി ധരിച്ചേയ്ക്കുന്നതു കണ്ടു .. 4. പുസ്തകം  - ചില പുസ്തകങ്ങളിൽ 4 വർഷത്തെയും  ഉണ്ടായിരുന്നത്രെ (

രക്ഷാധികാരി ബൈജു

Image
 രക്ഷാധികാരി ബൈജു  ഇത് ഒരു സിനിമ നിരൂപണം അല്ല... ഇതിപ്പോ എഴുതാനുള്ള കാരണം ... ഇന്ന് രാവിലെ ആറു മണിക്ക് ഏഷ്യാനെറ്റ് ടീം ഈ പടം ഇട്ടു രാവിലെ നൊസ്റ്റാൾജിയ എന്നൊരു ആഴമുള്ള കയത്തിലേയ്ക്ക് തള്ളിവിട്ടു..   നാട്ടിൻപുറത്തെ കഥ ആണ് എന്നതല്ല എനിക്ക്  ഇതിലെ നൊസ്റ്റാൾജിയ ഫാക്ടർ. പ്രവാസി ആയ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം ആണ് എൻ്റെ ഫാക്ടർ.. ഒരവധിക്ക് നാട്ടിൽ വരുന്ന ആൾ, പഴയ കൂട്ടുകാരനെ കാണുന്നു ...ബൈജു തൻ്റെ തനതായ ശൈലിയിൽ തിരക്കിൽ ആയിരുന്ന പുള്ളിയെ കണ്വിന്സ് ചെയ്തു ക്രിക്കറ്റ് കാണാൻ വിളിക്കുന്നു .. കാറിൽ വന്ന പുള്ളിയെ നിർബന്ധിച്ചു പെട്ടി ഓട്ടോ യാത്രാവിധേയനാക്കുന്നു ... കളി തുടങ്ങിയപ്പോൾ കോട്ട് ഒക്കെ ഇട്ടു റ്റിപ് റ്റോപ് ആയിരുന്ന മനുഷ്യൻ .. പതിയെ ആവേശത്തിൽ ലയിക്കുന്നു .. ഇടയ്ക്ക് ബൈജു ചോദിക്കും .. ഈ ചൂടത്തു ഇങ്ങനെ ഒരു വേഷധാരി നീ മാത്രമായിരിക്കുമെന്നു. പുള്ളി അപ്പോൾ മറുപടി കൊടുക്കും... ഈ കോട്ട് ഇപ്പോൾ ഏതാണ്ട് ശരീരത്തിന്റെ ഭാഗമാണെന്നു ..പക്ഷെ അവസാന ഓവറുകളിൽ ആവേശ പോരാട്ടത്തിൽ പുള്ളി കോട്ടൊക്കെ വലിച്ചൂരി ആഘോഷപ്രകടനങ്ങൾ ഉണ്ട്.. അതിനു ശേഷം അന്ന് രാത്രി അവർ തമ്മിലുള്ള സംഭാഷണം..പഴയ ഓർമ്മകൾ അയവിറക്കുന്ന സീൻ.

MNC

 പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ...  ഒരുപാടുണ്ട് ...  കോഴിക്കോട്, കണ്ണൂർ മലപ്പുറം മുതൽ ഡൽഹി , മണാലി , ഹോഗ്നിക്കൽ .. അങ്ങനെ പലതും .. ഒരു കോളേജ് ടൂർ വഴി കണ്ട ഗോവ , മൂകാംബിക , പ്രകൃതിഭംഗി നയങ്ങൾക്ക് തന്ന കുടജാദ്രി .. പിന്നെ ഒഫീഷ്യൽ ട്രിപ്പ് വഴി ഒപ്പിച്ച നെതർലൻഡ്‌സ്‌ .. ആംസ്റ്റർഡാം .. പാരീസ് ..അങ്ങനെ ഉള്ള .. ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ ... പക്ഷെ ..... കൊല്ലവർഷം 2006 .. അതായതു ഏതാണ്ട് പതിനാറു വര്ഷങ്ങള്ക്ക് മുൻപ് കാർമേലിൽ നിന്നും പടിയിറങ്ങിയവനാണ് ഈ ഞാൻ .... നാളിതു വരെ കഴിഞ്ഞിട്ടും അവിടെ ഒന്ന് പോകണം എന്ന ആഗ്രഹം ആണ് ഇപ്പോളും മനസ്സിൽ ... അതെ കാലഘട്ടത്തിൽ.. അതെ തൊരപ്പന്മാരുടെയും തൊരപ്പികളുടെയും  കൂടെ ... അതിനെ പറ്റി എഴുതാമെന്ന് വെച്ചപ്പോൾ പതിവില്ലാതെ ആ സബ്‌ജെക്ടിൽ അസ്‌സൈന്മെന്റ് ആദ്യം സബ്മിറ്റ് ചെയ്ത Aneesh ND എന്ന  കൂട്ടുകാരൻ എന്നെ ഹടാതെ ഞെട്ടിച്ചു ...  ഒന്ന് മാറ്റിപ്പിടിക്കാമെന്നു വെച്ചാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ആണ് അവിടെത്തെ മറ്റൊരു ലോകം മനസ്സിൽ വന്നത് ... Emil Ninan, Vineeth D Nair, Feroz Jinna, Araf Kalam എന്നിവർ താമസിച്ചിരുന്ന ഒരു മുറി ഉണ്ടാരുന്നു (F-18) .... അതിൽ Feroz Jinna പിന