Posts

MNC

 പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ...  ഒരുപാടുണ്ട് ...  കോഴിക്കോട്, കണ്ണൂർ മലപ്പുറം മുതൽ ഡൽഹി , മണാലി , ഹോഗ്നിക്കൽ .. അങ്ങനെ പലതും .. ഒരു കോളേജ് ടൂർ വഴി കണ്ട ഗോവ , മൂകാംബിക , പ്രകൃതിഭംഗി നയങ്ങൾക്ക് തന്ന കുടജാദ്രി .. പിന്നെ ഒഫീഷ്യൽ ട്രിപ്പ് വഴി ഒപ്പിച്ച നെതർലൻഡ്‌സ്‌ .. ആംസ്റ്റർഡാം .. പാരീസ് ..അങ്ങനെ ഉള്ള .. ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ ... പക്ഷെ ..... കൊല്ലവർഷം 2006 .. അതായതു ഏതാണ്ട് പതിനാറു വര്ഷങ്ങള്ക്ക് മുൻപ് കാർമേലിൽ നിന്നും പടിയിറങ്ങിയവനാണ് ഈ ഞാൻ .... നാളിതു വരെ കഴിഞ്ഞിട്ടും അവിടെ ഒന്ന് പോകണം എന്ന ആഗ്രഹം ആണ് ഇപ്പോളും മനസ്സിൽ ... അതെ കാലഘട്ടത്തിൽ.. അതെ തൊരപ്പന്മാരുടെയും തൊരപ്പികളുടെയും  കൂടെ ... അതിനെ പറ്റി എഴുതാമെന്ന് വെച്ചപ്പോൾ പതിവില്ലാതെ ആ സബ്‌ജെക്ടിൽ അസ്‌സൈന്മെന്റ് ആദ്യം സബ്മിറ്റ് ചെയ്ത Aneesh ND എന്ന  കൂട്ടുകാരൻ എന്നെ ഹടാതെ ഞെട്ടിച്ചു ...  ഒന്ന് മാറ്റിപ്പിടിക്കാമെന്നു വെച്ചാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ആണ് അവിടെത്തെ മറ്റൊരു ലോകം മനസ്സിൽ വന്നത് ... Emil Ninan, Vineeth D Nair, Feroz Jinna, Araf Kalam എന്നിവർ താമസിച്ചിരുന്ന ഒരു മുറി ഉണ്ടാരുന്ന...

ഒരു ഭക്ഷണചരിത്രം !!!!!!

എപ്പോഴത്തെയും പോലെ കാലഘട്ടം പരാമർശിച്ചു കൊണ്ട് തുടങ്ങുന്നു ... കൊല്ലവർഷം 2002 ... വീട് വിട്ടു ആദ്യമായി താമസം തുടങ്ങാൻ കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റൽ സെറ്റ് അല്ലെന്നു പറഞ്ഞു വടശ്ശേരിക്കര ചൈത്രം ഡോർമെറ്ററിയിൽ താമസം തുടങ്ങി .. അവിടെത്തെ ഫുഡ് നല്ല പണി ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും നൽകി... ഫുഡ് പോയ്സൺ കാരണം ലീവ് എടുക്കുന്നവർ കൂടുതൽ ആയിരുന്നു .. അതിനെല്ലാം ഒരു മുക്തി എന്ന പ്രതീക്ഷ നൽകി ആ ക്രിസ്തുമസ് മാസത്തിൽ ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് മാറി ... തുടക്കം ജോർ ആയിരുന്നു ... രാവിലെ ഇഡലി , ദോശ, ഉപ്പുമാവ്, പുട്ടു, നല്ല കറികൾ .. ഉച്ചയ്ക്ക് ചോറ്, കൂട്ടാൻ, ബുധനാഴ്ച ബിരിയാണി ... വൈകുന്നേരം ചായയും കടിയും ... രാത്രി ചപ്പാത്തി ..പെറോട്ട... ചോറ് .. അങ്ങനെ അങ്ങനെ ... വീക്കെൻഡ്‌സ് ആണേൽ ആദ്യകാലങ്ങളിൽ ഹോസ്റ്റലിൽ ആള് കുറവായിരുന്നു .. മിക്കവരും വീട്ടിൽ പോകും .. ആ സമയം നല്ല അടിപൊളി ഫുഡ് ആയിരിക്കും .. അന്ന് കിട്ടിയ ചില്ലി ഫിഷും ചില്ലി ചിക്കനും ഇപ്പോളും നല്ല ഓര്മ ഉണ്ട്.. ആ സമയത്തെ കാന്റീൻ സ്റ്റാഫ് എല്ലരും അടിപൊളി ആയിരുന്നു .. നല്ല കമ്പനി ടീൻസ് ... അപ്പോൾ അവിടെ ഒരു ചെയറിൽ തന്നെ ഇരുന്നു എല്ലാം നിരീക്ഷിക്കുന്ന ഭൂതം എന്ന ചെ...

ചൈത്രം ഡയറീസ് ...

 ചൈത്രം ഡയറീസ് ... ചില ചൈത്രം ഓർമ്മകൾ കുത്തിക്കുറിക്കുന്നു ... ***************************************************************************************************************************** അമ്മയുടെ പാതയിൽ കൂടെ പോയി ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ച ഞാൻ ... ബയോളജി എന്ന സബ്ജെക്ടിലെ  എൻറെ പ്രാവിണ്യം കാരണം എത്തിപ്പറ്റിയതു കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ ആണ് ... പുതിയ കോളേജ് ... ഇടിവെട്ട് ബ്രാഞ്ച്  - എലെക്ട്രിക്കൽ ...പിതാജി പറഞ്ഞു .. അതിനാണ് സ്കോപ്പ് .. സൊ അതിനു ചേർന്നു....  കോളേജ് തുറന്ന ആദ്യ ദിവസം പെട്ടിയും പൊക്കണവും എടുത്തോണ്ട് കുടുംബസമ്മേതം കോളേജിൽ എത്തി .... വീട് വിട്ടു ആദ്യമായി മാറി നിൽക്കുന്നു ... വീട്ടുകാരോടൊക്കെ റ്റാറ്റാ പറയാൻ നിന്നപ്പോൾ ദേണ്ടെ ന്യൂസ് ... ജന്റ്സ് ഹോസ്റ്റൽ പണി തീർന്നിട്ടില്ല .. സൊ ഞങ്ങളുടെ താമസം വടശേരിക്കര ചൈത്രം ഹോട്ടൽലെ ഡോർമെറ്ററിയിൽ ആണ് ...  രാവിലെ കോളേജ് ബസ് ഉണ്ടത്രേ .... അങ്ങനെ ആ റ്റാറ്റാ പറച്ചിൽ വടശ്ശേരിക്കരയിൽ വെച്ചു പൂർത്തിയായി ...   ശബരിമല സീസണിൽ അയ്യപ്പന്മാർ സെറ്റിൽ ആകുന്ന സ്ഥലം .. നാലു ഡോർമെറ്ററികൾ ... അതിനോട് ചേർന്ന്... ബാല്കണിയിൽ...

Happy Bday Vijin

കൊല്ലവർഷം 2003  ആദ്യത്തെ ഇൻറ്റെർണൽ എക്സാം പേപ്പർ വിതരണം.    സബ്ജക്ട് : ബേസിക് ഇലക്ട്രോണിക്സ്  ഗുരു  : അനിത മിസ്സ് . ആദ്യകാല ഗുരുക്കന്മാരെല്ലാം അത്യാവശ്യം കലിപ്പ് മോഡ് ആയിരുന്നു .. അതിൽ ഫീമെയ്ൽ കലിപ്പി ആയിരുന്നു അനിത മിസ്സ് .. പുള്ളിക്കാരി ഉത്തരക്കടലാസ് വിതരണം ചെയ്യുന്നു ... അതിന്റെ കൂടെ തന്നെ എല്ലാര്ക്കും നല്ല ഫൈറിങ് കൊടുക്കുന്നുണ്ട് ..... അങ്ങനെ .. എത്തി .. റോൾ നമ്പർ 56 ... വിജിൻ മാത്യൂസ് .. മിസ്സ് : താനിതെന്തുവാടോ എഴുതി വെച്ചേയ്ക്കുന്നെ .. ബൈനറി നമ്പർ ലോജിക് ഒക്കെ തെറ്റാണു ...  ആ ഉത്തരക്കടലാസ് ഒന്ന് നോക്കിയിട്ടു ആ കലിപ്പി മിസ്സിന്റെ മുഖത്ത് നോക്കി : ഓഹോ .. ഇതൊക്കെ മാറ്റിയോ ...   അന്നാദ്യമായി അത്രയും കലിപ്പി ആയ ഒരാൾ ഞെട്ടുന്നതു കണ്ടു ... പിന്നീട് ഡാൻസ് , ഹിന്ദി റേസിറ്റേഷൻ, ഫാഷൻ ഷോ, അത്ലറ്റിക്സ് , ഫുട്ബോൾ, സ്കിറ്റ് തുടങ്ങി പല മേഖലകളിലും തന്റെ സകലകലാവല്ലഭൻ  എന്ന പട്ടം ഉറപ്പിച്ചെടുത്തു ... പിൽക്കാലത്തു കുഞ്ചാക്കോ ബോബൻ എന്ന് ഈ മുതൽ അറിയപ്പെട്ടു .. പക്ഷെ ഈ ഉള്ളവന്റെ ശരിക്കുള്ള മുഖം ആരും കണ്ടിട്ടില്ല .. ആ മുഖംമൂടി വലിച്ചു കീറാൻ പോകുന്ന എന്റെ കാര്യ...

പുകവലി ആരോഗ്യത്തിനു ഹാനികരം...

 #SayNoToTobacco  പുകവലി ആരോഗ്യത്തിനു ഹാനികരം...  കോളേജിൽ പഠിക്കുവാണേൽ വീട്ടിലറിഞ്ഞാൽ മാനനഷ്ടം .. കോളേജിൽ പിടിക്കപ്പെട്ടാൽ ധനനഷ്ടം എന്നിവയും ഉണ്ടാകാം ... കൊല്ലവർഷം : 2006  സ്ഥലം  : കാർമൽ വാലി ജൻറ്സ് ഹോസ്റ്റൽ  ദിവസം : ശനിയാഴ്ച  തീയതി  : അമ്മച്ചിയാണേ.... ഓർക്കുന്നില്ല ... എല്ലാ ബാച്ചിലെ പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു സെറ്റ് പുകവലിക്കാർ ... അതിനായി ഒത്തുകൂടാൻ ഒരു റൂമും ... എല്ലാ ഉന്നതന്മാരും അവിടെ കാണും ... പുക വലിക്കാത്തവരും അവരുടെ സാന്നിധ്യം അവിടെ അറിയിച്ചിരുന്നു .. ഒരിക്കൽ ഹോസ്റ്റലിൽ എന്തോ / ആരെയോ കണ്ടു പിടിക്കാനായി വാർഡിന്റെ നേതൃത്വത്തിൽ ഒരു മിന്നൽ റെയ്ഡ് നടന്നു .. ശെരിക്കും എന്തിനാണ് ഈ പരിപാടി എന്നറിയാത്ത കൊണ്ട് എല്ലാവരും അനധികൃതം എന്ന് തോന്നിയ വസ്തുക്കൾ അതാത് റൂമിൽ നിന്നും മാറ്റി ...  എന്തിനാ വെറുതെ..... അങ്ങനെ ഈ റൂമിലെ അന്തേവാസികളും അത് തന്നെ ചെയ്തു ... മൊത്തം പാക്കറ്റും മാറ്റി ....  അങ്ങനെ ഇങ്ങു വാ ബ്രോ .. ഇവിടെ കൂടെ റെയ്‌ഡിക്കോ മോഡലിൽ അന്തേവാസികൾ റെഡി .. അങ്ങനെ ഈ റൂം എത്തി .. ആകെ മൊത്തം തിരഞ്ഞു .. ഒന്നും കിട്ടിയില്ല ... അവർ തന്ന...

എന്റെ മഴക്കാല ഓർമ്മകൾ !!!!

കുട്ടിക്കാലത്തു മഴ എന്ന പ്രഹേളിക എനിക്ക് അത്ര സുഖം ആയി തോന്നിയിട്ടില്ല .. കാരണം മഴ ആയാൽ കറന്റ് പോകാൻ ചാൻസ് കൂടുതൽ ആണ്... പിന്നെ പുറത്തിറക്കില്ല ... പനി വരുമത്രെ..... ആകെ ആശ്വാസം തോന്നിയത് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മഴയുടെ ആധിക്യം കാരണം ഒരു മൂന്ന് നാല് ദിവസം അവധി കിട്ടിയപ്പോൾ ആണ് ...എന്തൊക്കെ പറഞ്ഞാലും മഴയത്തു മൂടി പുതച്ചുറങ്ങാൻ ഇഷ്ടമായിരുന്നു .....  അങ്ങനെ ഇരിക്കെ കൊല്ലവർഷം രണ്ടായിരത്തി രണ്ടു ... ഒക്ടോബർ മുപ്പത്  : പിറ്റേന്ന് കേരളപ്പിറവി ആഘോഷം ആണ് . കാർമൽ വന്നിട്ട് ആദ്യത്തെ പരിപാടി ആയോണ്ട് മുണ്ടുടുക്കാൻ പ്ലാൻ ഇട്ടു ... നല്ല കിടുക്കാച്ചി മഴ .. ആ സമയം വടശ്ശേരിക്കര ചൈത്രം ഹോട്ടൽ / ഡോർമെറ്ററി ആണ് അന്തേവാസ സ്‌ഥലം ... അന്നും കിട്ടി നല്ല അലമ്പ് മഴ .. പിറ്റേന്ന് ഉടുത്ത മുണ്ട് ഒക്കെ ചെളി അടിച്ചു കേറ്റി ആണ് കേരളം പിറവിക്ക് എത്തിയത് ..  പക്ഷെ അന്ന് കോളേജിൽ എത്തിയപ്പോൾ ക്ലാസിനു പുറത്തൂടെ നോക്കിയപ്പോൾ കണ്ടത്  : ദൂരെ കാണാൻ പറ്റുമായിരുന്നു ഒരു മല ... അത് കാണുന്നില്ല.... മേഘങ്ങളാൽ അത് മറയപ്പെട്ടിരിക്കുന്നു ... ആകെ മൊത്തം പച്ചപ്പും ഹരിതാഭയും ...  അന്നാദ്യമായി ഞാൻ മഴയെ ഇഷ്ടപ്പെ...

Self Intro

Image
  ആരും ചലഞ്ചു ചെയ്തില്ല ... എപ്പോളെത്തേം പോലെ ദേണ്ടെ ഞാൻ വലിഞ്ഞു കേറി വരുന്നു .... ഞാൻ കിരൺ .. 2002 -2006 ബാച്ചിലെ ഇലെക്ട്രിക്കൽ വിദ്യാർത്ഥി ...ആ കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന എല്ലാരും ... സ്റ്റുഡന്റസ് ... ടീച്ചേർസ് ... വർക്കേഴ്സ് .... അങ്ങനെ എല്ലാരും ഉൾപ്പെടുന്ന സമൂഹം കൂതറ എന്ന പേരിൽ അറിഞ്ഞിരുന്ന വ്യക്തിത്വം ... ഒരു പക്ഷെ ഇപ്പോളും അങ്ങനെ തന്നെ അറിയപ്പെടുന്നു .. തിരോന്തരംകാരൻ ആണ് ... ആദ്യമായി ആണ് വീട്ടീന്ന് മാറി അത്രയും ദൂരെ നിന്നതു ... അത് ഇത്രയും പ്രകൃതിരമണീയമായ ... ഇത്രയും അനുഭവങ്ങൾ പകർന്നു തന്ന കാർമൽ കോളേജ് .... ഒരു എഴുപതു ശതമാനം മാർക്കോടെ പാസ്സ് ആയി .. (ഫസ്റ്റ് സെമെസ്റ്ററിൽ നല്ല ഇന്റെര്ണല്സ് കിട്ടിയിരുന്നേൽ.. കൂടുതൽ കിട്ടിയേനെ ).. ഇതിവിടെ പറയാൻ കാര്യമെന്തെന്നു വെച്ചാൽ ഒരു പഠിപ്പി ഇമേജ് ഇച്ചിരി ഉണ്ടായിരുന്നു .. ബട്ട് ആ കോളേജിലെ ഏറ്റവും വലിയ തല്ലുകൊള്ളി ഞാനായിരുന്നു.. കുതറയെ തല്ലണമെന്ന് പറഞ്ഞാൽ ഹോസ്റ്റൽ ഇളകുമായിരുന്നു .. ഒരുമാതിരി എല്ലാരുടെന്നും തല്ലു വാങ്ങിക്കൂട്ടിയിട്ടുണ്ട് ...അവിടെ നടന്ന ഏതാണ്ട് ഒരു എൺപതു ശതമാനം ഉഡായിപ്പുകളിലും എന്റെ രഹസ്യമായ കൈകൾ ഉണ്ടായിരുന്നു .... അൾട്ടി...